India

ലഡാക്കില്‍ പുതുതായി അഞ്ച് ജില്ലകള്‍; തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍

ലഡാക്കില്‍ പുതിയ 5 ജില്ലകള്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം വന്നിരിക്കുന്നത്.

സന്‍സ്‌കര്‍, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നീ ജില്ലകളാണ് രൂപീകരിക്കുക.

വികസിതവും സമൃദ്ധവുമായ ലഡാക്ക് എന്ന നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് പിന്തുടര്‍ന്നാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. ‘ഓരോ മൂലയിലും ഭരണം ശക്തിപ്പെടുത്തി ജനങ്ങള്‍ക്ക് വേണ്ടിയുള്ള ആനുകൂല്യങ്ങള്‍ അവരുടെ വീട്ടുപടിക്കലെത്തിക്കും. ലഡാക്കിലെ ജനങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്,’ അമിത് ഷാ പറഞ്ഞു.

നിലവില്‍ ലേ, കാര്‍ഗില്‍ എന്നീ രണ്ട് ജില്ലകള്‍ മാത്രമേ ലഡാക്കിലുള്ളു. അതേസമയം ജമ്മുവിലെ 90 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് തീയതികളിലായി നടക്കും. ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍. ജമ്മുവില്‍ 74 സീറ്റുകള്‍ ജനറല്‍, ഒമ്ബത് സീറ്റുകള്‍ പട്ടികജാതി വകുപ്പ്, ഏഴ് സീറ്റുകള്‍ പട്ടിക ജാതി വിഭാഗങ്ങള്‍ക്കുമായാണ് സംവരണം ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 87.09 ലക്ഷം വോട്ടര്‍മാര്‍ ജമ്മുവിലുള്ളത്.

STORY HIGHLIGHTS:Five new districts in Ladakh;  Central government with the decision

You may also like

India Sports

ഒരു വെള്ളി, അഞ്ച് വെങ്കലം; പാരിസിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു

ഒരു വെള്ളി, അഞ്ച് വെങ്കലം; പാരിസിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു പാരിസ്: പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു. ഒരു വെള്ളിയും അഞ്ച് വെങ്കലവുമായി പട്ടികയിൽ നിലവിൽ
India

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. ഏതൊക്കെ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളാണ് പ്രഖ്യാപിക്കുകയെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല. ജമ്മുകശ്മീരിന്