വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി സി.ബി.ഐ
കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ അന്വേഷണം ഊർജിതമാക്കി സി.ബി.ഐ. ആർ.ജി കർ ആശുപത്രി മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷിനെതിരെ സാമ്ബത്തിക തിരിമറി ആരോപണത്തില്‍ ക്രിമിനല്‍ കേസെടുത്തു.
പ്രതി സഞ്ജയ് റോയിയും മുൻ പ്രിൻസിപ്പലും അടക്കം ഏഴുപേരുടെ നുണ പരിശോധനയും പൂർത്തിയായി.
വനിതാ ഡോക്ടർ കൂട്ട ബലാല്‍സംഗത്തിന് ഇരയായിട്ടില്ലെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. ഇത് സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകളും സി.സി.ടി.വി ദൃശ്യങ്ങളും സി.ബി.ഐ സംഘത്തിന് ലഭിച്ചു. ആഗസ്റ്റ് ഒമ്ബതിന് പുലർച്ചെ പ്രതി സഞ്ജയ് റോയ് സെമിനാർ ഹോളിലേക്ക് എത്തുന്നതും മടങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷ് മെഡിക്കല്‍ കോളജില്‍ നടത്തിയ സാമ്ബത്തിക തിരിമറയിലാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്. ഇയാള്‍ മൃതദേഹം മറിച്ചു വിറ്റിട്ടുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. തുടർച്ചയായി 9 ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് സി.ബി.ഐ കേസെടുത്തത്.
സാമ്ബത്തിക കുറ്റങ്ങളില്‍ ഇ.ഡി അന്വേഷിക്കണമെന്ന് ബംഗാള്‍ ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മരണപ്പെട്ട ഡോക്ടർക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആർ.ജി കർ ആശുപത്രിയിലെ സമരം തുടരുകയാണ്. വരും ദിവസങ്ങളില്‍ ബഹുജന മാർച്ചിനും ഡോക്ടർമാർ ആഹ്വാനം ചെയ്തിട്ടുണ്ട്. സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പ്രതിഷേധ മാർച്ചില്‍ പങ്കെടുക്കും.
STORY HIGHLIGHTS:CBI intensified the investigation in the murder of the woman doctor