Aanthoor

ആന്തൂർ ഏ.കെ.ജി അയലൻ്റിൽ തെങ്ങ് മുള നടീൽ ഉത്സവം നടത്തി

ആന്തൂർ ഏ.കെ.ജി അയലൻ്റിൽ തെങ്ങ് മുള നടീൽ ഉത്സവം നടത്തി.

ആന്തൂർ നഗരസഭ കൃഷിഭവന്റെയും ജൈവ മാനേജ്മെൻ്റ് കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ആന്തൂർ ഏ.കെ.ജി അയലന്റ്റിൽ തെങ്ങ് മുള നടീൽ ഉത്സവം നടത്തി. 200 തെങ്ങിൻ തൈകളും 300 വിവിധയിനം മുളകളും, കുറ്റ്യാട്ടൂർ ഒട്ടുമാവ്, വിയറ്റ്നാം ഏർളി പ്ലാവ് തുടങ്ങിയ ഫല വൃക്ഷങ്ങളും നട്ടുപിടിപ്പിച്ചു.നടീൽ ഉത്സവം ഉൽഘാടനം നഗരസഭാ ചെയർമാൻ പി. മുകന്ദൻ നിർവ്വഹിച്ചു. വൈസ്. ചെയർപേഴ്സൺ വി. സതീദേവി അദ്ധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ വി പ്രേമരാജൻ മാസ്റ്റർ പദ്ധതി വിശദീകരിച്ച് സംസാരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ, ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ ടി പി സോമശേഖരൻ, നഗരസഭ സെക്രട്ടറി പി എൻ അനീഷ് വാർഡ് കൗൺസിലർ കെ വി ജയശ്രീ. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് വളണ്ടിയർമാർ സെക്രട്ടറി സിദ്ധാർത്ഥിന്റെ നേതൃത്വത്തിൽ നടീൽ ഉത്സവത്തിൽ പങ്കെടുത്തു.

കൃഷി ഓഫീസർ രാമകൃഷ്ണ‌ൻമാവില സ്വാഗതവും ജൈവവൈവിധ്യ മാനേജ്മെൻറ് കമ്മറ്റി കൺവീനർ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

STORY HIGHLIGHTS:Antur AKG conducted a coconut tree planting festival in Ayalant



You may also like

Aanthoor

ആന്തൂർ നഗരസഭാ ഹരിതകർമസേനയുടെ കൈത്താങ്ങ്

ധർമശാല: വയനാട് ഉരുൾപൊട്ടലിൽ ദുരന്തമനുഭവിക്കുന്നവർക്ക് സഹായമായി ആന്തൂർ നഗരസഭാ ഭൂമികാ ഹരിതകർമസേനാംഗങ്ങൾ സ്വരൂപിച്ച 30,000 രൂപ നഗരസഭാധ്യക്ഷൻ പി.മുകുന്ദന് കൈമാറി. ഉപാധ്യക്ഷ വി.സതീദേവി, സ്ഥിരംസമിതി അധ്യക്ഷന്മാരായ എം.ആമിന,
Aanthoor

കിണറ്റിൽ വീണ് വയോധികൻ മരിച്ചു.

തളിപ്പറമ്പ : കിണർ വൃത്തിയാക്കുന്നതിനിടെ വയോധികൻ കിണറ്റിൽ വീണ് മരിച്ചു . ആന്തൂർ നഗരസഭയിലെ  കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വെളളികോത്ത് ഇടത്തിൽ പവനകുമാർ (61)