Tech

എക്സ് പണിമുടക്കി; പ്ലാറ്റ്‌ഫോം പ്രവര്‍ത്തനരഹിതമെന്ന് ഉപയോക്താക്കള്‍

എക്സിന്റെ പ്രവർത്തനം ലോകമെമ്ബാടും തടസ്സപ്പെട്ടു. പ്ലാറ്റ്‌ഫോം പ്രവർത്തന രഹിതമാണെന്ന് ആയിരക്കണക്കിന് വരുന്ന ഉപയോക്താക്കള്‍ പരാതിപ്പെട്ടു.

കണ്ടന്റ് പോസ്റ്റ് ചെയ്യാനും ഫീഡ് റീ ഫ്രഷ് ചെയ്യാനും കഴിയുന്നില്ലെന്നാണ് ഉപയോക്താക്കള്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇന്ന് രാവിലെ ഒൻപത് മണിക്ക് ശേഷമാണ് എക്സ് പ്രവർത്തനരഹിതമായത്. യുഎസില്‍ 36 ,000 ലധികം ഉപയോക്താക്കളെ ഇത് ബാധിച്ചു.

ഇന്ത്യയ്ക്കും യുഎസ്സിനും പുറമെ യുകെ, കാനഡ അടക്കമുള്ള മാറ്റ് ചില രാജ്യങ്ങളിലും എക്സ് പ്രവർത്തന രഹിതമായി. ആപ്പിന്റെ പ്രവർത്തനം തടസ്സപ്പെടാനുണ്ടായ കാരണം അവ്യക്തമാണ്.

ഏതാനും ആഴ്‌ചകള്‍ക്ക് മുമ്ബ് ഇലോണ്‍ മസ്‌കും യുഎസ് മുൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള സ്‌പേസ് സംഭാഷണം ഇടയ്ക്ക് തടസ്സപ്പെട്ടിരുന്നു. ഇത് “വലിയ” സൈബർ ആക്രമണമാണെന്നാണ് മസ്ക് അന്ന് പ്രതികരിച്ചത്. ഇന്ന് എക്സിന്റെ പ്രവർത്തനം തടസ്സപ്പെട്ടതിന് പിന്നിലും ഇത്തരം സൈബർ ആക്രമണം ആണോ എന്ന സംശയവും ഇപ്പോള്‍ ഉയരുന്നുണ്ട്.

STORY HIGHLIGHTS:X went on strike;  Users that the platform is down

You may also like

Business Tech

ആപ്പിള്‍ ഈ വര്‍ഷം കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.

പ്രമുഖ ടെക് കമ്പനിയായ ആപ്പിള്‍ ഈ വര്‍ഷം കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. അത്യാധുനിക എം4, എം4 പ്രോ ചിപ്പുകള്‍ക്കൊപ്പം മാക് മിനി എന്ന പേരില്‍ കുഞ്ഞന്‍
Tech

യുപിഐ ഇടപാടുകള്‍ക്ക് ഫിംഗര്‍പ്രിന്റും ഫേസ് ഐഡിയും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചര്‍

യുപിഐ ഇടപാടുകള്‍ക്ക് ഫിംഗര്‍പ്രിന്റും ഫേസ് ഐഡിയും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചര്‍ കോടിക്കണക്കിന് ഇന്ത്യക്കാരെ ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് എത്തിച്ച സേവനമാണ് യുപിഐ. ദിവസേനയെന്നോണം കോടിക്കണക്കിനാളുകള്‍ യുപിഐ