70,000ത്തിലധികം വിദേശ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍
കനേഡിയൻ സർക്കാർ ഫെഡറല്‍ ഇമിഗ്രേഷന്‍ നയങ്ങളില്‍ കൊണ്ടുവന്ന പുതിയ മാറ്റങ്ങള്‍ കാരണം 70,000ത്തിലധികം വിദേശ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍.തുടര്‍ന്ന് രാജ്യത്തുടനീളം പ്രതിഷേധം ശക്തമായി. കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ കൂടുതലും ഇന്ത്യക്കാരാണ്.
വിദ്യാർഥികളെ പുറത്താക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല. വര്‍ക്ക് പെര്‍മിറ്റ് നീട്ടണമെന്നും സ്ഥിരതാമസത്തിന് അനുമതി നല്‍കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. കനേഡിയൻ പ്രവിശ്യയായ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ അന്തർദേശീയ വിദ്യാർത്ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. നയം മാറ്റം നടപ്പിലായാല്‍ കനേഡിയൻ സർക്കാർ വിദ്യാർഥികളെ നാടുകടത്തുമെന്ന് സമരക്കാർ പറഞ്ഞു.
ഒന്റാറിയോ, മാനിറ്റോബ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലും സമാന രീതിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ മൂന്ന് മാസമായി വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടങ്ങിയിട്ട്.
വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധി അവസാനിക്കുന്നതോടെ നിരവധി വിദ്യാർഥികള്‍ക്ക് കാനഡയില്‍ നിന്ന് പുറത്തു പോകേണ്ടി വരുമെന്ന് വിദ്യാര്‍ഥികളുടെ അഭിഭാഷക കൂട്ടായ്മ നൗജവാന്‍ സപ്പോര്‍ട്ട് നെറ്റ്‌വർക്ക് അറിയിച്ചു.
STORY HIGHLIGHTS:More than 70,000 foreign students in crisis