Tech

സ്പേസ് എക്സിന്റെ ബഹിരാകാശ വിക്ഷേപണങ്ങള്‍ തടഞ്ഞ് അമേരിക്കൻ വ്യോമയാന ഏജൻസി

സ്പേസ് എക്സിന്റെ ബഹിരാകാശ വിക്ഷേപണങ്ങള്‍ അമേരിക്കൻ വ്യോമയാന ഏജൻസി തടഞ്ഞു. ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചുള്ള വിക്ഷേപണങ്ങള്‍ ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ താല്‍ക്കാലികമായി നിർത്തലാക്കി.

സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ വിജയകരമായ വിക്ഷേപണത്തിന് ശേഷം ഫാല്‍ക്കണ്‍ റോക്കറ്റിന്റെ ബൂസ്റ്റർ ഭൂമിയില്‍ തിരിച്ചിറക്കിയപ്പോള്‍ അപകടം സംഭവിച്ചതിനെ തുടർന്നാണ് നടപടി. സംഭവത്തില്‍ എഫ്‌എഎ അന്വേഷണത്തിന് ഉത്തരവിട്ടു.

അന്വേഷണം പൂർത്തിയാകുന്ന വരെ ഫാല്‍ക്കണ്‍ റോക്കറ്റിന് വിലക്കേര്‍പ്പെടുത്തി. ഇതോടെ പൊളാരിസ് ബഹിരാകാശ ദൗത്യം അനിശ്ചിതത്വത്തിലായി.

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം ലക്ഷ്യമിടുന്ന പൊളാരിസ് ഡോണ്‍ ദൗത്യത്തിന്‍റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചിരിക്കുകയായിരുന്നു. സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ പേടകത്തില്‍ ബഹിരാകാശത്ത് ചെന്ന ശേഷം രണ്ട് യാത്രികർ പേടകത്തിന് പുറത്തുന്ന സ്വകാര്യ ദൗത്യമാണ് പൊളാരിസ് ഡോണ്‍.

ആദ്യമായാണ് ഒരു സ്വകാര്യ കമ്ബനി ഇത്തരമൊരു ദൗത്യം നടത്തുന്നത്. അമേരിക്കൻ ശതകോടീശ്വരൻ ജാറെഡ് ഐസക്മാൻ നേതൃത്വം നല്‍കുന്ന പൊളാരിസ് ഡോണ്‍ ദൗത്യസംഘത്തില്‍ നാല് പേരാണുള്ളത്.

മുൻ യുഎസ് വ്യോമസേന പൈലറ്റ് സ്കോട്ട് പൊട്ടീറ്റ്, സ്പേസ് എക്സിലെ എഞ്ചിനിയർമാരായ സാറാ ഗില്ലിസ്, അന്ന മേനോൻ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ജാറെഡും സാറാ ഗിലിസുമാണ് പ്രത്യേക ബഹിരാകാശ വസ്ത്രം ധരിച്ച്‌ പേടകത്തിന് പുറത്തിറങ്ങുക.

ഭൂമിയില്‍ നിന്ന് 700 കിലോമീറ്റർ ദൂരത്തില്‍ വച്ചായിരിക്കും ബഹിരാകാശ നടത്തം. അഞ്ച് ദിവസം വരെ ഇവർ ബഹിരാകാശത്ത് ചെലവഴിക്കും.

STORY HIGHLIGHTS:The US Aeronautics and Space Administration has suspended SpaceX’s space launches

You may also like

Business Tech

ആപ്പിള്‍ ഈ വര്‍ഷം കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.

പ്രമുഖ ടെക് കമ്പനിയായ ആപ്പിള്‍ ഈ വര്‍ഷം കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. അത്യാധുനിക എം4, എം4 പ്രോ ചിപ്പുകള്‍ക്കൊപ്പം മാക് മിനി എന്ന പേരില്‍ കുഞ്ഞന്‍
Tech

യുപിഐ ഇടപാടുകള്‍ക്ക് ഫിംഗര്‍പ്രിന്റും ഫേസ് ഐഡിയും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചര്‍

യുപിഐ ഇടപാടുകള്‍ക്ക് ഫിംഗര്‍പ്രിന്റും ഫേസ് ഐഡിയും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചര്‍ കോടിക്കണക്കിന് ഇന്ത്യക്കാരെ ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് എത്തിച്ച സേവനമാണ് യുപിഐ. ദിവസേനയെന്നോണം കോടിക്കണക്കിനാളുകള്‍ യുപിഐ