Kannur

കഞ്ചാവുമായി എത്തിയ രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി

ഇരിട്ടി :കർണാടകയിൽ നിന്നും ബുള്ളറ്റിൽ കഞ്ചാവുമായി എത്തിയ രണ്ട് യുവാക്കളെ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടി. കൊയിലാണ്ടി സ്വദേശികളായ എം.പി.മുഹമ്മദ് റാഫി ,ആർ. അഖിലേഷ് എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ  വി.ആർ. രാജീവിൻ്റെ നേതൃത്വത്തിൽ വാഹന പരിശോധനയ്ക്കിടയിൽ പിടികൂടിയത്. ഇവരിൽ നിന്നും 240 ഗ്രാം കഞ്ചാവും  കടത്താൻ ഉപയോഗിച്ച
വാഹനവും പിടികൂടി.

ഓണം സ്പെഷ്യൽ ഡ്രൈവ് പ്രമാണിച്ച് ശക്തമായ പരിശോധനയാണ് കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ എക്സൈസ് നടത്തുന്നത്.ആഗസ്റ്റ് 14 നു ആരംഭിച്ച സ്പെഷ്യൽ ഡ്രൈവിൽ ചെക്പോസ്റ്റിൽ ഇതുവരെ അഞ്ചോളം മയക്കുമരുന്ന് കേസുകൾ കണ്ടെത്തിയിട്ടുണ്ട്.എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പി.വി. പ്രകാശൻ,സി. അഭിലാഷ് സിവിൽ എക്സൈസ് ഓഫീസർമാരായ ബെൻഹർ കോട്ടത്തു വളപ്പിൽ,സി.വി. പ്രജിൽ,പി.ആർ.വിനീത് എന്നിവരും ഉണ്ടായിരുന്നു.

STORY HIGHLIGHTS:Excise caught two youths who arrived with ganja

You may also like

Kannur

കണ്ണൂര്‍ സ്വദേശി അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍മരണപ്പെട്ടു

അല്‍ ഐനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവ് മരിച്ചു. ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുല്‍ ഹക്കീം(24)
Kannur

കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ച ബിജെപി സർക്കാർ തകർക്കുന്നു

കണ്ണൂർ: കണ്ണൂര്‍ ഇന്റർനാഷണല്‍ എയർപോർട്ട് ന്റെ വളർച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേന്ദ്ര സർക്കാർ തുടരുന്ന ഗുരുതരമായ അലംഭാവം   ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി വാർത്താകുറിപ്പില്‍