Aanthoor

13കാരിയെ പീഡിപ്പിച്ച മധ്യവയസ്ക്കന് 23 വർഷം തടവും പിഴയും

13കാരിയെ പീഡിപ്പിച്ച മധ്യവയസ്ക്കന് 23 വർഷം തടവും പിഴയും

തളിപ്പറമ്പ: 13കാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ
ഇരുപത്തിമൂന്നര വർഷം തടവിനും ഒന്നേകാൽ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കണ്ണൂർ പരിയാരം കുണ്ടപ്പാറ സ്വദേശി കെ.ജെ യേശുമിത്രനെയാണ് (54) തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്‌ജി ആർ. രാജേഷ് ശിക്ഷിച്ചത്. നാല് വകുപ്പുകളിലായാണ് ഇരുപത്തിമൂന്നര വർഷം തടവ് ശിക്ഷ വിധിച്ചത്. 2022 സപ്തംബർ 15ന് രാവിലെ 10.15നാണ് കേസിനാ സ്പദമായ സംഭവം. പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ

പെൺകുട്ടിയാണ് പീഡനത്തിനിരയായത്. അന്നത്തെ ആലക്കോട് എസ്.ഐ: നിബിൻ ജോയിയാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ കുറ്റപ്രതം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.

STORY HIGHLIGHTS:A middle-aged man who molested a 13-year-old girl has been jailed for 23 years and fined

You may also like

Aanthoor

ആന്തൂർ നഗരസഭാ ഹരിതകർമസേനയുടെ കൈത്താങ്ങ്

ധർമശാല: വയനാട് ഉരുൾപൊട്ടലിൽ ദുരന്തമനുഭവിക്കുന്നവർക്ക് സഹായമായി ആന്തൂർ നഗരസഭാ ഭൂമികാ ഹരിതകർമസേനാംഗങ്ങൾ സ്വരൂപിച്ച 30,000 രൂപ നഗരസഭാധ്യക്ഷൻ പി.മുകുന്ദന് കൈമാറി. ഉപാധ്യക്ഷ വി.സതീദേവി, സ്ഥിരംസമിതി അധ്യക്ഷന്മാരായ എം.ആമിന,
Aanthoor

കിണറ്റിൽ വീണ് വയോധികൻ മരിച്ചു.

തളിപ്പറമ്പ : കിണർ വൃത്തിയാക്കുന്നതിനിടെ വയോധികൻ കിണറ്റിൽ വീണ് മരിച്ചു . ആന്തൂർ നഗരസഭയിലെ  കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വെളളികോത്ത് ഇടത്തിൽ പവനകുമാർ (61)