Uncategorized

കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ നഷ്ടക്കണക്ക് 700 കോടി കടന്ന്

കണ്ണൂർ:2018ല്‍ പ്രവർത്തനമാരംഭിക്കുമ്ബോള്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളം എന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു കണ്ണൂർ വിമാനത്താവളം.

എന്നാല്‍ പ്രവർത്തനം തുടങ്ങി 7 വർഷങ്ങള്‍ ആകുമ്ബോള്‍ തുടർച്ചയായ നഷ്ടക്കണക്കുകള്‍ മാത്രമാണ് കണ്ണൂർ വിമാനത്താവളത്തിന് പറയാനുള്ളത്. ഗുരുതര പ്രതിസന്ധിയാണ് നിലവില്‍ കണ്ണൂർ വിമാനത്താവളം നേരിടുന്നതെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

2023-24 സാമ്ബത്തിക വർഷത്തില്‍ മാത്രം 168.56 കോടി രൂപയാണ് കണ്ണൂർ വിമാനത്താവളം നേരിട്ട നഷ്ടം. മുൻ സാമ്ബത്തിക വർഷമായ 2022-23ല്‍ 126.27 കോടി രൂപയായിരുന്നു നഷ്ടം വന്നിരുന്നത്. വിമാനത്താവളം പ്രവർത്തനം ആരംഭിച്ച്‌ ഇതുവരെയുള്ള കണക്കെടുത്താല്‍ 742.77 കോടി രൂപയാണ് കണ്ണൂർ വിമാനത്താവളത്തിന്റെ സഞ്ചിത നഷ്ടം.

സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായി തുടങ്ങിയതോടെ എയർപോർട്ട് റെഗുലേറ്ററിയും ഓഹരിയുടമകളും വായ്പാദാതാക്കളും കർശനമായ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നതായാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. വിമാനത്താവളത്തിന്റെ പ്രവർത്തനത്തിനുള്ള ചെലവിന് അടിസ്ഥാനമായി വരുമാനം ഉണ്ടാകുന്നില്ല എന്നുള്ളതാണ് കണ്ണൂർ വിമാനത്താവളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഓരോ വർഷവും വരുമാനത്തിന്റെ ഇരട്ടിയോളം ആണ് ചിലവ് വരുന്നത്.

കഴിഞ്ഞ സാമ്ബത്തിക വർഷത്തില്‍ 101.62 കോടി രൂപയായിരുന്നു കണ്ണൂർ വിമാനത്താവളത്തിന് ലഭിച്ചിരുന്ന ആകെ വരുമാനം. എന്നാല്‍ ആ വർഷം ചിലവ് വന്നത് 275.27 കോടി രൂപയും. വിമാന കമ്ബനികളില്‍ നിന്നും ഈടാക്കുന്ന യൂസർ ഡെവലപ്മെന്റ് ഫീസ് ആയി കഴിഞ്ഞ സാമ്ബത്തിക വർഷം കണ്ണൂർ വിമാനത്താവളത്തിന് ലഭിച്ചത് 47.05 കോടിയാണ്.

എയ്റോ വരുമാനം 75.52 കോടിയും നോണ്‍ എയ്റോ വരുമാനം 19.41 കോടിയുമായിരുന്നു. അതേസമയം കണ്ണൂർ വിമാനത്താവളത്തിന്റെ ചെലവുകളുടെ മുഖ്യപങ്കും വായ്പകളുടെ പലിശ ഇനത്തിലാണ് നഷ്ടം വരുന്നത്. മൊത്തം1165.61 കോടി രൂപയാണ് വിമാനത്താവളത്തിന്റെ മൊത്തം കടം. വർഷംതോറും ഏകദേശം 117 കോടി രൂപയോളം ആണ് പലിശയായി കണ്ണൂർ വിമാനത്താവളം നല്‍കേണ്ടത്. ഇക്കാരണത്താല്‍ തന്നെ ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും പലിശ നല്‍കാൻ മാത്രമാണുള്ളത്. ഇതുവഴി ഗുരുതരമായ സാമ്ബത്തികപ്രതിസന്ധിയാണ് ഇപ്പോള്‍ കണ്ണൂർ വിമാനത്താവളം നേരിടുന്നത്.

STORY HIGHLIGHTS:Kannur Airport’s loss has crossed 700 crores

You may also like

Uncategorized

സഹ.ആശുപത്രി സെക്യൂരിറ്റി
ജീവനക്കാരൻ അന്തരിച്ചു

തളിപ്പറമ്പ : ഒഴക്രോം സ്വദേശി തളിപ്പറമ്പസഹ.ആശുപത്രി സെക്യൂരിറ്റിജീവനക്കാരൻ.കെ.പി. അനീഷ്(50)അന്തരിച്ചു. സി.പി.ഐ. എം ഒഴക്രോംബ്രാഞ്ച് അംഗമാണ് ഒഴക്രോത്തെപരേതരായ കെ.പി. ഗോവിന്ദൻനാരായണി എന്നിവരുടെ മകനാണ് . ഭാര്യ: ശശികല .
Uncategorized

അഴിമുഖത്ത് ഫൈബർ വളളം മറിഞ്ഞ് ഒരാൾ മരിച്ചു.

പാലക്കോട് അഴിമുഖത്ത് ഫൈബർ വളളം മറിഞ്ഞ് ഒരാൾ മരിച്ചു. പാലക്കോട് വലിയ കടപ്പുറം സ്വദേശി കെ. എ നാസർ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ്