Aanthoor

ആന്തൂർ മോഡൽ പഠിക്കാൻ കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്ത്

ധർമ്മശാല: മാലിന്യസംസ്‌കരണ രംഗത്ത് മാതൃകാ തീർക്കുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്ത ആന്തൂർ നഗരസഭയുടെ പ്രവർത്തനങ്ങൾ നേരിൽ കണ്ടു മനസിലാക്കുവാനും പഠിക്കുവാനുമായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളെത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തിൽ വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരും ഭരണസമിതി അംഗങ്ങളും സെക്രട്ടറി അടക്കമുള്ല ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. നഗരസഭാ വൈസ് ചെയർപേർസൺ വി. സതീദേവിയുടെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു. തുടർന്ന് നടന്ന യോഗത്തിൽ നഗരസഭ നടത്തുന്ന മാലിന്യ സംസ്ക്കരണ പദ്ധതികളും പ്രവർത്തനങ്ങളും വിവിധ ഉദ്യോഗസ്ഥർ വിശദീകരിച്ചു. കടമ്പേരിയിലുള്ല മാലിന്യ സംസ്ക്കരണ യൂണിറ്റുകളും സംഘം സന്ദർശിച്ചു.

STORY HIGHLIGHTS:Kanjikuzhi Block Panchayat to study Anthur model

You may also like

Aanthoor

ആന്തൂർ നഗരസഭാ ഹരിതകർമസേനയുടെ കൈത്താങ്ങ്

ധർമശാല: വയനാട് ഉരുൾപൊട്ടലിൽ ദുരന്തമനുഭവിക്കുന്നവർക്ക് സഹായമായി ആന്തൂർ നഗരസഭാ ഭൂമികാ ഹരിതകർമസേനാംഗങ്ങൾ സ്വരൂപിച്ച 30,000 രൂപ നഗരസഭാധ്യക്ഷൻ പി.മുകുന്ദന് കൈമാറി. ഉപാധ്യക്ഷ വി.സതീദേവി, സ്ഥിരംസമിതി അധ്യക്ഷന്മാരായ എം.ആമിന,
Aanthoor

കിണറ്റിൽ വീണ് വയോധികൻ മരിച്ചു.

തളിപ്പറമ്പ : കിണർ വൃത്തിയാക്കുന്നതിനിടെ വയോധികൻ കിണറ്റിൽ വീണ് മരിച്ചു . ആന്തൂർ നഗരസഭയിലെ  കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വെളളികോത്ത് ഇടത്തിൽ പവനകുമാർ (61)