കാൻസര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിൽ
പരിയാരം:സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടികളുടെ ഭാഗമായി കാൻസർ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ നല്കുന്ന കാരുണ്യ സീറോ പ്രോഫിറ്റ് കൗണ്ടർ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിർവ്വഹിച്ച ശേഷം കണ്ണൂർ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ അനുവദിച്ച കൗണ്ടറിന്റെ ഉദ്ഘാടനം പ്രിൻസിപ്പല്‍ ഇൻ ചാർജ് ഡോ. ഷീബ ദാമോദർ നിർവ്വഹിച്ചു. എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനില്‍കുമാർ, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ. സുദീപ് എന്നിവർ സംസാരിച്ചു.
ഇപ്പോള്‍ കാരുണ്യ ഫാർമസുകളിലൂടെ വിതരണം ചെയ്യുന്ന 247 ഇനം മരുന്നുകളാണ് സീറോ പ്രോഫിറ്റ് കൗണ്ടറുകളിലൂടെ നല്‍കുന്നത്.
മരുന്നുകള്‍ ലഭിക്കുന്ന മറ്റ് കാരുണ്യ ഫാർമസികള്‍: തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ഗവ. കൊല്ലം വിക്ടോറിയ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ്, കോട്ടയം മെഡിക്കല്‍ കോളേജ്, ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി, എറണാകുളം മെഡിക്കല്‍ കോളേജ്, തൃശൂർ മെഡിക്കല്‍ കോളേജ്, പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം തിരൂർ ജില്ലാ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളേജ്, മാനന്തവാടി ജില്ലാ ആശുപത്രി, കാസർകോട് ജനറല്‍ ആശുപത്രി.
STORY HIGHLIGHTS:Kannur Govt of Cancer drugs at lowest price. In Medical College