Kannur

ജില്ലയിലെ ചെങ്കല്‍ ക്വാറികളില്‍ മാലിന്യം തള്ളുന്നതിനെതിരെ നടപടിക്ക് നിര്‍ദേശം

കണ്ണൂർ:കണ്ണൂർ ജില്ലയിലെ ചെങ്കല്‍ ക്വാറികളില്‍ ലോറികളില്‍ മാലിന്യം കൊണ്ടുവന്ന് തള്ളുന്നുവെന്ന പരാതി പരിശോധിച്ച്‌ റിപ്പോർട്ട് ചെയ്യാൻ ജില്ലാ കലക്ടർ അരുണ്‍ കെ വിജയൻ നിർദേശം നല്‍കി.

മാലിന്യം തള്ളുന്ന ക്വാറികളില്‍ കർശനമായ നിരീക്ഷണം ഏർപ്പെടുത്തും. ഒക്ടോബർ രണ്ടിന് തുടങ്ങുന്ന മാലിന്യ മുക്തം നവകേരളം ജനകീയ കാമ്ബയിനിന്റെ ജില്ലാ തല നിർവാഹക സമിതി യോഗത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർക്ക് കലക്ടർ നിർദേശം നല്‍കിയത്. കണ്ണൂർ കോർപറേഷനിലെ മാലിന്യ സംസ്‌കരണവും അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ ഉണ്ടാക്കുന്ന പ്രശ്‌നവുമായി ബന്ധപ്പെട്ട് കലക്ടറുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചുചേർക്കും.
ജില്ലയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന ഗ്ലാസ്, പ്ലേറ്റ് ഉപയോഗം പൂർണമായി ഒഴിവാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ നിർദേശിച്ചു.

2025 മാർച്ചിനകം ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ പ്രശ്‌നത്തിനു സ്ഥായിയായ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയുള്ള മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്ബയിന്റെ ഭാഗമായി ഒക്‌ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ ജില്ലയില്‍ 93 മാലിന്യ സംസ്‌കരണ മാതൃകകള്‍ ഉദ്ഘാടനം ചെയ്യും. കണിച്ചാർ ഗ്രാമ പഞ്ചായത്തിലെ നിടുംപൊയില്‍-വയനാട് റോഡില്‍ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനായി നിർമ്മിച്ച ‘ശുചിത്വ വേലി’ നാടിന് സമർപ്പിച്ചു കൊണ്ടായിരിക്കും ജില്ലാ തല ഉദ്ഘാടനം.

ഹരിത അയല്‍ക്കൂട്ടങ്ങള്‍, ഹരിത സ്ഥാപനങ്ങള്‍, ഹരിത വിദ്യാലയങ്ങള്‍, ശുചിത്വവും സുന്ദരവുമായ പട്ടണങ്ങളും പൊതുഇടങ്ങളും തുടങ്ങി മാലിന്യ സംസ്‌കരണത്തിന്റെ സമസ്ത മേഖലകളിലുമുള്ള സുസ്ഥിര മാറ്റത്തിനാണ് ക്യാമ്ബയിൻ ലക്ഷ്യമിടുന്നത്. ക്യാമ്ബയിൻ ലോഗോയുടെ ജില്ലാതല പ്രകാശനവും യോഗത്തില്‍ നടന്നു.

ഡിപിസി ഹാളില്‍ ചേർന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. കെ രത്‌നകുമാരി, യു.പി ശോഭ, അഡ്വ. ടി.സരള, എഡിഎം നവീൻ ബാബു, ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍, വ്യാപാര വ്യവസായ സംഘടനാ പ്രതിനിധികള്‍, റെസിഡെൻസ് അസോസിയേഷൻ, കാറ്ററിംഗ് അസോസിയേഷൻ പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.

STORY HIGHLIGHTS:Action is recommended against dumping of waste in the red quarries of the district

You may also like

Kannur

കണ്ണൂര്‍ സ്വദേശി അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍മരണപ്പെട്ടു

അല്‍ ഐനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവ് മരിച്ചു. ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുല്‍ ഹക്കീം(24)
Kannur

കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ച ബിജെപി സർക്കാർ തകർക്കുന്നു

കണ്ണൂർ: കണ്ണൂര്‍ ഇന്റർനാഷണല്‍ എയർപോർട്ട് ന്റെ വളർച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേന്ദ്ര സർക്കാർ തുടരുന്ന ഗുരുതരമായ അലംഭാവം   ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി വാർത്താകുറിപ്പില്‍