Pariyaram

മുസ്‌ലിം യൂത്ത് ലീഗ് നിവേദനം നൽകി

പരിയാരം : പരിയാരം കുടുംബാരോഗ്യ
കേന്ദ്രത്തിൽ സ്ഥിര ഡോക്‌ടർ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് പരിയാരം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് നിവേദനം നൽകി.ജീവനക്കാരുടെ കുറവ് പരിഹരിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് സി പ്രമീള ബോബിക്ക് നൽകിയ നിവേദനത്തിൽ യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പി വി അബ്ദുൽ ഷുക്കൂർ, വനിതാ ലീഗ് മണ്ഡലം വൈസ്.പ്രസിഡന്റ് കെ പി സൽമത്ത് എന്നിവരുടെ സാന്നിധ്യത്തിൽ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് പുളുക്കൂൽ, ജന.സെക്രട്ടറി അഷ്റഫ് പി സി, ട്രഷറർ കെ വി ശഫീഖ്, വൈസ് പ്രസിഡന്റ് അബ്ദുള്ള എം പി, അബുദാബി കെഎംസിസി ജന.സെക്രട്ടറി ഇസ്മായിൽ കോരൻപീടിക എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

STORY HIGHLIGHTS:Muslim Youth League filed a petition

You may also like

Pariyaram

സ്കൂളിൽ മെംബർഷിപ്പ് ക്യാപയിനിനെത്തിയ എംഎസ്എഫ് നേതാവിന് മർദ്ദനം: പോലിസ് കേസെടുത്തു

പരിയാരം:എംഎസ്‌എഫ് ജില്ലാ വൈസ് പ്രസിഡന്റ് തസ്ലീം അടിപ്പാലത്തെ എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ പരിയാരം പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടന്നപ്പള്ളി
Pariyaram

അമ്മാനപ്പാറ -പാണപ്പുഴ റൂട്ടില്‍ ബസ് അനുവദിക്കണമെന്ന ആവശ്യത്തിന് നേരെ മുഖംതിരിച്ച്‌ അധികൃതർ.

പരിയാരം:മലയോര പട്ടണമായ മാതമംഗലത്തെയും പ്രധാന വാണിജ്യകേന്ദ്രമായ തളിപ്പറമ്ബിനെയും ബന്ധിപ്പിച്ചുകൊണ്ട് ചുടല ഭൂദാനം -അമ്മാനപ്പാറ -പാണപ്പുഴ റൂട്ടില്‍ ബസ് അനുവദിക്കണമെന്ന ആവശ്യത്തിന് നേരെ മുഖംതിരിച്ച്‌ അധികൃതർ. വർഷങ്ങളായി ജനങ്ങള്‍