Kannur

എം.ഡി.എം.എ പിടികൂടി; ബംഗാള്‍ സ്വദേശിനിയും യുവാവും അറസ്റ്റില്‍

കണ്ണൂർ:ബംഗളൂരുവില്‍ നിന്നും കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി മുഹമ്മദ് അമീർ (34), വെസ്റ്റ് ബംഗാള്‍ സ്വദേശിനി സല്‍മ കാടൂണ്‍ (30) എന്നിവർ അറസ്റ്റിലായി.

ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വരുദ്ധ സ്‌ക്വാഡും ഇരിട്ടി എസ്.ഐ ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പോലീസും ചേർന്ന് കൂട്ടുപുഴയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലാകുന്നത്. ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവരുടെയും ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. പൊലീസ് കണ്ണൂർ റൂറല്‍ ജില്ലയില്‍ നടത്തി വരുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായായിരുന്നു പരിശോധന. ഇരുവരേയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

പിടിയിലായവർ പ്രധാന കടത്തുകാർ
ജില്ലയിലെ പ്രധാനമയക്കുമരുന്ന് കടത്തുസംഘത്തില്‍പ്പെട്ടവരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. പയ്യാമ്ബലത്തെ ഒരു ഫ്ളാറ്റില്‍ ദമ്ബതികളെന്ന വ്യാജേന താമസിച്ചുവരികയായിരുന്നു ഇരുവരും. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും കോഴിക്കോട്ടുമായി മയക്കുമരുന്ന് ഇടപാട് നടത്തിവരികയായിരുന്നു ഇരുവരും. എസ്.പിയുടെ സ്‌ക്വാഡിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ആറുമാസമായി ഇരുവരും നിരീക്ഷണത്തിലായിരുന്നു. മൊബൈല്‍ ഫോണ്‍ ഓഫാക്കിയായിരുന്നു ഇവരുടെ യാത്രകള്‍. പലറുട്ടുകളിലും ഇവർക്കായി വലവിരിച്ചെങ്കിലും ഇവരുടെ നീക്കം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഇരുവരും ബംഗളൂരുവില്‍ നിന്നും എം.ഡി.എം.എയുമായി വരുന്ന വഴി മൊബൈല്‍ ഫോണ്‍ ഓണാക്കിയതാണ് നിർണായകമായത്.

STORY HIGHLIGHTS:MDMA was captured;  A native of Bengal and a young man were arrested

You may also like

Kannur

കണ്ണൂര്‍ സ്വദേശി അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍മരണപ്പെട്ടു

അല്‍ ഐനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവ് മരിച്ചു. ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുല്‍ ഹക്കീം(24)
Kannur

കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ച ബിജെപി സർക്കാർ തകർക്കുന്നു

കണ്ണൂർ: കണ്ണൂര്‍ ഇന്റർനാഷണല്‍ എയർപോർട്ട് ന്റെ വളർച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേന്ദ്ര സർക്കാർ തുടരുന്ന ഗുരുതരമായ അലംഭാവം   ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി വാർത്താകുറിപ്പില്‍