Kannur

പുലിയെന്ന് സംശയം: വനം വകുപ്പ് പരിശോധന നടത്തി

മട്ടന്നൂർ: പുലിയെ കണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് മട്ടന്നൂർ വെള്ളിയാം പറമ്പിൽ വനം വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി.

കുളത്തൂരിലുള്ള വീട്ടുകാരാണ് വ്യാഴാഴ്ച രാത്രി വീടിന് പിറകിലായി പുലിയെ കണ്ടതായി പറഞ്ഞത്. ഇവരുടെ വളർത്തു നായയെ പുലി ആക്രമിച്ചതായും പറയുന്നു.

തുടർന്ന് രാത്രി 10-ഓടെ വനം വകുപ്പ് അധികൃതർ സ്ഥലത്ത് പരിശോധന നടത്തി. പുലിയുടെ സാന്നിധ്യം തെളിയിക്കുന്നതൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

STORY HIGHLIGHTS:Suspected tiger: Forest Department conducts inspection

You may also like

Kannur

കണ്ണൂര്‍ സ്വദേശി അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍മരണപ്പെട്ടു

അല്‍ ഐനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവ് മരിച്ചു. ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുല്‍ ഹക്കീം(24)
Kannur

കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ച ബിജെപി സർക്കാർ തകർക്കുന്നു

കണ്ണൂർ: കണ്ണൂര്‍ ഇന്റർനാഷണല്‍ എയർപോർട്ട് ന്റെ വളർച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേന്ദ്ര സർക്കാർ തുടരുന്ന ഗുരുതരമായ അലംഭാവം   ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി വാർത്താകുറിപ്പില്‍