അറുപതു ശതമാനത്തിലധികം ആളുകള്‍ റിയാദ് മെട്രോ ഉപയോഗിക്കുമെന്ന് സർവേ റിപ്പോർട്ടുകള്‍
സൗദി:സൗദിയിലെ അറുപതു ശതമാനത്തിലധികം ആളുകള്‍ റിയാദ് മെട്രോ ഉപയോഗിക്കുമെന്ന് സർവേ റിപ്പോർട്ടുകള്‍. ആയിരത്തിലധികം ആളുകളെ ഉള്‍ടുത്തിയാണ് സർവേ നടത്തിയത്.
നാഷണല്‍ സെന്റർ ഫോർ പബ്ലിക് ഒപ്പീനിയന്റേതാണ് സർവേ ഫലങ്ങള്‍. 1202 പേരെ ഉള്‍പ്പെടുത്തിയായിരുന്നു സർവേ. 57% പുരുഷന്മാർ, 43% സ്ത്രീകളുമാണ് പ്രതികരിച്ചത്.
60 ശതമാനത്തിലധികം ആളുകളാണ് സർവേ ഫലത്തില്‍ മെട്രോ ഉപയോഗിക്കുമെന്ന് അറിയിച്ചത്. 31 ശതമാനം പേർ ജോലി അല്ലെങ്കില്‍ പഠന യാത്രകള്‍ക്കായി മെട്രോ ഉപയോഗിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദർശിക്കാനായി ഉപയോഗിക്കുക 30 ശതമാനം ആളുകളാണ്, 24 ശതമാനം ഷോപ്പിങ്ങിനായാണ് മെട്രോയില്‍ യാത്ര ചെയ്യുക. 15 ശതമാനം ആളുകള്‍ കുടുംബ സന്ദർശനങ്ങള്‍ക്കായും സേവനം ഉപയോഗിക്കും. മെട്രോ ഉപയോഗം വർധിക്കുന്നതിലൂടെ റിയാദിലെ ട്രാഫിക് തിരക്കിനും പരിഹാരമാകുമെന്നും സർവേ സൂചിപ്പിക്കുന്നു.
ഇതുകൂടാതെ മെട്രോയുടെ പ്രത്യേകതകള്‍, റിയാദ് മെട്രോ ആളുകളുടെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടും സർവേ നടത്തിയിരുന്നു. ആറു ലൈനുകളുള്ള മെട്രോയുടെ ആദ്യ മൂന്ന് ലൈനുകളില്‍ ഞായറാഴ്ച മുതല്‍ സർവീസ് ആരംഭിക്കും. ഡിസംബർ പതിനഞ്ചിന് രണ്ടാം ഘട്ട ലൈനുകളും ജനുവരി അഞ്ചിന് മുഴുവൻ ലൈനുകളും തുറക്കും. രണ്ട് മണിക്കൂറിന് നാല് റിയാല്‍ മാത്രമാണ് യാത്രാ ചെലവ്.
STORY HIGHLIGHTS:Survey reports that more than 60 percent of people use Riyadh Metro