World

ലോകബാങ്ക് ആഗോള ഭരണ സൂചിക: മേഖലയില്‍ ഒന്നാമതെത്തി ഖത്തര്‍

ഖത്തർ:ഭരണമികവില്‍ മേഖലയില്‍ ഒന്നാമതെത്തി ഖത്തർ. ലോകബാങ്ക് പുറത്തിറക്കിയ ആഗോള ഭരണ സൂചികകളിലാണ് ഖത്തർ ഒന്നാം സ്ഥാനത്ത് എത്തിയത്.

ലോകബാങ്കിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം രാഷ്ട്രീയ സ്ഥിരതയിലും നിയമവാഴ്ചയിലും ഖത്തറിന് 80 ശതമാനത്തിലധികം മാർക്കുണ്ട്. രാഷ്ട്രീയ സ്ഥിരതയില്‍ 84.36 ശതമാനവും നിയമവാഴ്ചയില്‍ 80.19 ശതമാനവുമാണ് ഖത്തറിന്റെ സ്‌കോർ.

സുസ്ഥിരതയും വികസനവും കൈവരിക്കുന്നതിനുള്ള ഖത്തറിന്റെ ശ്രമങ്ങളാണ് ആഗോള ഭരണ സൂചികകളില്‍ മുന്നേറ്റമുണ്ടാക്കാൻ സഹായിച്ചതെന്ന് റിപ്പോർട്ട്പങ്കുവെച്ചുകൊണ്ട് ഖത്തർ പ്ലാനിങ് കൗണ്‍സില്‍ വ്യക്തമാക്കി.

ഈ വർഷം ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ ഇ-ഗവേണ്‍സ് ഇൻഡെക്‌സിലും ഖത്തർ മുന്നേറ്റമുണ്ടാക്കിയിരുന്നു. 193 രാജ്യങ്ങളില്‍ 53ാം സ്ഥാനമാണ് ഖത്തറിനുള്ളത്. ഒരു വർഷം കൊണ്ട് 25 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താനായി എന്നതാണ് ശ്രദ്ധേയം.

STORY HIGHLIGHTS:World Bank Global Governance Index: Qatar tops the region

You may also like

World

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു ധാക്ക: ആഭ്യന്തര കലാപം രൂക്ഷമായതോടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വിട്ട് ഷേഖ് ഹസീനയും
World

ട്രേഡ്മാർക് നിയമപോരാട്ടത്തില്‍ പുണെയിലെ പ്രശസ്തമായ ബർഗർ കിങ് റസ്റ്ററന്‍റിന് വിജയം.

യു.എസ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര സ്ഥാപനമായ ബർഗർ കിങ് കോർപറേഷനുമായുള്ള ട്രേഡ്മാർക് നിയമപോരാട്ടത്തില്‍ പുണെയിലെ പ്രശസ്തമായ ബർഗർ കിങ് റസ്റ്ററന്‍റിന് വിജയം.പുണെയിലെ ബർഗർ കിങ് എന്ന സ്ഥാപനം അനുമതിയില്ലാതെ