Kannur

കണ്ണൂർ ഉളിക്കലിൽ ലഹരി മരുന്നുമായി യുവതിയുൾപ്പടെ മൂന്ന് പേർ പിടിയിൽ

കണ്ണൂർ ഉളിക്കലിൽ ലഹരി മരുന്നുമായി യുവതിയുൾപ്പടെ മൂന്ന് പേർ പിടിയിൽ

കണ്ണൂർ : ഉളിക്കലിൽ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി വിൽപന നടക്കുന്നതായി കണ്ടെത്തൽ. വെള്ളിയാഴ്ച വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയിൽ യുവതി ഉൾപ്പെടെ മൂന്ന് പേരെ മാരകലഹരി മരുന്നായ എംഡിഎംഎയുമായി പിടികൂടി.

ഉളിക്കൽ സ്വദേശി മുബഷീർ, കർണാടക സ്വദേശികളായ കോമള, അബ്ദുൽ ഹക്കീം എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ലഹരി വിൽപ്പനക്കുള്ള കവറുകളും അളവുയന്ത്രവും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പൊലീസിനെ കണ്ടപ്പോൾ മയക്കുമരുന്ന് ക്ലോസറ്റിൽ ഇട്ട് നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചതായും പൊലീസ് അറിയിച്ചു.

STORY HIGHLIGHTS:Three people, including a woman, arrested with drugs in Ulikkal, Kannur

You may also like

Kannur

കണ്ണൂര്‍ സ്വദേശി അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍മരണപ്പെട്ടു

അല്‍ ഐനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവ് മരിച്ചു. ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുല്‍ ഹക്കീം(24)
Kannur

കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ച ബിജെപി സർക്കാർ തകർക്കുന്നു

കണ്ണൂർ: കണ്ണൂര്‍ ഇന്റർനാഷണല്‍ എയർപോർട്ട് ന്റെ വളർച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേന്ദ്ര സർക്കാർ തുടരുന്ന ഗുരുതരമായ അലംഭാവം   ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി വാർത്താകുറിപ്പില്‍