അഴിമതിക്കെതിരെ പരാതി. സിംഗിള്‍ വാട്‌സാപ്പ് നമ്പര്‍ പുറത്തിറക്കി എംബി രാജേഷ്

തിരുവനന്തപുരം:അഴിമതിരഹിത തദ്ദേശ സ്ഥാപനങ്ങള്‍ എന്ന ലക്ഷ്യത്തിനായി അഴിമതിക്കെതിരെ പരാതി നല്‍കാനുള്ള സിംഗിള്‍ വാട്‌സാപ്പ് നമ്പര്‍ പുറത്തിറക്കി തദ്ദേശ സ്വയംഭരണ, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്. 807 806 60 60 എന്ന നമ്പര്‍ ചടങ്ങില്‍ മന്ത്രി പ്രഖ്യാപിച്ചു. വകുപ്പില്‍ സുതാര്യത ഉറപ്പു വരുത്തുന്നതിലും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അതിന്റെ ഭാഗമായാണ് വെബ്‌സൈറ്റ് നവീകരണവും അഴിമതി റിപ്പോര്‍ട്ട് ചെയ്യാനുള്ള പൊതു വാട്‌സാപ്പ് നമ്പറും നടപ്പിലാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
STORY HIGHLIGHT:MB Rajesh has released a single WhatsApp number to complain against corruption
