മന്ത്രിയുമായി അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് ജെ പി നന്ദ

തിരുവനന്തപുരം:കൂടിക്കാഴ്ചയ്ക്ക് മന്ത്രി വീണാ ജോര്‍ജ് സമയം തേടിയത് അറിഞ്ഞില്ലെന്നും മന്ത്രിയുമായി അടുത്തയാഴ്കൂടിക്കാഴ്ച നടത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനാകാതെ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തിരിച്ചെത്തി. കൂടിക്കാഴ്ചയ്ക്ക് അപ്പോയിന്‍മെന്റ് തേടിയത് എന്നാണെന്ന കാര്യത്തില്‍ വിവാദം കനക്കുന്നതിനിടെയും വ്യക്തത വരുത്താന്‍ ആരോഗ്യ മന്ത്രി തയ്യാറായില്ല. ചോദ്യങ്ങള്‍ ചോദിച്ച മാധ്യമങ്ങളെ പഴിച്ച വീണാ ജോര്‍ജ്, ആരോഗ്യമന്ത്രിയെ ക്രൂശിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും ഊഹാപോഹങ്ങള്‍ക്ക് മറുപടിയില്ലെന്നും കൊച്ചിയില്‍ പറഞ്ഞു.
STORY HIGHLIGHT:JP Nanda will meet the minister next week
