Kerala

ശരീരത്തിന് ഏറെ ആവശ്യമായ ഒരു ധാതുവാണ് അയണ്‍ അഥവാ ഇരുമ്പ്

ശരീരത്തിന് ഏറെ ആവശ്യമായ ഒരു ധാതുവാണ് അയണ്‍ അഥവാ ഇരുമ്പ്. ചുവന്ന രക്താണുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും പേശികളുടെ ശക്തിക്കും രോഗപ്രതിരോധശേഷിക്കുമൊക്കെ ഇരുമ്പ് ആവശ്യമാണ്.  ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച. അമിത ക്ഷീണവും തളര്‍ച്ചയും ഇരുമ്പിന്റെ കുറവു മൂലം പലര്‍ക്കുമുണ്ടാകാം. ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, ഉന്മേഷക്കുറവ് തുടങ്ങിയവയും ഇരുമ്പിന്റെ കുറവുള്ളവരില്‍ കാണാം. വിളര്‍ച്ച, വിളറിയ ചര്‍മ്മം തുടങ്ങിയവയും അയേണിന്റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം. നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോവുന്നതും ഇരുമ്പിന്റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം. ഇരുമ്പിന്റെ കുറവു മൂലം ചിലരില്‍ ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടാകാം. തലമുടി കൊഴിച്ചില്‍, വരണ്ട ചര്‍മ്മം തുടങ്ങിയവയും ഇരുമ്പിന്റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം.  കാലുകളും കൈകളും തണുത്തിരിക്കുന്നതും അയേണിന്റെ കുറവു മൂലമാകാം. തലക്കറക്കം, തലവേദന തുടങ്ങിയവയും  ഇരുമ്പിന്റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം. ചീര, ബ്രൊക്കോളി പോലുള്ള ഇലക്കറികള്‍, ബീറ്റ്റൂട്ട്,  മാതളം,  ഈന്തപ്പഴം, ചിയ സീഡ്സ് തുടങ്ങിയവയില്‍ ഇരുമ്പ് അടങ്ങിയിരിക്കുന്നു.

STORY HIGHLIGHT:Iron is a mineral that is very important for the body.

You may also like

Kerala

വയനാടിനായി സാലറി ചലഞ്ചുമായി സർക്കാർ; 5 ദിവസത്തെ ശമ്പളം നൽകാൻ ധാരണ

വയനാടിനായി സാലറി ചലഞ്ചുമായി സർക്കാർ; 5 ദിവസത്തെ ശമ്പളം നൽകാൻ ധാരണ തിരുവനന്തപുരം:റീ ബിൽഡ് വയനാടി’നായി സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിന് വേണ്ടി ശമ്പളത്തിൽ നിന്ന്
Kerala

യൂസഫലി ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി കൈമാറി

ദുരന്തത്തിൽ വയനാടിന് കൈത്താങ്ങുമായി യൂസഫലി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി കൈമാറി തിരുവനന്തപുരം: ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കെടുതികള്‍ അനുഭവിയ്ക്കുന്ന വയനാടിന് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം