Kerala

മസ്കറ്റ് കെ. എം. സി. സി. ചികിത്സാ സഹായം വിതരണം ചെയ്തു*

തളിപ്പറമ്പ: മസ്കറ്റ് കെ. എം. സി. സി. തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിലെ വിവിധ വാർഡുകളിലെ നിർധനരായ രോഗികൾക്കുള്ള ചികിത്സാ സഹായങ്ങൾ വിതരണം ചെയ്തു. നന്മ ഓഡിറ്റോറിയത്തിൽ നടന്ന മസ്കറ്റ് പ്രവാസി കൂട്ടായ്മ കുടുംബ സംഗമത്തിൽ വെച്ച് നടന്ന ചടങ്ങിൽ മസ്കറ്റ് പ്രവാസി കൂട്ടായ്മ ഉപദേശക സമിതി മെമ്പർ കുട്ടുക്കൻ അബ്ദുൽ ജബ്ബാർ ഹാജി കാര്യമ്പലം വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കെ സഹദ് ഹാജിക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. കുപ്പം വാർഡിലേക്കുള്ള ഫണ്ട്‌ സെക്രട്ടറിയും […]

Kerala

സ്വപ്ന കൈക്കൂലി പണവുമായി വിജിലന്‍സ് പിടിയില്‍.

കൊച്ചി:𝒉𝒕𝒕𝒑𝒔://𝒅𝒂𝒊𝒍𝒚𝒏𝒆𝒘𝒔𝒍𝒊𝒗𝒆.𝒊𝒏/  കൊച്ചി നഗരസഭയിലെ ബില്‍ഡിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥ സ്വപ്ന കൈക്കൂലി പണവുമായി വിജിലന്‍സ് പിടിയില്‍. കെട്ടിട പെര്‍മിറ്റ് നല്‍കുന്നതിന് ആവശ്യപ്പെട്ട കൈകൂലി മേടിക്കവെയാണ് സ്വപ്ന വലയിലായത്. വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ ആണ് സ്വപ്ന. കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കാന്‍ 15,000 രൂപയാണ് കൈകൂലി വാങ്ങിയത്. കൈക്കൂലി കിട്ടാനായി ജനുവരിയില്‍ നല്‍കിയ അപേക്ഷ 4 മാസം സ്വപ്ന പിടിച്ചു വെച്ചതായി വിജിലന്‍സ് കണ്ടെത്തി. തൃശൂര്‍ സ്വദേശി സ്വപ്ന കുടുംബവുമായി നാട്ടിലേക്ക് പോകും വഴി പൊന്നുരുന്നിയില്‍ വെച്ച് […]

Kerala

ശാരദാ മുരളീധരനെ പ്രശംസിച്ച്  പിണറായി വിജയന്‍.

Kerala:𝒉𝒕𝒕𝒑𝒔://𝒅𝒂𝒊𝒍𝒚𝒏𝒆𝒘𝒔𝒍𝒊𝒗𝒆.𝒊𝒏/  സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ത്ഥപൂര്‍ണമായി തന്റെ സര്‍വീസ് കാലഘട്ടത്തെ മാറ്റാന്‍ ശാരദാ മുരളീധരന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.  സ്ത്രീകളെ പല മേഖലകളില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള വ്യഗത കാണിക്കുന്ന സമൂഹത്തില്‍, സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് ഒപ്പമാണെന്നും മുന്നിലാണെന്നും തെളിയിച്ചാണ് ശാരദ വിരമിക്കുന്നതെന്നും സാമൂഹികമായ ദോഷങ്ങളെ പുറത്തു കൊണ്ടുവരാന്‍ ധൈര്യം കാണിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. STORY HIGHLIGHT:Pinarayi Vijayan praised Saradha Muraleedharan.

Kerala

വെടനെ പിന്തുണച്ച് ശശീദ്രൻ.

തൃശൂർ:𝒉𝒕𝒕𝒑𝒔://𝒅𝒂𝒊𝒍𝒚𝒏𝒆𝒘𝒔𝒍𝒊𝒗𝒆.𝒊𝒏/  റാപ്പര്‍ വേടന്റെ   അറസ്റ്റ് അസാധാരണത്വം സൃഷ്ടിച്ചത് ദൗര്‍ഭാഗ്യകരമെന്നും വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍. അറസ്റ്റിനിടയാക്കിയ സാഹചര്യങ്ങള്‍ തിരുത്തി വേടന്‍ തിരിച്ചുവരേണ്ടതുണ്ടെന്നും ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടുമെന്നും മന്ത്രി വ്യക്തമാക്കി. STORY HIGHLIGHT:Sasidran supports Vedan

Kerala

പ്രീതികരണവുമായി റാപ്പർ വേടൻ.

തൃശൂർ:𝒉𝒕𝒕𝒑𝒔://𝒅𝒂𝒊𝒍𝒚𝒏𝒆𝒘𝒔𝒍𝒊𝒗𝒆.𝒊𝒏/  പുലിപ്പല്ല് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പര്‍ വേടന്‍. പുകവലിയും മദ്യപാനവും ശരിയായ ശീലമല്ലെന്നും എല്ലാം മാറ്റി നല്ലൊരു മനുഷ്യനാകാന്‍ പറ്റുമോയെന്ന് നോക്കട്ടേയെന്നും വേടന്‍ പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം തന്നെ കേള്‍ക്കുന്നവര്‍ ലഹരിയുടെയും മദ്യത്തിന്റെയും വഴി സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ടു. തിരുത്താനുള്ള ശ്രമത്തിലാണ് താനെന്നും തിരുത്തുമെന്നും വേടന്‍ വ്യക്തമാക്കി. STORY HIGHLIGHT:Rapper Vedan with a compliment

Kerala

റാപ്പര്‍ വേടന് പെരുമ്പാവൂര്‍ കോടതി ജാമ്യം അനുവദിച്ചു.

തൃശൂർ:𝒉𝒕𝒕𝒑𝒔://𝒅𝒂𝒊𝒍𝒚𝒏𝒆𝒘𝒔𝒍𝒊𝒗𝒆.𝒊𝒏/  പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട കേസില്‍ ഹിരണ്‍ദാസ് മുരളിയെന്ന റാപ്പര്‍ വേടന് പെരുമ്പാവൂര്‍ കോടതി ജാമ്യം അനുവദിച്ചു. അന്വേഷണവുമായി വേടന്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിലപാട് ജാമ്യം ലഭിക്കുന്നതില്‍ നിര്‍ണായകമായി. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. STORY HIGHLIGHT:Rapper Vedan granted bail by Perumbavoor court.

India

കശ്മീരിൽ  തീവ്രവാദ   ആക്രമണം,

𝒉𝒕𝒕𝒑𝒔://𝒅𝒂𝒊𝒍𝒚𝒏𝒆𝒘𝒔𝒍𝒊𝒗𝒆.𝒊𝒏/  കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് തക്കതായ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഹല്‍ഗാമിലെ ഭീകരാക്രമണം മനുഷ്യരാശിക്ക് മേലുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ അദ്ദേഹം, കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. തിരുവനന്തപുരത്ത് വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് പ്രതികരണം. STORY HIGHLIGHT:Terrorist attack in Kashmir.

India

പഹൽഗാം ആക്രമണം: തീവ്രവാദികളെ ജീവനോടെ പിടികൂടാന്‍ നിർദേശം

Pahalgam:𝒉𝒕𝒕𝒑𝒔://𝒅𝒂𝒊𝒍𝒚𝒏𝒆𝒘𝒔𝒍𝒊𝒗𝒆.𝒊𝒏/  പഹല്‍ഗാമില്‍ ആക്രമണം നടത്തിയ തീവ്രവാദികളെ ജീവനോടെ പിടികൂടാന്‍ ശ്രമിക്കണമെന്ന് സൈന്യത്തിനും പൊലീസിനും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. ഭീകരര്‍ എത്തിയത് പാകിസ്ഥാനില്‍ നിന്നാണെന്നും തീവ്രവാദത്തിന് പാകിസ്ഥാന്‍ പിന്തുണ നല്‍കുന്നുവെന്നും ലോകത്തിന് മുന്നില്‍ തെളിവ് സഹിതം അവതരിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പഹല്‍ഗാമില്‍ നിന്നും നാല്‍പത് കിലോമീറ്റര്‍ മാറി വനപ്രദേശത്ത് സൈന്യവും പൊലീസും ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. STORY  HIGHLIGHT:Pahalgam attack: Instructions to capture terrorists alive

India Uncategorized

പഹൽഗാമിനെതിരെ ഇന്ത്യ കർശന നടപടിയെടുക്കുന്നു.

Pahalgam:𝒉𝒕𝒕𝒑𝒔://𝒅𝒂𝒊𝒍𝒚𝒏𝒆𝒘𝒔𝒍𝒊𝒗𝒆.𝒊𝒏/  പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്ന സാഹചര്യത്തില്‍ വ്യോമമേഖല അടച്ച് കടുത്ത നടപടിയുമായി ഇന്ത്യ. പാകിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തതും, പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നതും പാകിസ്ഥാനില്‍ ഉടമകളുള്ളതും പാകിസ്ഥാന്‍ വിമാനക്കമ്പനികള്‍ ലീസിനെടുത്തതുമായ വിമാനങ്ങള്‍ക്കാണ് വിലക്ക്. പാക് സൈനിക വിമാനങ്ങള്‍ക്കും നിരോധനമുണ്ട്. എന്നാല്‍ പാകിസ്ഥാന്‍ വഴി ഇന്ത്യയിലേക്ക് വരുന്ന വിദേശ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമമേഖലയില്‍ പ്രവേശിക്കുന്നതിന് വിലക്കില്ല. STORY HIGHLIGHT:india takes strict action against pahalgam

India

രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ച് മോദി സര്‍ക്കാര്‍.

India:രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ച് മോദി സര്‍ക്കാര്‍. അടുത്ത ജനറല്‍ സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്താനാണ് തീരുമാനം. കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് ദില്ലിയില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.  ജാതി സെന്‍സസ് പ്രത്യേകമായി നടത്തില്ലെന്നും സെന്‍സസിനൊപ്പം പൗരന്മാരുടെ ജാതി തിരിച്ചുള്ള കണക്കെടുക്കുമെന്നുമാണ് വിവരം. STORY HIGHLIGHT:Modi government has decided to conduct a caste census in the country.