India

◾ വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് മാര്‍ച്ച് 27 ന് തറക്കല്ലിടുമെന്ന് മന്ത്രി കെ രാജന്‍.

വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് മാര്‍ച്ച് 27 ന് തറക്കല്ലിടുമെന്ന് മന്ത്രി കെ രാജന്‍. നിയമസഭയില്‍ ടി.സിദ്ദിഖ് എം എല്‍ എ കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് അഭിമാനകരമായ ദുരന്തനിവാരണ പ്രക്രിയയിലാണ് സർക്കാർ എന്നും കൃത്യമാനദണ്ഡങ്ങൾ പാലിച്ചാണ് പുനരധിവാസ പട്ടിക തയ്യാറാക്കിയതെന്നും 120 കോടി രൂപ ഉപയോഗിച്ച് റോഡുകൾ പുനർ നിർമ്മിക്കും എന്നും മന്ത്രി പറഞ്ഞു STORY HIGHLIGHTS : ◾ Minister K Rajan said […]

India

ആശാ പ്രവര്‍ത്തകരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി

ആശാ പ്രവര്‍ത്തകരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ഡൽഹി:ആശാ പ്രവര്‍ത്തകരുടെ ആശാ പ്രവര്‍ത്തകരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രിധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. സന്തോഷ് കുമാര്‍ എം പി യുടെ ചോദ്യത്തിന് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ആശാ വര്‍ക്കര്‍മാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്ന് പ്രതികരിച്ച ജെപി നദ്ദ, എന്‍ എച്ച് എം യോഗം കഴിഞ്ഞയാഴ്ച ചേര്‍ന്നിരുന്നുവെന്നും ആശ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും വ്യക്തമാക്കി. കേരളത്തിന് എല്ലാ കുടിശികയും നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ വിനിയോഗത്തിന്റെ വിശദാംശങ്ങള്‍ കേരളം നല്‍കിയിട്ടില്ലെന്നും കേരളത്തിന്റെ […]

Tech

ആപ്പിളിന്റെ സ്വന്തം എഐയായ ‘ആപ്പിള്‍ ഇന്റലിജൻസ്’ഇന്ത്യയിലേക്ക്

ഡല്‍ഹി: ആപ്പിളിന്റെ സ്വന്തം എഐയായ ‘ആപ്പിള്‍ ഇന്റലിജൻസ്’ ഏപ്രില്‍ ആദ്യവാരം മുതല്‍ ഇന്ത്യൻ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. ഐഒഎസ് 18.4 അപ്‌ഡേറ്റിന്റെ ഭാഗമായിട്ടാണ് ഇന്ത്യൻ ഉപഭോക്താക്കള്‍ക്ക് ഇത് ലഭ്യമാകുന്നത്. തിരഞ്ഞെടുത്ത ഐഫോണുകള്‍, ഐപാഡുകള്‍, മാക് എന്നിവയ്ക്കായി വിപുലമായ എഐ സവിശേഷതകളാണ് കമ്ബനി കൊണ്ട് വന്നിരിക്കുന്നത്. വ്യക്തിഗത ഇന്റലിജൻസ് സംവിധാനമായ ആപ്പിള്‍ ഇന്റലിജൻസ് ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, പോർച്ചുഗീസ്, സ്പാനിഷ്, ജാപ്പനീസ്, കൊറിയൻ, ചൈനീസ് ഉള്‍പ്പെടെ കൂടുതല്‍ ഭാഷകളില്‍ ഉടൻ ലഭ്യമാകുമെന്നും സിംഗപ്പൂരിനും ഇന്ത്യയ്ക്കുമായി പ്രാദേശികവല്‍കരിച്ച ഇംഗ്ലീഷ് ലഭിക്കുമെന്നും ആപ്പിള്‍ […]

Tech

കുറഞ്ഞ ചെലവില്‍ യൂട്യൂബ് ‘പ്രീമിയം ലൈറ്റ്’ വരുന്നു

ഡല്‍ഹി: യൂട്യൂബ് പ്രീമിയം അക്കൗണ്ട് എടുക്കാൻ കാശ് ഇല്ലാതെ വിഷമിക്കുന്നവർക്ക് സന്തോഷ വാർത്ത, കുറഞ്ഞ ചെലവില്‍ പ്രീമിയം സൗകര്യങ്ങള്‍ ലഭിക്കാൻ ‘പ്രീമിയം ലൈറ്റ്’ പ്ലാൻ അവതരിപ്പിക്കുകയാണ് യൂട്യൂബ്. പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ പകുതി പണമടച്ചാല്‍ പ്രീമിയം ലൈറ്റ് ലഭ്യമാകും. കുറഞ്ഞ രീതിയില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ പ്ലാൻ അവതരിപ്പിച്ച്‌ സബ്സ്‌ക്രൈബർ‌ എണ്ണം കൂട്ടുകയാണ് യൂ ട്യൂബിന്റെ ലക്ഷ്യം. പരസ്യങ്ങളില്ലാത്ത പ്ലാനല്ല, പരസ്യങ്ങള്‍ കുറവായിരിക്കും എന്നാണ് പ്രീമിയം ലൈറ്റിന്റെ സവിശേഷത. സംഗീത വിഡിയോകളിലും പാട്ടുകളിലും പരസ്യം ഒഴിവാകില്ല, എന്നാല്‍ മറ്റ് […]

Kannur

യൂട്യൂബ് നോക്കി ഡയറ്റെടുത്ത 18 കാരിക്ക് ദാരുണാന്ത്യം.

കണ്ണൂർ : വണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി ഡയറ്റെടുത്ത 18 കാരിക്ക് ദാരുണാന്ത്യം. കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി ശ്രീനന്ദയാണ് മരിച്ചത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. വണ്ണം കുറയ്ക്കാൻ വേണ്ടി അല്പം ഭക്ഷണം മാത്രം കഴിക്കാറുള്ള പെൺകുട്ടിയുടെ ആമാശയവും അന്നനാളവും അടക്കം ചുരുങ്ങിയിരുന്നു. ഇത് കുട്ടിയുടെ ശരീരത്തെ അടക്കം ഗുരുതരമായി ബാധിച്ചിരുന്നു. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളജിലടക്കം പെൺകുട്ടി ചികിത്സ തേടിയിരുന്നു. പിന്നീട് ആരോഗ്യ നില […]

India

കരുതല്‍ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കും

കൊച്ചി:ബാങ്കിങ് മേഖലയുടെ പണ ലഭ്യതയില്‍ അനുഭവപ്പെടുന്ന കമ്മി ഏതാനും മാസത്തേക്കു കൂടി തുടർന്നേക്കുമെന്ന് ആശങ്ക. ബാങ്കുകളുടെ ആവശ്യങ്ങള്‍ക്കായി 1.87 ലക്ഷം കോടി രൂപ കൂടി ലഭ്യമാക്കുമെന്നു കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് (ആർബിഐ) അറിയിച്ചെങ്കിലും അതിന്റെ പ്രയോജനം താല്‍ക്കാലികമായിരിക്കുമെന്നാണു ബാങ്കിങ് വ്യവസായവുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായം. ബാങ്കുകളുടെ കരുതല്‍ ധന അനുപാതത്തില്‍ (സിആർആർ) 0.25 ശതമാനമെങ്കിലും കുറവു വരുത്തുക കൂടി ചെയ്‌താല്‍ പ്രശ്‌നത്തിനു പരിഹാരമാകുമെന്നും അവർ നിർദേശിക്കുന്നു.നവംബറില്‍ 1.35 ലക്ഷം കോടി രൂപയുടെ അധിക പണ ലഭ്യതയാണു ബാങ്കിങ് […]

Sports

ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ന്

ദുബായ് ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ന്.ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചക്ക് 2.30 നാണ് മത്സരം ആരംഭിക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ രണ്ടാമത്തെ ഐസിസി കിരീടം നേടാനാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. രോഹിത്തും കൂട്ടരും മികച്ച പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്. സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുന്നതിന് മുമ്പ് ബംഗ്ലാദേശ്, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരെ ജയിക്കുകയും ചെയ്തു. STORY HIGHLIGHTS: STORY HIGHLIGHTS:ICC Champions Trophy final […]

World

മസ്‌കിന് വീണ്ടും തിരിച്ചടി; സ്റ്റാര്‍ഷിപ്പ് മൂന്നാം തവണയും പൊട്ടിത്തെറിച്ചു

ഇലോണ്‍ മസ്കിന്റെ സ്വപ്ന പദ്ധതിയായ സ്റ്റാർഷിപ്പ് ബഹിരാകാശ പേടകം മൂന്നാം തവണയും പൊട്ടിത്തെറിച്ചു. സ്പേസ് എക്സിന്റെ എട്ടാമത്തെ പരീക്ഷണ വിക്ഷേപണമാണ് ഇതോടെ വീണ്ടും പരാജയപ്പെട്ടത്. ടെക്സസില്‍ നിന്ന് കുതിച്ചുയർന്ന് മിനിറ്റുകള്‍ക്കുള്ളിലാണ് സ്റ്റാർഷിപ്പ് ബഹിരാകാശ പേടകം പൊട്ടിത്തെറിച്ചത്. വിക്ഷേപിച്ച്‌ മിനിറ്റുകള്‍ക്ക് ശേഷം സ്പേസ് എക്സിന് സ്റ്റാർഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. റോക്കറ്റ് കുതിച്ചുപൊങ്ങിയ ശേഷമുള്ള രണ്ടാം ഘട്ടത്തിലെ പരാജയമാണ് സ്ഫോടനത്തിന് കാരണമെന്ന് കമ്ബനി അറിയിച്ചു. വിക്ഷേപണത്തിന് ശേഷം റോക്കറ്റിന്‍റെ ഹെവി ബൂസ്റ്റര്‍ ഭാഗം മൂന്നാംവട്ടവും ഭൂമിയിലെ യന്ത്രക്കൈയില്‍ സുരക്ഷിതമായി ലാന്‍ഡ് […]

World

ഇറാനുമായി ആണവക്കരാറിന് തയ്യാറെന്ന് ട്രംപ്

ഇറാനുമായി ആണവക്കരാറിന് തയ്യാറാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുമെന്നാണ് പ്രതീക്ഷയെന്നും. ഇതുമായി ബന്ധപ്പെട്ട് ഇറാന് കത്തെഴുതിയതായും ഫോക്‌സ് ബിസിനസ് നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി. എന്നാല്‍, ഇതിനെക്കുറിച്ച്‌ പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല. ‘നിങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുമെന്നാണ് പ്രതീക്ഷയെന്ന് ഞാന്‍ പറഞ്ഞു. കാരണം, ഇത് ഇറാന് ഏറെ ഗുണംചെയ്യും. അവര്‍ക്ക് ആ കത്ത് ആവശ്യമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.’ ട്രംപ് പറഞ്ഞു. 2015-ല്‍ ഇറാനും അമേരിക്കയുമുള്‍പ്പെടെയുള്ള ആറ് ലോകശക്തികള്‍ തമ്മില്‍ ആണവക്കരാറില്‍ ഒപ്പിട്ടിരുന്നു. […]

Kerala Uncategorized

മര്‍ദനത്തിനിരയായ ഓട്ടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്തുവന്നു.

മലപ്പുറം:മലപ്പുറം കോഡൂരില്‍ ബസ് ജീവനക്കാരുടെ മര്‍ദനത്തിനിരയായ ഓട്ടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്തുവന്നു. മലപ്പുറം മാണൂര്‍ സ്വദേശി അബ്ദുല്‍ ലത്തീഫ് ആണ് മരിച്ചത്. മര്‍ദനമേറ്റതിനെത്തുടര്‍ന്നുണ്ടായ കടുത്ത മാനസിക സമ്മര്‍ദ്ദം ഹൃദയാഘാതത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടിലുണ്ട്. മര്‍ദനത്തില്‍ പരിക്കേറ്റ അബ്ദുല്‍ ലത്തീഫ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോള്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ നരഹത്യാവകുപ്പ് പ്രകാരം പോലീസ് കേസെടുക്കും. ബസ് ജീവനക്കാരായ സിജു, നിഷാദ്, സുജീഷ് […]