Thaliparamba

തളിപ്പറമ്പയിൽ ലഹരിമാഫിയക്കുമെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

തളിപ്പറമ്പ:വർധിച്ചുവരുന്ന അരുംകൊലകള്‍ക്കും ലഹരിമാഫിയക്കുമെതിരെ സമൂഹ മനസാക്ഷി ഉണർത്താൻ സി.പി.ഐ.തളിപ്പറമ്ബ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്ബ ഹൈവേയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.മണ്ഡലം സെക്രട്ടറി പി.കെ.മുജീബ്റഹ്‌മാൻ ഉല്‍ഘാടനം ചെയ്തു. ടൗണ്‍ സ്ക്വയറിന് സമീപം നടന്ന പരിപാടിയില്‍ കെ.മനോഹരൻ അധ്യക്ഷത വഹിച്ചു. കോമത്ത് മുരളീധരൻ,.ടി.വി.നാരായണൻ, സി.ലക്ഷ്മണൻ എം.വിജേഷ്, ടി.ഒ.സരിത, എം.രഘുനാഥ് .പി.എസ്.ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു. STORY HIGHLIGHTS:Protest flame organized against drug mafia in Taliparamba

Kannur

മാടായി കോളേജ് നിയമന വിവാദം: 8 പേരുടെ സസ്പെൻഷൻ പിൻവലിച്ച്‌ കണ്ണൂര്‍ ഡിസിസി

കണ്ണൂർ:മാടായി കോളേജ് നിയമന വിവാദത്തില്‍ സ്വീകരിച്ച നടപടി പിൻവലിച്ച്‌ കണ്ണൂർ ഡിസിസി. കെപിസിസി സമിതി നിർദേശത്തെ തുടർന്നാണ് എട്ട് പേരുടെ സസ്പെൻഷൻ പിൻവലിച്ചത്. എംകെ രാഘവൻ എംപിക്കെതിരെ പ്രതിഷേധിച്ചവരെ ഡിസിസി സസ്പെൻഡ് ചെയ്തിരുന്നു. STORY HIGHLIGHTS:Madayi College appointment controversy: Kannur DCC withdraws suspension of 8 people

Kannur

കണ്ണൂരില്‍ വൻ ലഹരി വേട്ട: വീടു വളഞ്ഞ് 2 യുവാക്കളെ പിടികൂടി, നാട്ടുകാരുടെ തല്ലും

കണ്ണൂർ:നാറാത്ത് ടിസി ഗേറ്റില്‍ വൻ ലഹരി വേട്ട. 17 ഗ്രാമോളം എംഡിഎംഎയും രണ്ടര കിലോയിലധികം കഞ്ചാവും അരകിലോ ഹൈബ്രിഡ് കഞ്ചാവും എല്‍എസ്ഡി സ്റ്റാംപുമാണ് വീടുവളഞ്ഞ് എക്സൈസ് പിടികൂടിയത്. പറശിനി റോഡിലെ മുഹമ്മദ് സിജാഫ്, നാറാത്ത് പാമ്ബുരുത്തി റോഡിലെ മുഹമ്മദ് ഷഹീൻ യൂസഫ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ കുറേക്കാലമായി പ്രതികള്‍ വാടക വീടെടുത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി പ്രദേശവാസികള്‍ക്ക് സംശയമുണ്ടായിരുന്നു. ഈ വിവരം അറിയിച്ചതിനെ തുടർന്ന് എക്സൈസ് ഈ വീട് നിരീക്ഷിച്ചു വരികയായിരുന്നു. കണ്ണൂർ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് […]

Thaliparamba

സ്വീകരണം നൽകി

സ്വീകരണം നൽകി ഒമാൻ:ഹൃസ്വസന്ദർശനാർത്ഥം മസ്കറ്റിൽ എത്തിയ തളിപ്പറമ്പ മുൻസിപ്പൽ ലീഗ് നേതാവും സീതി സാഹിബ്‌ ഹൈസ്കൂൾ മുൻ ക്‌ളർക്കുമായ ബത്താലി മുഹമ്മദ്‌ സാഹിബിന് മസ്കറ്റ് കെഎംസിസി തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റി സ്വീകരണം നൽകി. അൽകുവൈർ നിസർക്കാസ് ഹോട്ടലിൽ ചേർന്ന യോഗത്തിൽ ഉമ്മർ പി പി അദ്ദ്യക്ഷത വഹിച്ചു. മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ ഉപാധ്യക്ഷൻ കായക്കൂൽ അഷ്‌റഫ്‌ യോഗം ഉദ്ഘാടനം ചെയ്തു.കെ വി ടി മുഹമ്മദ്‌, നൗഷാദ് കെ എന്നിവർ സംസാരിച്ചു. നിസാർ, ഇസ്മായിൽ, സിദ്ധീഖ്, മുഹമ്മദ്‌ […]

Dharmashala

ധർമ്മശാലയിൽ സ്‌കൂട്ടിയും ഗുഡ്‌സ് ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു.

തളിപ്പറമ്പ്:ധർമ്മശാല- കണ്ണപ്പുരം റോഡിൽ കെൽട്രോണിന് സമീപം വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.ചേലേരി മുക്ക് സ്വദേശിയും, കല്യാശ്ശേരി ആംസ്ടെക് ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർത്ഥിയുമായ പി .സി മുഹമ്മദാണ്(19) മരിച്ചത്.കോളേജ് യൂണിയന്‍ ചെയര്‍മാനാണ് മരിച്ച മുഹമ്മദ്. ഒപ്പം സഞ്ചരിച്ച കൊളച്ചേരി സ്വദേശി സൽമാനെ പരിക്കുകളോടെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. STORY HIGHLIGHTS:A student died after a collision between a scooty and a goods auto in Dharamsala.

India

അസമില്‍ പൊതുവിടങ്ങളില്‍ ബീഫ് കഴിക്കുന്നതും വിളമ്ബുന്നതും നിരോധിച്ചു

ആസ്സാം:അസമില്‍ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും പൊതുപരിപാടികളിലും ബീഫ് വിളമ്ബുന്നതും കഴിക്കുന്നതും നിരോധിച്ചു. അസം മന്ത്രിസഭയുടെ ഈ നിര്‍ണായക തീരുമാനം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് പ്രഖ്യാപിച്ചത്. നേരത്തെ സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ക്ക് സമീപം ബിഫ് വിളമ്ബുന്നത് നിരോധിച്ചിരുന്നു. ബീഫ് കഴിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ നിലവിലുള്ള നിയമം ഭേദഗതി ചെയ്താണ് മന്ത്രിസഭ സുപ്രധാന തീരുമാനമെടുത്തത്‌. ‘ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും പൊതുവിടങ്ങളിലും ബീഫ് വിളമ്ബുന്നതും കഴിക്കുന്നതും നിരോധിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.’ – ഹിമന്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബീഫ് നിരോധനത്തെ സ്വാഗതം ചെയ്യാന്‍ മന്ത്രി പിജുഷ് […]

Kannur

എല്‍ഡിഎഫിന്റെ സമരപ്പന്തലിലേക്ക് കെഎസ്‌ആര്‍ടിസി ബസ് പാഞ്ഞുകയറി

കണ്ണൂർ:സമരത്തിനു വേണ്ടി റോഡില്‍ കെട്ടുന്ന പന്തലിലേക്ക് കെഎസ്‌ആർടിസി ബസ് പാഞ്ഞുകയറി തൊഴിലാളിക്ക് പരുക്കേറ്റു. വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസർക്കാർ സഹായം അനുവദിക്കുന്നില്ലെന്ന് ആരോപിച്ച്‌ എല്‍ഡിഎഫ് നാളെ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തുന്ന മാർച്ചിന്റെ ഭാഗമായി കെട്ടുന്ന സമരപ്പന്തലിലേക്കാണ് കെഎസ്‌ആർടിസി ബസ് പാഞ്ഞു കയറിയത്. കണ്ണൂർ പുതിയ ബസ് സ്റ്റാൻഡില്‍നിന്ന് വന്ന ബസാണ്, ഷീറ്റ് ഇടാൻ വേണ്ടി റോഡിന് കുറുകെ ഉയരത്തില്‍ കെട്ടുകയായിരുന്ന ഇരുമ്ബ് പൈപ്പില്‍ ഇടിച്ചത്. പെപ്പില്‍ കൊളുത്തി നിന്ന ബസ് പിന്നോട്ടോ […]

Kerala

നീല ട്രോളി കള്ളപ്പണ ആരോപണങ്ങള്‍ ആവര്‍ത്തിച്ച സിപിഐഎമ്മിന് മറുപടിയുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍.

പാലക്കാട്:നീല ട്രോളി കള്ളപ്പണ ആരോപണങ്ങള്‍ ആവര്‍ത്തിച്ച സിപിഐഎമ്മിന് മറുപടിയുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ട്രോളി ബാഗ് കേസില്‍ നുണപരിശോധനക്ക് വരെ തയ്യാറാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കുറുവ സംഘവുമായി തനിക്ക് ബന്ധമില്ല. ബന്ധമുള്ളവര്‍ ആ രീതിയില്‍ അന്വേഷിക്കട്ടെ. സിപിഐഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം പാര്‍ട്ടി നേതാക്കള്‍ പോലും ഏറ്റെടുത്തിട്ടില്ല. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ക്ക് പാര്‍ട്ടി നല്‍കുന്ന വില എത്രയെന്ന് ഇതില്‍ നിന്ന് വ്യക്തമാകുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ആ പെട്ടി അടക്കാന്‍ കോണ്‍ഗ്രസ്സ് […]

Uncategorized

കനത്ത മഴയില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കാര്‍ യാത്രികനായ യുവാവ് മരിച്ചു.

കണ്ണൂർ:കണ്ണൂരില്‍ കനത്ത മഴയില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കാര്‍ യാത്രികനായ യുവാവ് മരിച്ചു. കണ്ണൂര്‍ അങ്ങാടിക്കടവ് കുറിച്ചികുന്നേല്‍ ബെന്നിയുടെ മകൻ ഇമ്മാനുവല്‍ (24) ആണ് ദാരുണമായി മരണപ്പെട്ടത്. കണ്ണൂര്‍ അങ്ങാടിക്കടവില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം. കുളത്തിലേക്ക് കുത്തനെ മറിഞ്ഞ കാറില്‍ നിന്ന് യാത്രികനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശൂരില്‍ വിദ്യാര്‍ഥിയായ ഇമ്മാനുവല്‍ പരീക്ഷ കഴിഞ്ഞ് തിരിച്ച്‌ അങ്ങാടിക്കടവിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരിട്ടി മേഖലയില്‍ രാത്രിമുതല്‍ കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. റോഡിലൂടെ പോകുന്നതിനിടെ മരക്കൊമ്ബ് വീഴുന്നത് […]

Kannur

ഇന്നലെ രാത്രി ആലപ്പുഴയിൽ നടന്ന വാഹനാപകടത്തിൽ മാട്ടൂൽ സ്വദേശി മരണപ്പെട്ടു

കണ്ണൂർ:ഇന്നലെ രാത്രി ആലപ്പുഴയിൽ നടന്ന വാഹനാപകടത്തിൽ കണ്ണൂർ ജില്ലയിലെമാട്ടൂൽ നോർത്ത് സി.എം.അബ്ദുൽ ജബ്ബാറിന്റെയുംമുട്ടം എസ്.എൽ.പി ഫാസീലയുടെയും മകൻ മുഹമ്മദ് അബ്ദുൽ ജബ്ബാർ മരണപ്പെട്ടു എം.ബി.ബി.എസ്   ഒന്നാം വർഷ വിദൃാർത്ഥിയാണ്. ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ വിദ്യാർഥികള്‍ സിനിമ കാണാനായി പോകുമ്ബോഴാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ആലപ്പുഴ കൈചൂണ്ടിമുക്കിലെ പാൻ സിനിമാസില്‍ രാത്രി ഒൻപതരയ്ക്കും ഒൻപതേമുക്കാലിനുമുള്ള പുതിയ സിനിമകള്‍ കാണുകയായിരുന്നു ലക്ഷ്യം. ഇതിനായി ഒരു കാറില്‍ ചങ്ങനാശ്ശേരി റോഡില്‍നിന്ന് ഹൈവേയില്‍ക്കയറി വലതുഭാഗത്തേക്കു തിരിയുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടതെന്നും പറയുന്നു. ഹൈവേയുടെ തിരക്കില്‍ നിന്നൊഴിഞ്ഞ് […]