Thaliparamba

തളിപ്പറമ്പയിൽ പുലിയുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല

തളിപ്പറമ്പ :കാല്‍പാടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് പുലിയുടെ സാന്നിദ്ധ്യം വനംവകുപ്പ് സ്ഥിരീകരിച്ച കണികുന്ന് പ്രദേശത്ത് വകുപ്പ് ഉത്തരമേഖലാ മേധാവിയും ജില്ലാ മേധാവിയും സന്ദർശനം നടത്തി. ഉത്തരമേഖല വനം മേധാവി കെ.എസ് ദീപ, ഡി.എഫ്.ഒ എസ്.വൈശാഖ് എന്നിവരാണ് പരിശോധന നടത്തിയത്. തളിപ്പറമ്ബിന് സമീപത്തെ വിവിധ പ്രദേശങ്ങളില്‍ പുലിയെ കണ്ടതായുള്ള വിവരങ്ങളും നാടിനെ ആശങ്കയിലാക്കുകയാണ്. എന്നാല്‍, വനം വകുപ്പ് ആർ.ആർ ടീം, ഉദ്യോഗസ്ഥർ, വാച്ചർമാർ എന്നിവരുടെ പരിശോധനയിലും ഡ്രോണ്‍ പരിശോധനയിലും പുലിയെ സംബന്ധിച്ച യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാട് […]

Kannur

എം.ഡി.എം.എ പിടികൂടി; ബംഗാള്‍ സ്വദേശിനിയും യുവാവും അറസ്റ്റില്‍

കണ്ണൂർ:ബംഗളൂരുവില്‍ നിന്നും കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി മുഹമ്മദ് അമീർ (34), വെസ്റ്റ് ബംഗാള്‍ സ്വദേശിനി സല്‍മ കാടൂണ്‍ (30) എന്നിവർ അറസ്റ്റിലായി. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വരുദ്ധ സ്‌ക്വാഡും ഇരിട്ടി എസ്.ഐ ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പോലീസും ചേർന്ന് കൂട്ടുപുഴയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലാകുന്നത്. ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരുടെയും ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. പൊലീസ് കണ്ണൂർ റൂറല്‍ ജില്ലയില്‍ […]

Kannur

ഇനിയും പലതും പുറത്ത് വരുമെന്ന് കണ്ണൂര്‍ കളക്ടര്‍

കണ്ണൂർ:എ.ഡി.എം നവീൻ ബാബുവിന്റെ യാത്രഅയപ്പ് ചടങ്ങിലേക്ക് പി.പി.ദിവ്യയെ ക്ഷണിച്ചില്ലെന്ന് ആവർത്തിച്ച്‌ ജില്ലാ കളക്ടർ അരുണ്‍ കെ.വിജയൻ. കണ്ടുവെന്നത് ദിവ്യയുടെ വാദം മാത്രം. ഒരുപാട് കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. അതോടെ വ്യക്തത വരുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രോസിക്യൂഷൻ വാദത്തില്‍ മൊഴിയിലെ കുറച്ചു ഭാഗങ്ങള്‍ വന്നിട്ടുണ്ട്. സത്യം പുറത്തുവരണമെന്ന് നിങ്ങളെപ്പോലെ ഞാനും ആഗ്രഹിക്കുന്നു. ഓരോ ഘട്ടത്തിലും പറയാൻ കഴിയുന്ന കാര്യങ്ങള്‍ക്ക് പരിമിതികളുണ്ട്. യാത്രഅയപ്പിനു ശേഷം നവീൻ ബാബുവിനെ കണ്ടിരുന്നോയെന്നത് അന്വേഷണത്തിന്റെ ഭാഗമാണ്. അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്, അതേസമയം, പൊലിസ് […]

Kannur

പി പി ദിവ്യയെ കൈവിടാതെ സിപിഐഎം; പാര്‍ട്ടി നടപടി ഉടനുണ്ടാകില്ല!

കണ്ണൂർ:പി പി ദിവ്യക്കെതിരെ സംഘടനാ നടപടി ഉടൻ ഇല്ലെന്ന് തീരുമാനം. തിടുക്കത്തില്‍ തീരുമാനം വേണ്ടെന്നും നിയമപരമായ നടപടികള്‍ മുന്നോട്ട് പോകട്ടെയെന്നുമാണ് തൃശൂരില്‍ ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. മുൻകൂർ ജാമ്യാപേക്ഷയില്‍ തീരുമാനം വരുന്ന മുറയ്ക്ക് മാത്രം നടപടി മതിയെന്നും യോഗത്തില്‍ ധാരണയായിട്ടുണ്ട്. ദിവ്യ നിലവില്‍ ഒളിവിലാണ്. കോടതി ഉത്തരവ് വരുന്നത് വരെ ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയേക്കില്ലെന്നാണ് സൂചന. മുന്‍കൂർ ജാമ്യേപേക്ഷയിലെ ഉത്തരവിന് ശേഷമായിരിക്കും കാര്യത്തില്‍ തീരുമാനമുണ്ടാകുക എന്നാണ് വിവരം. ദിവ്യ നല്‍കിയ മുൻകൂർ […]

Pariyaram

പൊലീസ് സ്‌റ്റേഷന് മുന്നില്‍ സത്യാഗ്രഹവുമായി എണ്‍പതുകാരി

പരിയാരം:ജീവിതസമ്ബാദ്യമായ രണ്ടുലക്ഷം രൂപ ചതിയില്‍ തട്ടിയെടുത്ത അയല്‍വാസിക്കെതിരെ നടപടിയാവശ്യപ്പെട്ട് എണ്‍പതുകാരി പരിയാരം പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹസമരം ആറു ദിവസം പിന്നിട്ടു. ചെറുതാഴം പഞ്ചായത്തിലെ കുളപ്പുറം സി.എസ്.ഐ പള്ളിക്ക് സമീപത്തെ തെങ്ങുവളപ്പില്‍ വീട്ടില്‍ എല്‍സിയാണ് പ്ലക്കാർഡുമേന്തി പൊലീസ് സ്റ്റേഷന് മുന്നില്‍ സത്യാഗ്രഹം നടത്തുന്നത്. വാർദ്ധക്യസംബന്ധമായ രോഗങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്ന തനിക്ക് മരുന്നിന് പോലും പണമില്ലാത്ത അവസ്ഥയില്‍ തുക തിരിച്ചെടുത്ത് നല്‍കണമെന്നാണ് എല്‍സിയുടെ ആവശ്യം. 2022 ജൂണ്‍ 22ന് രണ്ടു ലക്ഷം അയല്‍ക്കാരന്റെ മകളുടെ ഭർത്താവിന്റെ വ്യാപാരം […]

Pariyaram

പിലാത്തറയില്‍ ദേശീയപാതയുടെ സ്ലാബ് അടര്‍ന്നുവീണു

പയ്യന്നുർ:പുതുതായി നിര്‍മ്മിക്കുന്ന ദേശീയപാതയിലെ കൂറ്റന്‍ സംരക്ഷണ ഭിത്തിയില്‍ നിന്ന് സ്ലാബ് അടര്‍ന്നുവീണു. പിലാത്തറ ടൗണിന് സമീപം ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവ സമയത്ത് സ്‌കൂള്‍ കൂട്ടികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടു. ഈ സമയത്ത് ഇതുവഴി വന്ന ബൈക്ക് യാത്രക്കാരനും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ആറ് വരിപ്പാതയുടെ നടുവില്‍ നിര്‍മ്മിച്ച സംരക്ഷണ ഭിത്തിയിലെ സ്ലാബ് സര്‍വീസ് റോഡിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിക്കുന്ന റോഡ് പണിക്കിടെ സ്ലാബ് അടര്‍ന്ന് വീണത് യാത്രക്കാരില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. വളരെയേറെ ഉയരത്തില്‍ […]

Pariyaram

മുസ്‌ലിം യൂത്ത് ലീഗ് നിവേദനം നൽകി

പരിയാരം : പരിയാരം കുടുംബാരോഗ്യകേന്ദ്രത്തിൽ സ്ഥിര ഡോക്‌ടർ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് പരിയാരം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് നിവേദനം നൽകി.ജീവനക്കാരുടെ കുറവ് പരിഹരിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് സി പ്രമീള ബോബിക്ക് നൽകിയ നിവേദനത്തിൽ യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പി വി അബ്ദുൽ ഷുക്കൂർ, വനിതാ ലീഗ് മണ്ഡലം വൈസ്.പ്രസിഡന്റ് കെ പി സൽമത്ത് എന്നിവരുടെ സാന്നിധ്യത്തിൽ യൂത്ത് ലീഗ് പഞ്ചായത്ത് […]

Uncategorized

എമ്പേറ്റിലെ മുൻ വില്ലേജ് അസിസ്റ്റന്റ് കെ.ബി.സൈമൺ (70)നിര്യാതനായി

പരിയാരം:പരിയാരം എമ്പേറ്റിലെ മുൻ വില്ലേജ് അസിസ്റ്റന്റ് കെ.ബി.സൈമൺ (70)നിര്യാതനായി.ഭാര്യ :എൽസി സൈമൺ. മക്കൾ :ഫാ. ലെനിൻ ജോസ്, ഒ. സി. ഡി, കോളയാട് സെൻ്റ്. കൊർ ണെലിയൂസ് പള്ളി വികാരി, ലീൻ അബ്രഹാം പരിയാരം. മരുമകൾ :ഗ്രീഷ്മ കോട്ടപ്പുറം.സഹോദരിമാർ :കൊച്ചുത്രേസ്യ താവം, നിർമല സെബാസ്റ്റ്യൻ. സംസ്കാരം നാളെ ഞായറാഴ്ച വൈകു: മൂന്ന് മണിക്ക് സെൻറ് ഫ്രാൻസിസ് സേവിയർ ദേവാലയം പരിയാരം. STORY HIGHLIGHTS:Former village assistant KB Simon (70) passed away in Empet

Education

ഡാറ്റാ ചോര്‍ച്ച ആരോപണം: കണ്ണൂര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം

കണ്ണൂർ:ഡാറ്റ ചോർച്ചയെന്ന ആരോപണത്തെ തുടർന്ന് കണ്ണൂർ സർവകലാശാലയില്‍ വിദ്യാർത്ഥികള്‍ പ്രതിഷേധിച്ചു. സർവകലാശാലയിലെ ഒന്നാംവർഷ വിദ്യാർത്ഥികളുടെ ഡാറ്റ മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള കമ്ബനിക്ക് വിറ്റ് കാശാക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശ പ്രകാരമാണ് വിദ്യാർത്ഥികളുടെ ഡാറ്റാ ശേഖരിക്കുന്നതെന്നാണ് സർവകലാശാല അധികൃതരുടെ മറുപടി. സംസ്ഥാനത്തെ എല്ലാ സർവകലാശാലയിലെയും ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് നിർദേശം. പരീക്ഷാ രജിസ്‌ട്രേഷൻ, ഹാള്‍ ടിക്കറ്റ് തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. സാധാരണ ഇത് സർവകലാശാല പോർട്ടല്‍ വഴി തന്നെയാണ് അപ്ലോഡ് […]

Kannur

കണ്ണൂര്‍ സ്പോര്‍ട്സ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 50 – ല്‍ അധികം കുട്ടികള്‍ ചികിത്സ തേടി ആശുപത്രിയില്‍

കണ്ണൂർ:സ്പോർട്സ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. 50 – ല്‍ അധികം കുട്ടികള്‍ ഇതിനോടകം ആശുപത്രിയില്‍ ചികിത്സ തേടി. കൂടുതല്‍ കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിലേക്ക് എത്തുന്നു. കുട്ടികളെ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ നിന്ന് മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്. STORY HIGHLIGHTS:Food poisoning in Kannur sports hostel;  More than 50 children sought treatment at the hospital