World

ഒമാനിലെ ആമിറാത്തില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

ഒമാൻ:മസ്കറ്റ് ഗവർണറേറ്റിലെ ആമിറാത്തില്‍ ഇന്ന് രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 11.06ന് ആണ് ഉണ്ടായതെന്ന് സുല്‍ത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂകമ്ബ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആമിറാത്ത്, മത്ര, മസ്‌കത്ത് തുടങ്ങിയ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം മസ്‌കത്ത് നഗരത്തില്‍ നിന്ന് ഏകദേശം 8 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളൊ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. STORY HIGHLIGHTS:Minor earthquake […]

India

വാരണാസി റെയില്‍വേ സ്റ്റേഷനില്‍ തീപിടുത്തം

വാരണാസി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ വൻ തീപിടുത്തത്തില്‍ 200ലധികം വാഹനങ്ങള്‍ കത്തി നശിച്ചു. വാരണാസി കണ്‍വെൻമെന്റ് റെയില്‍വേ സ്റ്റേഷൻ പാർക്കിംഗില്‍ ആണ് തീപിടുത്തം ഉണ്ടായത്. ശനിയാഴ്ച പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. 12 ഓളം യൂണിറ്റ് അഗ്നിരക്ഷാസേ സേനാംഗങ്ങള്‍ എത്തിയാണ് തീയാണച്ചത്. ഗവണ്‍മെന്റ് റെയില്‍വേ പോലീസും റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സും ലോക്കല്‍ പോലീസും തീയ്യണക്കുന്നതില്‍ ഭാഗമായി. STORY HIGHLIGHTS:Fire breaks out at Varanasi railway station

Entertainment

ഹിറ്റടിക്കാന്‍ ബേസില്‍ ജോസഫ്; ‘പൊന്‍മാന്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി:മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം വിജയ ശതമാനമുള്ള നായക താരങ്ങളിലൊരാളാണ് ബേസില്‍ ജോസഫ്. സൂക്ഷ്മദര്‍ശിനിയാണ് ബേസില്‍ നായകനായെത്തിയ ഏറ്റവും ഒടുവിലത്തെ ചിത്രം. ഇപ്പോഴിതാ ബേസിലിന്‍റെ അടുത്ത ചിത്രവും റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ‘പൊൻമാൻ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2025 ഫെബ്രുവരി 6 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിർമ്മിക്കുന്ന പൊൻമാൻ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. ചിത്രത്തിന്റെ […]

India

ഥാറിന് മുകളില്‍ മണ്ണുകയറ്റി റോഡില്‍ അഭ്യാസം; വിഡിയോ വൈറലായതിന് പിന്നാലെ പൊലീസ് പിടികൂടി

ഉത്തർപ്രദേശിലെ മീററ്റില്‍ മഹീന്ദ്ര ഥാർ എസ്‌യുവിയുടെ മുകളില്‍ മണ്ണുകയറ്റി റോഡിലൂടെ അഭ്യാസപ്രകടനം നടത്തിയ ആള്‍ പിടിയില്‍. മുണ്ഡലി ഗ്രാമത്തിലെ ഇന്ദെസാർ അലി എന്നയാളെയാണ് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടിയത്. ഥാറിന് മുകളില്‍ ഇയാള്‍ മണ്ണുകയറ്റി റോഡിലൂടെ അഭ്യാസപ്രകടനം നടത്തുന്ന വിഡിയോ സമൂഹികമാധ്യങ്ങളില്‍ വൈറലായി മാറിയിരുന്നു. എസ്‌യുവിയുടെ റൂഫിലേക്ക് ഇയാള്‍ മണ്‍വെട്ടി കൊണ്ട് മണ്ണ് കയറ്റി ഇടുന്നതാണ് വിഡിയോയുടെ തുടക്കം. പിന്നീട് വാഹനവുമായി ഇയാള്‍ അമിതവേഗത്തില്‍ റോഡിലൂടെ പോകുന്നതും റൂഫിലെ മണ്ണ് പറക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റു […]

India

ആഞ്ഞടിച്ച്‌ ഫെഞ്ചല്‍, ചുഴലിക്കാറ്റ് തീരം തൊട്ടു: ചെന്നൈ വിമാനത്താവളം അടച്ചു; നഗരം വെള്ളക്കെട്ടില്‍

ചെന്നൈ:ഫെഞ്ചല്‍ ചുഴലിക്കാറ്റ് കരതൊട്ടു. പുതുച്ചേരി തീരത്താണ് ചുഴലിക്കാറ്റ് കരതൊട്ടതെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അടുത്ത മൂന്ന് മുതല്‍ നാല് മണിക്കൂറില്‍ 80 മുതല്‍ 90 വരെ കിലോ മീറ്റർ വേഗതയില്‍ അതിശക്തമായ കാറ്റിന് സാധ്യയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ പുതുച്ചേരി, തമിഴ്നാടിന്റെ വടക്കന്‍ ജില്ലകളായ കാഞ്ചീപുരം, മഹാബലിപുരം, ചെങ്കല്‍പ്പേട്ട്, ചെന്നൈ എന്നിവിടങ്ങളിലും അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴയാണ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ലഭിച്ചുകൊണ്ടിരിക്കുന്നത്. മഴ ശക്തമായതോടെ ചെന്നൈ നഗരം […]

Kerala

ക്ലീനിങ്ങിനായി റോബോട്ടുകളെ ഉപയോഗിക്കുന്ന ആദ്യ വിമാനത്താവളമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം.

തിരുവനന്തപുരം:തിരുവനന്തപുരം: കേരളത്തില്‍ ക്ലീനിങ്ങിനായി റോബോട്ടുകളെ ഉപയോഗിക്കുന്ന ആദ്യ വിമാനത്താവളമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ഈ നേട്ടം വിമാനത്താവളത്തിന്റെ കരുത്തും മാനേജ്മെന്റ് കഴിവും ഉയർത്തുമെന്ന് വിമാനത്താവള ഡയറക്ടർ പറഞ്ഞു. ഒരു മണിക്കൂറില്‍ 10,000 ചതുരശ്ര അടി വരെ ശുചീകരിക്കാന്‍ ശേഷിയുള്ള മൂന്ന് റോബോട്ടുകളാണ് ഇനി ടെര്‍മിനലിനുള്ളിലെ ശുചിത്വം ഉറപ്പാക്കുക. ഓട്ടോമേറ്റഡ് സെന്‍സറുകള്‍ ഉപയോഗിച്ച്‌ 360 ഡിഗ്രിയില്‍ തടസ്സങ്ങള്‍ ഒഴിവാക്കി കെട്ടിടത്തിലെ എല്ലാ ഭാഗങ്ങളിലും എത്താനും സ്‌ക്രബിങ്, ഡ്രൈ മോപ്പിങ് എന്നിവ വഴി വൃത്തി ഉറപ്പാക്കാനും എസ്‌ഡി 45 ശ്രേണിയില്‍പ്പെട്ട […]

Kannur

മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; അഞ്ചു പേർക്ക് പരിക്ക്

ഇരിട്ടി : മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്ക്. ജാർഖണ്ട് സ്വദേശി ബുദ്ധ റാം ആണ് മരിച്ചത്. ഡ്രൈവർ തെലങ്കാന സ്വദേശി നാഗേശ്വര റാവു, ജാർഖണ്ട് സ്വദേശികളായ സുരേഷ്, ജയമങ്കൽ, ആകാശ്, രാജേന്ദ്രക് എന്നിവർക്കാണ് പരിക്ക്. വിരാജ്പേട്ട ഭാഗത്തു നിന്നും കൂട്ടുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ലോറി മാക്കൂട്ടം പോലീസ് എയ്‌ഡ് പോസ്റ്റിന് സമീപത്തെ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു മറിയുകയായിരുന്നു. STORY HIGHLIGHTS:One dead, five injured in lorry overturning […]

Kannur

ഇനി സൗജന്യമില്ല; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒ.പി ടിക്കറ്റിന് ഇനി 10 രൂപ ഫീസ്

കോഴിക്കോട്:സ്ഥാപിതമായ കാലം മുതല്‍ ലഭിച്ച സൗജന്യം ഇനി ലഭിക്കില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് 10 രൂപ നിരക്കില്‍ ഫീസ് ഈടാക്കാന്‍ തീരുമാനം. ഡിസംബര്‍ ഒന്നു മുതല്‍ തീരുമാനം നിലവില്‍ വരും. ജില്ലാ കളക്ടര്‍ സ്നേഹികുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിന്റേതാണ് തീരുമാനം. മെഡിക്കല്‍ കോളേജ് ആശുപത്രി, ഐഎംസിഎച്ച്‌, ഡെന്റല്‍ കോളേജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളില്‍ ഒ പി ടിക്കറ്റ് നിരക്ക് ബാധകമാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ […]

Kannur

പുലിയെന്ന് സംശയം: വനം വകുപ്പ് പരിശോധന നടത്തി

മട്ടന്നൂർ: പുലിയെ കണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് മട്ടന്നൂർ വെള്ളിയാം പറമ്പിൽ വനം വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി. കുളത്തൂരിലുള്ള വീട്ടുകാരാണ് വ്യാഴാഴ്ച രാത്രി വീടിന് പിറകിലായി പുലിയെ കണ്ടതായി പറഞ്ഞത്. ഇവരുടെ വളർത്തു നായയെ പുലി ആക്രമിച്ചതായും പറയുന്നു. തുടർന്ന് രാത്രി 10-ഓടെ വനം വകുപ്പ് അധികൃതർ സ്ഥലത്ത് പരിശോധന നടത്തി. പുലിയുടെ സാന്നിധ്യം തെളിയിക്കുന്നതൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. STORY HIGHLIGHTS:Suspected tiger: Forest Department conducts inspection

Kannur

ഡിസംബർ 10 ന് കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസ് പണിമുടക്ക്

കണ്ണൂർ:കണ്ണൂർ ജില്ലയിൽ ഡിസംബർ 10ന് സ്വകാര്യ ബസ് പണിമുടക്ക്. സ്വകാര്യ ബസുകൾക്കെതിരെ പോലീസ് വ്യാപകമായി പിഴ ചുമത്തുന്നതിന് എതിരെയാണ് സൂചനാ പണിമുടക്ക്. പ്രശ്ന‌ം പരിഹരിച്ചില്ലെങ്കിൽ ഡിസംബർ 18 മുതൽ അനിശ്ചിത കാല പണിമുടക്ക്. ബസുകളുടെ ഫോട്ടോ എടുത്ത് പിഴ ചുമത്തുന്ന നടപടി അവസാനിപ്പിക്കണമെന്ന് ബസ് ഉടമസ്ഥ സംഘം കോഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ രാജ്‌കുമാർ കരുവാരത്ത് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. STORY HIGHLIGHTS:Private bus strike in Kannur district on December 10