Uncategorized

തിരിച്ചുവരവ് ഗംഭീരമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

സൂപ്പർ ലീഗിലെ രണ്ടാമത്തെ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ആവേശ വിജയം. കൊച്ചിയിലെ ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തൻ വമ്ബന്മാരായ ഈസ്റ്റ് ബംഗാളിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജയം. സമനിലയില്‍ പിരിഞ്ഞ ആദ്യപകുതിക്ക് ശേഷം, മൂന്ന് ഗോളുകള്‍ പിറന്ന ആവേശപൂർണമായ രണ്ടാം പകുതിയില്‍ ഈസ്റ്റ് ബംഗാളിന് വേണ്ടി വിഷ്ണു പിവിയും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി നോഹ സദൗയിയും ക്വമെ പെപ്രയും ഗോളുകള്‍ നേടി. നോഹയാണ് കളിയിലെ താരം. സീസണിലെ ആദ്യ വിജയം കരസ്ഥമാക്കിയ കേരള ബ്ലാസ്റ്റേഴ്സിന്റെ […]

Sports

കിംഗ് കപ്പ് ഓഫ് ചാമ്ബ്യൻസില്‍ അല്‍ നസര്‍ വിജയിച്ചു

കിംഗ് കപ്പ് ഓഫ് ചാമ്ബ്യൻസില്‍ അല്‍ നസര്‍ വിജയിച്ചു.റൗണ്ട് ഓഫ് 32 മത്സരത്തില്‍, അല്‍-നസർ അല്‍-ഹസ്മിനെതിരെ 2-1 വിജയം നേടി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് മത്സരത്തില്‍ പങ്കെടുത്തില്ലെങ്കിലും, സാദിയോ മാനെ, നാസർ ബൗഷാല്‍ എന്നിവരുടെ ഗോളുകളില്‍ അല്‍-നാസർ വിജയിച്ചു. ഹാഫ് ടൈമിന് തൊട്ടുമുമ്ബ് (45+6′), സുല്‍ത്താൻ അല്‍ ഗാനം നല്‍കിയ അസിസ്റ്റില്‍ മാനെ സ്‌കോറിംഗ് തുറന്നു. 62-ാം മിനിറ്റില്‍ ബദർ അല്‍സയാലിയിലൂടെ അല്‍-ഹസ്ം സമനില പിടിച്ചു, എന്നാല്‍ ബൗഷലിൻ്റെ സ്റ്റോപ്പേജ് ടൈം വിന്നർ (90+2′) അല്‍-നാസറിൻ്റെ അടുത്ത […]

Sports

റോഡ്രി സീസണില്‍ പുറത്തായി: മാഞ്ചസ്റ്റര്‍ സിറ്റിക്ക് കനത്ത തിരിച്ചടി

കാല്‍മുട്ടിലെ മുൻഭാഗത്തെ ക്രൂസിയേറ്റ് ലിഗമെൻ്റ് കീറല്‍ കാരണം 2024/25 പ്രീമിയർ ലീഗ് സീസണിൻ്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് മിഡ്ഫീല്‍ഡർ റോഡ്രി പുറത്തായത് മാഞ്ചസ്റ്റർ സിറ്റിക്ക് നിരാശാജനകമായ വാർത്തയാണ്. ആഴ്‌സണലിനെതിരായ സമീപകാല മത്സരത്തിൻ്റെ ആദ്യ പകുതിയിലാണ് പരിക്ക് സംഭവിച്ചത്, പ്രാരംഭ വ്യാപ്തി അനിശ്ചിതത്വത്തിലായിരുന്നെങ്കിലും, പരിശോധനകള്‍ പരിക്കിന്റെ തീവ്രത വെളിപ്പെടുത്തി, ഇത് ടീമിന് കാര്യമായ നഷ്ടമായി. റോഡ്രിയുടെ പരിക്കില്‍ മാനേജർ പെപ് ഗാർഡിയോള ആശങ്ക പ്രകടിപ്പിച്ചു, ടീമിന് മിഡ്ഫീല്‍ഡറുടെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡർ […]

Sports

സൂപ്പര്‍ ലീഗ് കേരള, നാലാം റൗണ്ട് മത്സരങ്ങള്‍ ഇന്ന് മുതല്‍

കൊച്ചി:പോ യൻ്റ് പട്ടികയില്‍ പോരാട്ടം ശക്തമായ മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ നാലാം റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് (സെപ്.24), തുടക്കം. കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തില്‍ കാലിക്കറ്റ് എഫ്സിക്ക് തൃശൂർ മാജിക് എഫ്സിയാണ് എതിരാളികള്‍. മലപ്പുറം എഫ്സി – കണ്ണൂർ വാരിയേഴ്സ് (സെപ്. 25), ഫോഴ്സ കൊച്ചി – തിരുവനന്തപുരം കൊമ്ബൻസ് (സെപ്. 27) പോരാട്ടങ്ങളും നാലാം റൗണ്ടിനെ കൊഴുപ്പിക്കുംമൂന്നാം റൗണ്ടിലെ മൂന്ന് മത്സരങ്ങളും സമനിലയില്‍ അവസാനിച്ചപ്പോള്‍ അഞ്ച് പോയൻ്റ് വീതം നേടി മൂന്ന് ടീമുകള്‍ തലപ്പത്തുണ്ട്. […]

Education

33 വര്‍ഷങ്ങള്‍ക്ക് ശേഷം മയ്യില്‍ ഗവണ്‍മെൻറ് ഹൈസ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

കണ്ണൂർ :മയ്യില്‍ 33 വർഷങ്ങള്‍ക്ക് ശേഷം മയ്യില്‍ ഗവണ്‍മെൻറ് ഹൈസ്കൂളിലെ 90 – 91 ബാച്ചില്‍ പെട്ട വിദ്യാർത്ഥികള്‍ സ്നേഹതീരം സൗഹൃദ കൂട്ടായ്മയുടെ ഭാഗമായി മയ്യില്‍ സാറ്റ് കോസ് ഓഡിറ്റോറിയത്തില്‍ ഒത്തുകൂടി. സ്നേഹ സംഗമം പ്രസാദ് കെ യുടെ അധ്യക്ഷയില്‍ സിനിമ സീരിയല്‍ താരവും ഫോക് ലോക് അക്കാദമി അവാർഡ് ജേതാവുമായ നാദംമുരളി ഉദ്ഘാടനം ചെയ്തു. വിവിധ കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിജയികള്‍ക്കുള്ള സമ്മാനം മയ്യില്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻൻ്റിങ് കമ്മിറ്റി ചെയർപേഴ്സണ്‍ അനിത […]

Kannur

പേസസ്സ് വെല്‍നെസ് ഇൻഡ്യ രണ്ടാം വാര്‍ഷികാഘോഷം 25 ന് കണ്ണൂരില്‍

കണ്ണൂർ:കണ്ണൂരില്‍ വെല്‍നെസ് രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ പേസസ്സ് വെല്‍നെസ് ഇൻഡ്യ എല്‍എല്‍ പി രണ്ടാം വാർഷികാഘോഷം സെപ്തംബർ 25ന് ഹോട്ടല്‍ റെയിൻബോ സ്യൂട്ട് കണ്ണൂരില്‍ വിവിധ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികള്‍ കണ്ണൂർ പ്രസ് ക്ളബ്ബില്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്ക് കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്യും തുടർന്ന് ഗിന്നസ്‌ആല്‍വിൻ റോഷൻ്റെ മാജിക് മെൻ്റലിസം ഷോയും അരങ്ങേറും. വെല്‍നെസ് ഇൻഡസ്ട്രിയില്‍ വൻ മുന്നേറ്റം നടത്താൻ ഈ രണ്ടു വർഷം കൊണ്ട് പേസസ്സിന് […]

Kannur

സലീം ഫൈസി ഇര്‍ഫാനി മൂന്നാം ആണ്ടനുസ്മരണം 26 ന് ഉളിയില്‍ നടക്കും

കണ്ണൂർ:മട്ടന്നൂർ ഉളിയില്‍ അല്‍ ഹിദായ ഇസ്ലാമിക് യുനിവേഴ്സിറ്റിസ്ഥാപകനും ജില്ലയിലെ പ്രമുഖ പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ സലീം ഫൈസി ഇർഫാനിയുടെ മൂന്നാം ആണ്ടനുസ്മരണം സെപ്തംബർ 26 ന് രാവിലെ ഒൻപതു മണി മുതല്‍ രാത്രി ഒൻപതു വരെ ഉളിയില്‍ അല്‍ ഹിദായ കാംപസില്‍ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബില്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒൻപതു മണിക്ക് പതാക ഉയർത്തലിന് പോഗ്രാം കമ്മിറ്റി ചെയർമാൻ സയ്യിദ് അസ്ലം തങ്ങള്‍ അല്‍മഷ്ഹൂർ നേതൃത്വം നല്‍കും. തുടർന്ന് 9.30 ന് […]

World

ശ്രീലങ്കയില്‍ ആദ്യത്തെ ഇടത് സര്‍ക്കാര്‍

ശ്രീ ലങ്കയിലെ ആദ്യത്തെ ഇടത് സർക്കാർ അധികാരത്തിലേറി. പ്രസിഡന്റായി അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്തു. മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് കക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പവര്‍ നേതാവാണ് അനുര കുമാര ദിസനയാകെ. സാമ്ബത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ഇടതുസഖ്യത്തിന്റെ ചരിത്ര ജയം. ശ്രീലങ്കന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സ്ഥാനാര്‍ഥിക്കും കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തില്‍ രണ്ടാം മുന്‍ഗണനാ വോട്ടുകളെണ്ണിയാണ് വിജയിയെ തീരുമാനിച്ചത്. 2022ല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്ബത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത്‌ […]

India

കെജരിവാളിന്റെ കസേര ഒഴിച്ചിട്ട് അതീഷി : മുഖ്യമന്ത്രിയായി ചുമതലയേറ്റു

ഡൽഹി:മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് അതീഷി ചുമതലയേറ്റു. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ കസേര ഒഴിച്ചിട്ട് തൊട്ടടുത്ത് മറ്റൊരു കസേരയിട്ടാണ് അതീഷി ഇരുന്നത്. കെജരിവാളിന്റെ മടങ്ങിവരവിന് വേണ്ടിയാണ് ആ കസേര ഒഴിച്ചിട്ടതെന്ന് അതീഷി മാധ്യമങ്ങളോട് പറഞ്ഞു. രാമായണത്തിലെ ഭരതന്‍റേതിനു സമാനമായ അവസ്ഥയാണ് തന്റെതെന്നും ശ്രീരാമന്റെ അഭാവത്തില്‍ മെതിയടി സിംഹാസനത്തില്‍ വച്ച്‌ രാജ്യം ഭരിച്ചതുപോലെയാണ് ഇതെന്നും അതീഷി പറഞ്ഞു ‘ഭരതന്‍ വഹിച്ച അതേ ഭാരമാണ് ഇന്ന് ഞാനും വഹിക്കുന്നത്. ശ്രീരാമന്റെ ചെരുപ്പുകള്‍ സിംഹാസനത്തിലിട്ട് രാജ്യം ഭരിച്ച അതേ മനോഭാവത്തോടെയാണ് […]

Information

മങ്കിപോക്‌സ്: പ്രതിരോധത്തിനും ചികിത്സയ്ക്കുമായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കും

തിരുവനന്തപുരം:സംസ്ഥാനത്ത് എംപോക്‌സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേസുകള്‍ കൂടുകയാണെങ്കില്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ടുകളില്‍ ഉള്‍പ്പെടെ നിരീക്ഷണം ശക്തിപ്പെടുത്തി. നിലവില്‍ 5 ലാബുകളില്‍ പരിശോധാ സൗകര്യമൊരുക്കി. ആവശ്യമെങ്കില്‍ കൂടുതല്‍ ലാബുകളില്‍ പരിശോധനാ സൗകര്യങ്ങളൊരുക്കും. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ചികിത്സ തേടുകയും വേണം. […]