Thaliparamba

കള്ളനോട്ട് കേസിൽ തളിപ്പറമ്പ് സ്വദേശി ഉൾപ്പെടെ രണ്ടുപേർക്ക് പത്ത് വർഷം തടവ്

തളിപ്പറമ്പ: വ്യാജ നിർമ്മിത ഇന്ത്യൻ കറൻസി വിനിമയം ചെയ്യാൻ ശ്രമിച്ച കേസിൽ രണ്ടുപേർക്ക് പത്ത് വർഷം തടവിനും 25,000 രൂപ പിഴയുമടക്കാൻ തലശേരി അഡീ. ജില്ലാ കോടതി (രണ്ട്) ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചു. ചൊറുക്കളയിലെ വി.കെ.ഉബൈസ് (44), തളിപ്പറമ്പ് സിദ്ധിഖ് പള്ളിക്ക് സമീപം ഞാറ്റുവയൽ ചപ്പൻ ഹൗസിൽ സി.എച്ച്.സിറാജ് (39) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. ഉബൈസിൽ നിന്ന് 3,000 രൂപയുടെയും സിറാജിൽ നിന്ന് 34,000 രൂപയുടെയും കള്ളനോട്ടുകളാണ് പിടിച്ചെടുത്തിരുന്നത്. […]

Pattuvam

റംഷി പട്ടുവത്തിനെ സ്നേഹോപഹാരം നൽകി ആദരിച്ചു.

തളിപ്പറമ്പ:എൻ.സി.പി.[എസ് ] ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി NCPS തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാടൻ പാട്ട് കലാരംഗത്തെ അനുഗഹീത കലാകാരൻ റംഷി പട്ടുവത്തിനെ പാപ്പനിശേരി കോലത്ത് വയലിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് NCP(S) ജില്ലാ പ്രസിഡണ്ട് കെ.സുരേശൻ സ്നേഹോപഹാരം നൽകി ആദരിച്ചു. NCPS ജില്ലാ ജനറൽ സെക്രട്ടറി അനിൽ പുതിയ വീട്ടിൽ അദ്ധ്യക്ഷത വഹിച്ചു, പുരുഷു വരക്കൂൽ, കെ.പി.ശിവപ്രസാദ്, സ്മിതകെ.പി., ആദരവ് ഏറ്റുവാങ്ങിയ റംഷി പട്ടുവം തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡണ്ട് മീത്തൽ കരുണാകരൻഎന്നിവർ സംസാരിച്ചു. STORY HIGHLIGHTS:Ramshi […]

Thaliparamba

കെഎംസിസി തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റി മൺമറഞ്ഞ നേതാക്കന്മാരെ  അനുസ്മരിച്ചു

അനുസ്മരിച്ചു മസ്കറ്റ്: കെഎംസിസി തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റി മൺമറഞ്ഞ നേതാക്കന്മാരെ  അനുസ്മരിച്ചു. അൽകുവൈർ നിസാർക്കാസ് ഹോട്ടലിൽ ഉമ്മർ പി പി യുടെ അദ്ദ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ,  മൺമറഞ്ഞ നേതാക്കന്മാരായ കെ വി മുഹമ്മദ്‌ കുഞ്ഞി മാഷ്, കെ.വി.എം കുഞ്ഞി, കൊങ്ങായി മുസ്തഫയെയും അസുഖം ബാധിച്ച് അടുത്തിടെ മരണപ്പെട്ട സഹോദരങ്ങളായ പി സി പി സാഹിർ, അൻവർ, മസ്കറ്റ് മുൻ പ്രവാസിയായ ഹാഷിം എന്നിവരെയും  അനുസ്മരിച്ചു, അനുസ്മരണ യോഗം കണ്ണൂർ ജില്ലാ മസ്കറ്റ് കെഎംസിസി പ്രസിഡണ്ട്‌ […]

Uncategorized

സാഹിറിന് പിറകെ സഹോദരന്‍ അന്‍വറും മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

തളിപ്പറമ്പ്: മഞ്ഞപ്പിത്തം ബാധിച്ച് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.എം.അൻവറാണ്(44) മരിച്ചത്. മുബീന സ്റ്റോൺ ക്രഷർ ഉടമയാണ്.സഹോദരൻ സാഹിർ(40)ഇന്നലെ മരിച്ചിരുന്നു.അൻവർ കോഴിക്കോട്ടെ മിംസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഏതാനും ദിവസം മുമ്പ് കോഴിക്കോട് നിന്നും കുടുംബസമേതം ഇവർ ഭക്ഷണം കഴിച്ചിരുന്നു.അതിന് ശേഷമായിരുന്നു മഞ്ഞപ്പിത്തം ബാധിച്ചത്.തളിപ്പറമ്പിലെ പ്രമുഖ വ്യാപാരിയായിരുന്ന പി.സി.പി.മഹമ്മൂദ്ഹാജിയുടെയുംആമിനയുടെയും മകനാണ്.സഹോദരങ്ങൾ: റഷീദ, ഫൗസിയ, ഷബീന. STORY HIGHLIGHTS:After Zahir, his brother Anwar also died of jaundice

Dharmashala

കണ്ണൂർ ധർമശാലയിൽ ആധുനിക സൗകര്യങ്ങളോടെ ചിത്രാജ്ഞലി റിക്കാർഡിങ്‌ എഡിറ്റിങ്‌ സ്‌റ്റുഡിയോ സ്ഥാപിക്കും.

തളിപ്പറമ്പ :സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്‌ കീഴിലുള്ള പയ്യന്നൂർ, പായം  തീയേറ്റർ കോംപ്ലക്‌സുകൾ മാർച്ചിൽ സിനിമാ പ്രദർശനത്തിന്‌ ഒരുങ്ങും. ധർമശാല, പാലയാട്‌ ചിറക്കുനി കോംപ്ലക്‌സുകളുടെ ഭൂമി ഏറ്റെടുക്കൽ പ്രവർത്തികൾ ദ്രുതഗതിയിൽ പൂർത്തിയാവുന്നു. അതോടൊപ്പം  തളിപ്പറമ്പ്‌ ധർമശാലയിൽ ആധുനിക സൗകര്യങ്ങളോടെ ചിത്രാജ്ഞലി റിക്കാർഡിങ്‌ എഡിറ്റിങ്‌ സ്‌റ്റുഡിയോയും സ്ഥാപിക്കും. കണ്ണൂരിൽ ധർമശാല, ചിറക്കുനി , പായം, പയ്യന്നൂർ എന്നിവിടങ്ങളിലാണ്‌ തീയേറ്ററുകൾ കോംപ്ലക്‌സുകൾ കോർപറേഷൻ പ്രഖ്യാപിച്ചിരുന്നത്‌. ഇതിൽ ആന്തൂർ  നഗരസഭയിൽ കോർപറേഷന്റെ തിയേറ്റർ കോംപ്ലക്‌സിനൊപ്പമാണ്‌ റിക്കാർഡിങ്‌ സ്‌റ്റുഡിയോയും വരുന്നത്‌. മലബാർ മേഖലയിൽ […]

Thaliparamba

കൊങ്ങായി മുസ്തഫ ഓർമ ദിനം: യൂത്ത് ലീഗ് നേതൃത്വത്തിൽ പ്രാർത്ഥന നടത്തി.

കൊങ്ങായി മുസ്തഫ ഓർമ ദിനം: യൂത്ത് ലീഗ് നേതൃത്വത്തിൽ പ്രാർത്ഥന നടത്തി. തളിപ്പറമ്പ: മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റും, മുസ്‌ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ ജനറൽ സെക്രട്ടറിയും നഗരസഭ കൌൺസിലറും തളിപറമ്പിലെ മത വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിസ്തുല സേവനം ചെയ്തു അകാലത്തിൽ വിടപറഞ്ഞ ജനകീയ നേതാവ് മർഹൂം കൊങ്ങായി മുസ്തഫ ഓർമയായിട്ട് ഇന്നേക്ക് 11 വർഷം. ഓർമ ദിനത്തോടനുബന്ധിച്ച് മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ഖബറിടത്തിൽ പ്രാർത്ഥന […]

Sports

വിമര്‍ശനമേറ്റുവാങ്ങി ഗംഭീര്‍ – രോഹിത് കൂട്ടുകെട്ട്

ആദ്യം ലങ്കയോട് നാണംകെട്ടു, ഇപ്പോള്‍ കിവീസിനോടും; വിമര്‍ശനമേറ്റുവാങ്ങി ഗംഭീര്‍ – രോഹിത് കൂട്ടുകെട്ട് 12 വർഷങ്ങള്‍ക്കു ശേഷം നാട്ടില്‍ ടെസ്റ്റ് പരമ്ബര തോറ്റതിനു പിന്നാലെ വിമർശനങ്ങള്‍ ഏറ്റുവാങ്ങി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും പരിശീലകൻ ഗൗതം ഗംഭീറും. ഇന്ത്യയുടെ 12 വർഷത്തെ നാട്ടിയെ ടെസ്റ്റ് പരമ്ബരകളിലെ അപരാജിത കുതിപ്പാണ് ന്യൂസീലൻഡ് അവസാനിപ്പിച്ചത്. ബെംഗളൂരു ടെസ്റ്റില്‍ തോറ്റ ഇന്ത്യ പുണെയിലും പരാജയം ഏറ്റുവാങ്ങി പരമ്ബര അടിയറവെയ്ക്കുകയായിരുന്നു. ടീമിന്റെ സമീപനമാണ് ഏറെ വിമർശനങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. ആക്രമണോത്സുകത ആവശ്യമാണെങ്കിലും അത് അമിതമായാല്‍ […]

Sports

വിമെന്‍സ് ടി20: ഹരിയാനയ്‌ക്കെതിരെ കേരളത്തിന് 20 റണ്‍സ് ജയം

ലക്‌നൗവില്‍ നടന്ന സീനിയര്‍ വിമെന്‍സ് ടി20 മത്സരത്തില്‍ ഹരിയാനയ്‌ക്കെതിരെ കേരളത്തിന് 20 റണ്‍സിന്റെ ജയം. കേരളം ഉയര്‍ത്തിയ 125 റണ്‍സ് മറികടക്കുവാന്‍ ഇറങ്ങിയ ഹരിയാന 105 റണ്‍സിന് പുറത്താവുകയായിരുന്നു. 52 പന്തില്‍ 60 റണ്‍സെടുത്ത അക്ഷയയാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു അക്ഷയയുടെ ഇന്നിങ്‌സ്. കേരളത്തിന് വേണ്ടി അനന്യ 32 പന്തില്‍ 24 റണ്‍സും നേടി. ടോസ് നേടിയ കേരളം ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ കൂട്ടിച്ചേര്‍ക്കുന്നതിന് മുന്‍പെ ആദ്യ ഓവറില്‍ […]

India

മയക്കുമരുന്നിന് അടിമയായ മകനെ അച്ഛൻ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ലഹരിക്ക് അടിമയായ മകനെ വാടക കൊലയാളികളെ വച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പിതാവ് അറസ്റ്റില്‍. രണ്ടംഗ ക്വട്ടേഷന്‍ സംഘത്തെ ഏർപ്പെടുത്തിയാണ് പിതാവ് ഹസന്‍ ഖാന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 28കാരനായ മകനെ കൊലപ്പെടുത്തിയത്. മയക്കുമരുന്നിനും ചൂതാട്ടത്തിനും അടിമയായിരുന്ന ഇര്‍ഫാന്റെ ദുശ്ശീലങ്ങള്‍ കാരണം കുടുംബവുമായുള്ള ബന്ധം നല്ലരീതിയിലല്ലായിരുന്നു. ഇത് നിരന്തരമായ സംഘര്‍ഷങ്ങളിലേക്ക് വഴിവെച്ചിരുന്നു. മകൻ ഇർഫാൻ ഖാന്റെ ഇത്തരം പ്രവർത്തികളില്‍ നിരാശനായാണ് ഹസൻ ഖാൻ മകനെ ഇല്ലാതാക്കാൻ പദ്ധതിയിട്ടത്. അർജുൻ എന്ന ഷറഫത്ത് ഖാൻ, ഭീം […]

India

സുപ്രീം കോടതിയുടെ സുപ്രധാന വിധി: ഡോക്‌ടര്‍മാര്‍ക്ക് ആശ്വാസം

ഡൽഹി:ശസ്‌ത്രക്രിയയില്‍ പരാജയപ്പെട്ടാല്‍ ഡോക്‌ടര്‍മാരെ ചികിത്സാ പിഴവിന് കുറ്റക്കാരാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. നിസാരമായ പരിചരണക്കുറവ്, കണക്കുകൂട്ടലിലെ പിഴവ് അല്ലെങ്കില്‍ അപകടങ്ങള്‍ എന്നിവ മെഡിക്കല്‍ പ്രൊഫഷണലിന്‍റെ ഭാഗത്ത് നിന്നുള്ള അശ്രദ്ധയ്ക്ക് മതിയായ തെളിവല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പി എസ് നരസിംഹ, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ ഡോക്ടർമാരെ പ്രതിചേർക്കാവൂ എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. എല്ലായ്പ്പോഴും ശസ്ത്രക്രിയ വിജയകരമാകുമെന്ന് പ്രതീക്ഷിക്കാനോ, ശസ്ത്രക്രിയയിലൂടെ രോഗിയുടെ ആരോഗ്യനില മെച്ചപ്പെടാനോ സാധിക്കുമെന്ന് കരുതാനാവില്ലെന്നും […]