Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന.

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. പവന്‍ വിലയില്‍ 160 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 51,560 രൂപയാണ്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6445 രൂപയാണ്. ഇന്നലെ ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 51000 കടന്നത്. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ […]

Business Tech

ആപ്പിള്‍ ഈ വര്‍ഷം കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.

പ്രമുഖ ടെക് കമ്പനിയായ ആപ്പിള്‍ ഈ വര്‍ഷം കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. അത്യാധുനിക എം4, എം4 പ്രോ ചിപ്പുകള്‍ക്കൊപ്പം മാക് മിനി എന്ന പേരില്‍ കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കാനാണ് പദ്ധതി. 2010 ന് ശേഷമുള്ള ആദ്യത്തെ പ്രധാന ഡിസൈന്‍ മാറ്റമായിരിക്കും ഇത്. 1.4 ഇഞ്ചുള്ള ആപ്പിള്‍ ടിവിയുടെ ഏതാണ്ട് സമാന വലുപ്പമായിരിക്കും മാക് മിനിക്ക്. അല്ലെങ്കില്‍ ആപ്പിള്‍ ടിവിയേക്കാള്‍ അല്‍പ്പം ഉയരം കൂടാന്‍ സാധ്യതയുണ്ട്. വരാനിരിക്കുന്ന മാക് മിനി ‘ഒരു ചെറിയ ബോക്സിലെ ഒരു ഐപാഡ് […]

Entertainment

അവതാര്‍ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

ലോക സിനിമാപ്രേമികളെ ഒന്നടങ്കം അമ്പരപ്പിച്ച സിനിമയാണ് ജയിംസ് കാമറൂണിന്റെ അവതാര്‍. ഇപ്പോള്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2025 ഡിസംബര്‍ 19ന് തിയറ്ററിലെത്തും. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തുവിട്ടു. പാണ്ടോറയിലേക്ക് തിരിച്ചുപോവാന്‍ തയാറായിക്കോളൂ എന്ന കുറിപ്പില്‍ ഡിസ്നിയാണ് പ്രഖ്യാപനം നടത്തിയത്. ആരാധകരെ ആവേശം കൊള്ളിക്കുകയാണ് റിലീസ് പ്രഖ്യാപനം. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. 2009ലാണ് ആദ്യത്തെ അവതാര്‍ സിനിമ […]

Entertainment

ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകള്‍ക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഓഗസ്റ്റ് മുപ്പതാം തീയതി ചിത്രം തിയേറ്ററുകളില്‍ എത്തും. സംവിധായകന്‍ ഷാജി കൈലാസിന്റെയും ആനിയുടെയും ഇളയ മകന്‍ റുഷിന്‍ ആണ് നായകനായി അഭിനയിക്കുന്നത്. ഫൈനല്‍സ്, രണ്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രജീവം മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്ര തന്‍ നിര്‍മ്മിക്കുന്ന സിനിമയാണ് ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ്. ടൈറ്റില്‍ കഥാപാത്രമായ […]

Auto Mobile

7.99 ലക്ഷം രൂപക്ക് ബസാള്‍ട്ട് കൂപെ എസ്യുവി ഇന്ത്യയില്‍ പുറത്തിറക്കി സിട്രോണ്‍

ഡൽഹി:7.99 ലക്ഷം രൂപക്ക് ബസാള്‍ട്ട് കൂപെ എസ്യുവി ഇന്ത്യയില്‍ പുറത്തിറക്കി സിട്രോണ്‍. ഒക്ടോബര്‍ 31 വരെ 11,001 രൂപ നല്‍കി ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ പ്രരംഭ വിലയില്‍ വാഹനം ലഭ്യമാവും. ഇന്ത്യക്കായുള്ള സി ക്യൂബ്ഡ് പ്രോഗ്രാം പ്രകാരം സിട്രോണ്‍ അവതരിപ്പിക്കുന്ന നാലാമത്തെ മോഡലാണ് ബസാള്‍ട്ട്. എ3 എയര്‍ക്രോസുമായി ഏറെ സാമ്യതയുള്ള വാഹനമാണ് സിട്രോണ്‍ ബസാള്‍ട്ട്. എസ്യുവിയുമായി ഏറെ സാമ്യതയുള്ള മുന്‍ഭാഗമുള്ള വാഹനത്തിന്റെ മൊത്തത്തിലുള്ള രൂപം വ്യത്യസ്തമാണ്. പോളാര്‍ വൈറ്റ്, പ്ലാറ്റിനം ഗ്രേ, കോസ്മോ ബ്ലൂ, ഗാര്‍നെറ്റ് റെഡ്, […]

Uncategorized

അഴിമുഖത്ത് ഫൈബർ വളളം മറിഞ്ഞ് ഒരാൾ മരിച്ചു.

പാലക്കോട് അഴിമുഖത്ത് ഫൈബർ വളളം മറിഞ്ഞ് ഒരാൾ മരിച്ചു. പാലക്കോട് വലിയ കടപ്പുറം സ്വദേശി കെ. എ നാസർ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ഫൈബർ വള്ളം മണൽത്തിട്ടയിൽ ഇടിച്ചു മറിയുകയായിരുന്നു. മൊട്ടാബ്രം ക്രസൻ്റ് ഹോസ്‌പിറ്റലിലേക്ക് എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. STORY HIGHLIGHTS:One person died after a fiber ring overturned at Palakode estuary.

Kannur

പ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ

പ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ; വിമാനമിറങ്ങുന്നത് കണ്ണൂരിൽ, ദുരന്തമേഖലയിലേക്ക് ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി ഇന്ന് വയനാട്ടില്‍, ഉരുള്‍പൊട്ടല്‍ നടന്ന ദുരന്തമേഖല സന്ദർശിക്കും. രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ  എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖലയിൽ ആകാശ നിരീക്ഷണം നടത്തുക. 12.15 ന് ദുരന്തമുണ്ടായ മേഖലയിലെത്തുമെന്നാണ് വിവരം. പ്രദേശത്തെ പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തും. തുടർന്ന് ദുരിതാശ്വാസ ക്യാംപുകളും സന്ദർശിച്ച് ദുരിതബാധിതരുമായി സംസാരിക്കും. തുടർന്ന് റിവ്യൂ മീറ്റിംഗും നടത്തും. അതേ സമയം, പ്രധാനമന്ത്രിയുടെ വരവിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് […]

Education

ജൂനിയർ റെഡ് ക്രോസ് ജില്ല അധ്യാപക ശില്‍പശാലയും ആദരവും

കണ്ണൂർ:ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജൂനിയർ റെഡ് ക്രോസ് ജില്ല അധ്യാപക ശില്‍പശാലയും ആദരവും കണ്ണൂർ ജവഹർ ലൈബ്രറി ഹാളില്‍ രജിസ്‌ട്രേഷൻ-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദുരിത മേഖലകളില്‍ ഉള്‍പ്പെടെ ജെ. ആർ.സി. കാഴ്ചവെക്കുന്ന പ്രവർത്തനങ്ങള്‍ അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു. കരിയാട് കുളത്തില്‍ മുങ്ങിത്താണ രണ്ട് കുട്ടികളുടെ ജീവൻ രക്ഷിച്ച കരിയാട് നമ്ബ്യാർസ് ഹയർ സെക്കൻഡറി സ്‌കൂള്‍ വിദ്യാർഥികളായ പി.കെ. ഹൃതുനന്ദ്, പി.കെ. ശ്രീഹരി, അധ്യാപക കൗണ്‍സലർ അവാർഡ് ലഭിച്ച മുഹമ്മദ് കീത്തേടത്ത്, […]

Education

ഗവണ്‍മെന്റ്‌ സ്‌കൂളുകള്‍ക്ക്‌ വാട്ടര്‍ പ്യൂരിഫയര്‍, ലാപ്‌ടോപ്‌ എന്നിവ വിതരണം ചെയ്‌തു.

ശ്രീകണ്ടാപുരം:നഗര സഭയിലെ ഗവണ്‍മെന്റ്‌ സ്‌കൂളുകള്‍ക്ക്‌ വാട്ടര്‍ പ്യൂരിഫയര്‍, ലാപ്‌ടോപ്‌ എന്നിവ വിതരണം ചെയ്‌തു. വിതരണോദ്‌ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. കെ.വി. ഫിലോമിന നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിച്ചു. ശ്രീകണ്‌ഠാപുരം ഗവണ്‍മെന്റ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സി. രാജേന്ദ്രന്‍ ഹെഡ്‌മിമിസ്‌ട്രസ്സ്‌ ഗീത സംസാരിച്ചു. സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിനു വേണ്ടി യാണ്‌ ലാപ്‌ടോപ്പ്‌, പ്രിന്റര്‍, വാട്ടര്‍ പ്യൂരിഫയര്‍ എന്നിവ സ്‌കൂളുകളിലേക്ക്‌ നല്‍കുന്നതിനുള്ള പദ്ധതി നഗരസഭ നടപ്പിലാക്കിയത്‌.വിദ്യയോടൊപ്പം സമ്ബാദ്യവും; […]

Chengalayi Thaliparamba

35 വർഷമായി ചെങ്ങളായി-കൊളന്തക്കടവ് പാലത്തിനായുള്ള കാത്തിരിപ്പ്

ശ്രീകണ്ഠപുരം:ചെങ്ങളായി പഞ്ചായത്തിലെ തവറൂലിനെയും മലപ്പട്ടം പഞ്ചായത്തിലെ കൊളന്തയെയും ബന്ധിപ്പിക്കുന്ന കൊളന്തക്കടവ് പാലം പണിയണമെന്ന നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യത്തിന് ഇനിയും പരിഹാരമായില്ല. 35 വർഷമായി പാലത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. നിരവധി തവണ നിവേദനങ്ങളടക്കം നല്‍കിയിട്ടും പാലം യാഥാർഥ്യമായില്ല. നേരത്തെ ഇവിടെ കടത്തുതോണിയുണ്ടായിരുന്നെങ്കിലും വർഷങ്ങളായി ഇതും നിലച്ചു. പുഴയുടെ ഇരുഭാഗത്തും കൃഷിഭൂമിയുള്ള നിരവധി കർഷകരുണ്ട്. ഇവരെല്ലാം അഞ്ച് കിലോമീറ്റർ ചുറ്റിയാണ് ഇപ്പോള്‍ പോകുന്നത്. ഒരു നടപ്പാലമെങ്കിലും കിട്ടിയെങ്കില്‍ വലിയ ആശ്വാസമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. 100 മീറ്ററില്‍ താഴെയാണ് ഇവിടെ പുഴയുടെ […]