പെരുമ്ബ പാലത്തില്‍ വീണ്ടും കുഴിയടക്കല്‍ വഴിപാട്.
പയ്യന്നൂർ:തകർച്ച നേരിടുന്ന പെരുമ്ബ പാലത്തില്‍ വീണ്ടും കുഴിയടക്കല്‍ വഴിപാട്. പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തുകയോ പ്രഖ്യാപിച്ച പുതിയ പാലം നിർമിക്കുന്നതിന് നടപടി സ്വീകരിക്കുകയോ ചെയ്യാതെ കുഴി മാത്രം അടച്ച് പതിവ് നടപടിക്രമം പൂർത്തിയാക്കുകയാണ് അധികൃതർ. 1957ല്‍ നിർമിച്ച പാലത്തിന്റെ അടിഭാഗത്തെ കമ്ബികള്‍ തുരുമ്ബെടുത്ത് കോണ്‍ക്രീറ്റ് അടർന്ന നിലയിലാണ്. പൊതുമരാമത്ത് വകുപ്പ് നിയോഗിച്ച ടീം പാലം പരിശോധിച്ച് പുനർനിർമാണം നിർദേശിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. പാലം നന്നാക്കാൻ വലിയൊരു ദുരന്തമുണ്ടാകണോ എന്നാണ് പയ്യന്നൂരുകാർ അധികൃതരോട് ചോദിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ് തകർന്നിട്ടും പാലം നന്നാക്കാനുള്ള […]