Kannur

റിയാദ്-കണ്ണൂര്‍ കെ.എം.സി.സി ധനസഹായം കൈമാറി

കണ്ണൂർ:റിയാദ് കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ട കണ്ണൂര്‍ കസാനക്കോട്ട സ്വദേശി ഹാഷിമിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഹാഷിമിന്റെ കുടുംബത്തിന്റെ സാന്നിധ്യത്തില്‍ മുസ്‌ലിംലീഗ് കസാനക്കോട്ട ശാഖ കമ്മിറ്റിക്ക് കൈമാറി. അബ്ദുല്‍ മജീദ് പെരുമ്ബ അധ്യക്ഷനായി. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍കരീം ചേലേരി, ജനറല്‍ സെക്രട്ടറി കെ.ടി സഹദുല്ല, റിയാദ് കെ.എം.സി.സി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികളായ എം.പി […]

Kannur

പി.കണ്ണൻ നായർ മന്ദിരം സംസ്ഥാന സെക്രട്ടറിയറ്റംഗം പി.കെ.ബിജു ഉദ്ഘാടനം ചെയ്തു.

പയ്യന്നൂർ:സി പി.എം കരുവാച്ചേരി , കരുവാച്ചേരി പടിഞ്ഞാറ് ബ്രാഞ്ചുകള്‍ക്കായി പുതുതായി നിർമ്മിച്ച പി.കണ്ണൻ നായർ മന്ദിരം സംസ്ഥാന സെക്രട്ടറിയറ്റംഗം പി.കെ.ബിജു ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറിയറ്റംഗം ടി.ഐ.മധുസൂദനൻ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.സന്തോഷ് പതാക ഉയർത്തി. ജില്ല കമ്മിറ്റിയംഗം സി കൃഷ്‌ണൻ ഫോട്ടോ അനാഛാദനം ചെയ്തു. സംസ്ഥാന ചലച്ചിത്ര ജൂറി പരാമർശം നേടിയ കെ.സി കൃഷ്‌ണനെ ജില്ല കമ്മിറ്റിയംഗം വി.നാരായണൻ ആദരിച്ചു.വി. കുഞ്ഞികൃഷ്ണൻ, പി.വി.കുഞ്ഞപ്പൻ, സരിൻ ശശി, കെ.രാഘവൻ, ടി.വിശ്വനാഥൻ, എം.ആനന്ദൻ, എം.പ്രദീപൻ സംസാരിച്ചു. […]

Kannur

കണ്ണൂരില്‍ പുതിയ കോടതി സമുച്ചയത്തിന് ഇന്ന് മുഖ്യമന്ത്രി തറക്കല്ലിടും

കണ്ണൂർ:കണ്ണൂരില്‍ സ്ഥാപിക്കുന്ന പുതിയ കോടതി സമുച്ചയത്തിന് ആഗസ്റ്റ് 23ന് വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി ആർ രവി അധ്യക്ഷത വഹിക്കും. രജിസ്‌ട്രേഷൻ, മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. കണ്ണൂർ കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തില്‍, കെ സുധാകരൻ എംപി എന്നിവർ സംസാരിക്കും. STORY HIGHLIGHTS:The Chief Minister will lay the foundation stone for the new court […]

Uncategorized

ചാലോട് മൂലക്കരി സ്വദേശി എ.കെ ലനീഷ് ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി

കണ്ണൂർ:കണ്ണൂര്‍ സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി…. കണ്ണൂര്‍ ചാലോട് മൂലക്കരി സ്വദേശി എ.കെ ലനീഷ് (44) ആണ് മരിച്ചത്. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച രാത്രിയോടെ ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച രാവിലെ എടയന്നൂര്‍ ഹൈസ്‌കൂളിന് സമീപമുള്ള വീട്ടിലെത്തിച്ച ശേഷം, 10 മണിക്ക് പയ്യാമ്ബലത്ത് സംസ്‌കരിക്കും. പരേതനായ എം.കെ നാരായണന്‍ ലളിത ദമ്ബതികളുടെ മകനാണ് ലനീഷ്. ഭാര്യ ഷഗിന. മകന്‍: ദേവനന്ദ്. സഹോദരങ്ങള്‍: ലിഫ്‌ന, പരേതനായ ലിജേഷ്. […]

Uncategorized

വെസ്റ്റ് ഇ.എം.എസ് റോഡിൽ താമസിക്കുന്ന അഷ്ക്കർ.കെ .പി നിര്യാതനായി

പാപ്പിനിശ്ശേരി: വെസ്റ്റ് ഇ.എം.എസ് റോഡിൽ താമസിക്കുന്ന അഷ്ക്കർ.കെ .പി നിര്യാതനായി കെ കണ്ണപുരം കോളിക്കീൽപന്നേൻ ബീഫാത്തിമയുടെയും സലാം പാപ്പിനിശ്ശേരി എന്നിവരുടെയും മകൻ ആണ്. സഹോദരങ്ങൾ: നാസിർ, നൗഷാദ് താജുദ്ധീൻ ഫിറോസ് ഫൈസൽ ഫവാസ് . കബറടക്കം : പാപ്പിനിശ്ശേരി വെസ്റ്റ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ STORY HIGHLIGHTS:Ashkar KP, resident of West EMS Road, passed away

Uncategorized

കോയ്യോട് സ്വദേശി ചത്തോത്ത് ഷുക്കൂർ ഹാജി (74) ഈജിപ്തില്‍ നിര്യാതനായി.

കണ്ണൂർ:ബംഗളൂരുവില്‍ അഞ്ചുപതിറ്റാണ്ടുകളായി സുന്നി പ്രാസ്ഥാനിക രംഗത്ത് പ്രവർത്തിക്കുന്ന കണ്ണൂർ കോയ്യോട് സ്വദേശി ചത്തോത്ത് ഷുക്കൂർ ഹാജി (74) ഈജിപ്തില്‍ നിര്യാതനായി. ഒരാഴ്ച മുമ്ബ് ബംഗളൂരുവില്‍നിന്ന് വിവിധ രാജ്യങ്ങള്‍ സന്ദർശിക്കാനും തീർഥയാത്രക്കുമായി പോയതായിരുന്നു. ഭാര്യ: റംല. മക്കള്‍: സുനീറ, ശഫീറ, സീനത്ത്. മരുമക്കള്‍: അശ്റഫ്, റഫീക്ക്, ഷാഹിർ. സഹോദരങ്ങള്‍: മുസ്തഫ, ബഷീർ, അബ്ദുല്‍ ജലീല്‍ ഹാജി, ഖലീല്‍, റഷീദ്, സുബൈദ, പരേതരായ ഇസ്മായില്‍, ജമീല. STORY HIGHLIGHTS:Chatoth Shukur Haji (74), a native of Koyot, passed […]

Kurumathoor

പഴങ്ങള്‍, പച്ചക്കറികള്‍ പ്ലാസ്റ്റിക് കവറില്‍ നല്‍കിയാൽ പതിനായിരം രൂപ പിഴ

പഴങ്ങള്‍, പച്ചക്കറികള്‍ പ്ലാസ്റ്റിക് കവറില്‍ നല്‍കിയാൽ പതിനായിരം രൂപ പിഴ കണ്ണൂർ | സൂപ്പര്‍ മാര്‍ക്കറ്റുകളിൽ പഴങ്ങളും  പച്ചക്കറികളും പ്ലാസ്റ്റിക് കവറുകളില്‍ നൽകിയാൽപതിനായിരം രൂപ പിഴ ചുമത്തുമെന്ന്എന്ന് ശുചിത്വ മിഷന്‍, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. പഴങ്ങളും പച്ചക്കറികളും പ്ലാസ്റ്റിക് കവറുകളില്‍ പാക്ക് ചെയ്ത് നല്‍കുന്നതായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് പരാതി ലഭിച്ചിട്ടുണ്ട്.  2020 ജനുവരി 27 ലെ പരിസ്ഥിതി വകുപ്പിന്റെ  ഉത്തരവ് പ്രകാരം പഴം, പച്ചക്കറി എന്നിവ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് […]

Tech

പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്‌ വാട്‌സാപ്പ്

വോയ്‌സ് മെസേജുകള്‍ ടെക്‌സ്റ്റ് ആക്കി മാറ്റുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്‌ വാട്‌സാപ്പ് എഐ സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ പുതിയ വോയ്‌സ് ട്രാസ്‌ക്രിപ്ഷന്‍ ഫീച്ചര്‍ വാട്‌സാപ്പ് നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഇപ്പോഴിതാ ആ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്ബനി. വാട്‌സാപ്പില്‍ ലഭിക്കുന്ന വോയ്‌സ് മെസേജുകള്‍ ടെക്‌സ്റ്റ് ആക്കി മാറ്റാന്‍ ഇതുവഴി വാട്‌സാപ്പിനുള്ളില്‍ തന്നെ സൗകര്യം എത്തുകയാണ് ഇതുവഴി. വോയ്‌സ് മെസേജില്‍ പറഞ്ഞ കാര്യങ്ങള്‍ വേഗം എഴുതിയെടുക്കുന്നതിലുള്ള പ്രയാസം ഇല്ലാതാക്കാന്‍ ഇതുവഴി സാധിക്കും. ഒപ്പം ശബ്ദ സന്ദേശങ്ങള്‍ കേള്‍ക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ അത് […]

Kurumathoor

മദ്യവുമായി ബിഹാര്‍ സ്വദേശിയായ യുവാവ് പിടിയില്‍

കുറുമത്തൂർ:ഇന്ത്യൻ നിർമിത പുതുച്ചേരി വിദേശമദ്യവുമായി ബിഹാർ സ്വദേശി പിടിയില്‍. എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ്‌ മലപ്പട്ടവും സംഘവും കുറുമത്തൂർ, കൂനം, പൊക്കുണ്ട് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കൂനം പ്രദേശത്തുനിന്ന് വിജയ് റായ് (46) പിടിയിലായത്. ഇയാളില്‍ നിന്ന് 21. 250 ലിറ്റർ (34 കുപ്പി) മദ്യവും പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. എഇഐ (ജി) കെ. രാജേഷ്, സിവില്‍ എക്സൈസ് ഓഫീസമാരായ ടി.വി. വിജിത്ത് ,എം.വി. ശ്യാം രാജ്, പി.പി. റെനില്‍ […]

Aanthoor

ആന്തൂർ നഗരസഭയിലെ ഓവുചാലുകൾ മാലിന്യം തള്ളൽ കേന്ദ്രമായി

ആന്തൂർ നഗരസഭയിലെ ഓവുചാലുകൾ മാലിന്യം തള്ളൽ കേന്ദ്രമായി. ആന്തൂർ ക്ഷീരവ്യവസായ സഹകരണ സംഘം ഓഫീസിനുസമീപത്തുനിന്ന് ആരംഭിക്കുന്ന ഓവുചാലിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വിവിധതരത്തിലുള്ള മാലിന്യമാണ് തള്ളിയത്. സമൂഹവിരുദ്ധർ ഓവുചാലിൽ തള്ളുന്ന മാലിന്യം മഴക്കാലത്ത് ഒഴുകി ഓവുചാൽ അവസാനിക്കുന്ന ഭാഗത്ത് തങ്ങിനിൽക്കുകയാണ്. ഇത് ജീർണിച്ച് ദുർഗന്ധം വമിക്കുന്നതുകാരണം പരിസരവാസികൾ രോഗഭീഷണിയിലാണ്. ഓവുചാലുകളിലൂടെ ഒഴുകി വരുന്ന ഖരമാലിന്യങ്ങൾ തടഞ്ഞുനിർത്താൻ നേരത്തേ താത്കാലിക ഇരുമ്പുവേലി സ്ഥാപിച്ചിരുന്നു. ഇപ്പോൾ ഇരുമ്പുവേലി കാണാനില്ല. ഇതാണ് മാലിന്യം അടിഞ്ഞുകൂടാൻ കാരണം. നാപ്കിൻ പാഡുകളും മദ്യകുപ്പികളും ഉൾപ്പെടെയുള്ള […]