Business

ബോബി ചെമ്മണൂർ ഇൻ്റർനാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ ഏറ്റവും പുതിയ ഷോറൂം  ആലക്കോട് പ്രവര്‍ത്തനമാരംഭിക്കുന്നു.

കണ്ണൂർ:161 വർഷത്തെ വിശ്വസ്ത പാരമ്ബര്യമുള്ള ബോബി ചെമ്മണൂർ ഇൻ്റർനാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ ഏറ്റവും പുതിയ ഷോറൂം കണ്ണൂർ ആലക്കോട് പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം ആഗസ്ത് 7 ബുധനാഴ്ച രാവിലെ 10.30ന് ബോചെയും ചലച്ചിത്രതാരം ഹണിറോസും ചേർന്ന് നിർവഹിക്കും. സ്വര്‍ണാഭരണങ്ങളുടെ ആദ്യ വില്‍പ്പന കെ. സുധാകരന്‍ (എം.പി. കണ്ണൂര്‍), ഡയമണ്ട് ആദ്യ വില്‍പ്പന എം. സജീവ് ജോസഫ് (എം.എല്‍.എ., ഇരിക്കൂര്‍) എന്നിവര്‍ നിര്‍വ്വഹിക്കും. ജോജി കന്നിക്കാട്ട് (പ്രസിഡന്റ്, ആലക്കോട് പഞ്ചായത്ത്), നിഷ (വാര്‍ഡ് മെമ്ബര്‍), ജോണ്‍ പടിഞ്ഞാത്ത് (പ്രസിഡന്റ്, AKGSA), കെ.എം. […]

Business

150 കോടിയുടെ വില്‍പ്പന ലക്ഷ്യമിടുന്നതായിഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍

കണ്ണൂർ:വൈവിധ്യമാര്‍ന്ന ഫാഷന്‍ ഡിസൈനില്‍ പുതുതലമുറയെ ആകര്‍ഷിച്ചു വരുന്ന ഓണം സീസണില്‍ വിപണിയില്‍ വന്‍കുതിച്ചു ചാട്ടത്തിനൊരുങ്ങി സര്‍ക്കാര്‍ സ്ഥാപാനമായ ഖാദി ബോര്‍ഡ്. ഈ വര്‍ഷം ഖാദിബോര്‍ഡ് 150 കോടിയുടെ വില്‍പ്പന ലക്ഷ്യമിടുന്നതായിഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ കണ്ണൂര്‍ ഖാദിഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പയ്യന്നൂര്‍ ഖാദി കേന്ദ്രം കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലായി 30 കോടി വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്. ഓണം വില്‍പ്പനയിലൂടെ 24 കോടിയാണ് ലക്ഷ്യമിടുന്നത്. കണ്ണൂരില്‍ ഓണം ഖാദിമേള ഓഗസ്റ്റ് എട്ടിന് തുടങ്ങും. കണ്ണൂര്‍ ഖാദി […]

Kannur

കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ച ബിജെപി സർക്കാർ തകർക്കുന്നു

കണ്ണൂർ: കണ്ണൂര്‍ ഇന്റർനാഷണല്‍ എയർപോർട്ട് ന്റെ വളർച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേന്ദ്ര സർക്കാർ തുടരുന്ന ഗുരുതരമായ അലംഭാവം   ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി വാർത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. വിമാനത്താവളങ്ങള്‍ക്ക് സർക്കാർ ഒരു പോയിന്റ് ഓഫ് കോള്‍ അനുവദിക്കില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേത്. പാർലമെന്റില്‍ കെ.സുധാകരന്റെ ചോദ്യത്തിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഈക്കാര്യം വ്യക്തമാക്കിയത്. ഈ നിലപാട് പുനഃപരിശോധിക്കാൻ (reconsider) കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. നിരവധിത്തവണ ഇക്കാര്യം പാര്‍ലമെന്റിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും വ്യോമയാന മന്ത്രിയുടെയും […]

Uncategorized

സഹ.ആശുപത്രി സെക്യൂരിറ്റി
ജീവനക്കാരൻ അന്തരിച്ചു

തളിപ്പറമ്പ : ഒഴക്രോം സ്വദേശി തളിപ്പറമ്പസഹ.ആശുപത്രി സെക്യൂരിറ്റിജീവനക്കാരൻ.കെ.പി. അനീഷ്(50)അന്തരിച്ചു. സി.പി.ഐ. എം ഒഴക്രോംബ്രാഞ്ച് അംഗമാണ് ഒഴക്രോത്തെപരേതരായ കെ.പി. ഗോവിന്ദൻനാരായണി എന്നിവരുടെ മകനാണ് . ഭാര്യ: ശശികല . മക്കൾ അഭിരാം, അനിക (വിദ്യാർത്ഥികൾ) .സഹോദരങ്ങൾ പരേതയായ ലളിത, ശ്യാമള, മോഹനൻ, ശശിധരൻ, സത്യൻ, സുരേഷ് ബാബു. സംസ്കാരം ഞായറാഴ്ച്ച ഉച്ചക്ക് 3 മണിക്ക് ധർമ്മശാല ശാന്തി തീരം വാതക ശ്മശാനത്തിൽ നടന്നു. STORY HIGHLIGHTS:Taliparamba Assoc. Hospital Security Employee.K.P.  Anish (50) Died.

Thaliparamba

കാറും
കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ചു.

തളിപ്പറമ്പ: വൺവെ തെറ്റിച്ച് വന്ന കാറുംകെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ചു. പൂക്കോത്ത് നടയിലെ വൺ വെയിലാണ് സംഭവം. പയ്യന്നൂർ ഭാഗത്ത് നിന്നും ധർമ്മശാലയിലെക്ക് പോകുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാറാണ് കണ്ണൂരിൽ നിന്നും കാസർകോട്ടെക്ക് പോകുകയായിരുന്ന കെ. എസ്.ആർ.ട്ടി.സി ബസുമായി കുട്ടിയിടിച്ചത് ഇരു വാഹനങ്ങളും വെട്ടിച്ചതിനാൽ മുഖാമുഖ മുളള ഇടി ഒഴിവായി. അപകടത്തിൽ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു. STORY HIGHLIGHTS:And the car A KSRTC bus also collided.

Kerala

CMDRF: ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ച തുക വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂലായ് 30 മുതല്‍ വരുന്ന ഓരോ തുകയും വയനാടിന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ അന്ന് മുതല്‍ ചൊവ്വാഴ്ച(05.08.2024) വരെ ലഭിച്ചത് 53 കോടി (53,98,52,942) രൂപയാണെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. ദുരിതാശ്വാസനിധിയെ സംബന്ധിച്ച്‌ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ സർക്കാർ അതിജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോര്‍ട്ടല്‍ വഴിയും യു.പി.ഐ. വഴിയും ലഭ്യമാകുന്ന തുകയുടെ വിവരങ്ങളാണ് സി.എം.ഡി.ആര്‍.എഫ്. വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ളത്. അതില്‍ 2018 ഓഗസ്റ്റ് മുതല്‍ ലഭിച്ച […]

Kerala

ദുരന്തമുണ്ടായപ്പോള്‍ ആദ്യത്തെ വിളി രാഹുല്‍ ഗാന്ധിയുടേതായിരുന്നുവെന്നും,മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട്ടിലെ ഉരുള്‍പൊട്ടലിനെ സങ്കുചിത താല്പര്യങ്ങള്‍ക്കു വേണ്ടി ചിലരെങ്കിലും ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തമുണ്ടായപ്പോള്‍ ആദ്യത്തെ വിളി രാഹുല്‍ ഗാന്ധിയുടേതായിരുന്നുവെന്നും, പിന്നാലെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിളിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ദുരന്തമുണ്ടായപ്പോള്‍ ആദ്യത്തെ വിളി രാഹുല്‍ ഗാന്ധിയുടേതായിരുന്നു. രണ്ടാമത്തെ വിളി പ്രധാനമന്ത്രിയുടേതായിരുന്നു. മൂന്നാമത്തെ വിളി ആഭ്യന്തരമന്ത്രി അമിത് ഷായുടേതായിരുന്നു. കേന്ദ്രസര്‍ക്കാരിനു വേണ്ടി സംസാരിച്ച പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊക്കെ എന്ത് ചെയ്യണമെങ്കിലും സന്നദ്ധമാണെന്നും, എന്ത് സഹായമാണ് വേണ്ടതെന്ന് പറഞ്ഞാല്‍ മതിയെന്ന മട്ടിലാണ് സംസാരിച്ചത്. […]

Business

ആമസോണ്‍ ഫ്രീഡം ഫെസ്റ്റിവല്‍ ഇന്ന് മുതല്‍ ആരംഭിച്ചു.

ആമസോണ്‍ ഫ്രീഡം ഫെസ്റ്റിവല്‍ ഇന്ന് മുതല്‍ ആരംഭിച്ചു. പ്രൈം ഉപഭോക്താക്കള്‍ക്ക്‌ രാത്രി 12 മണിക്ക് തന്നെ സെയിലിലേക്ക് ആക്‌സസ് ലഭിച്ചിരുന്നു. മൊബൈല്‍ ഫോണുകള്‍ക്കും, അക്സസറികള്‍ക്കും ഡിസ്കൗണ്ടും തിരഞ്ഞെടുത്ത ഫോണുകളില്‍ അധിക എക്സ്ചേഞ്ച് ഓഫറും ലഭിക്കും. 24 മാസം നോ കോസ്റ്റ് ഇഎംഐയില്‍ 50,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറിലും സ്മാര്‍ട്ട് ഫോണും ആക്‌സസറികളും വാങ്ങാവുന്നതാണ്. കൂടാതെ കൂപ്പണുകള്‍ ഉപയോഗിച്ച്‌ നിബന്ധനകളോടെ 5,000 രൂപ വരെ സേവ് ചെയ്യാവുന്നതാണ്. മാത്രമല്ല വെറും 79 രൂപ മുതല്‍ മൊബൈല്‍ ആക്‌സസറികള്‍ സ്വന്തമാക്കാം. […]

Thaliparamba

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്: തീവ്ര പരിചരണ വിഭാഗത്തിന് 21.75 കോടി

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്: തീവ്ര പരിചരണ വിഭാഗത്തിന് 21.75 കോടി പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ തീവ്ര പരിചരണ വിഭാഗം (ക്രിട്ടിക്കൽ കെയർ യൂണിറ്റ്) തുടങ്ങുന്നതിന് 21.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു. 50 കിടക്കകൾ ഉൾപ്പെടെ 46373.25 ചതുരശ്ര അടിയിൽ അത്യാധുനിക നിലവാരത്തിലുള്ള കെട്ടിടത്തിന്റെ നിർമാണത്തിന് സർക്കാർ ഏജൻസിയായ ഇൻങ്കലിനാണ് ചുമതല. ലോവർ ഗ്രൗണ്ട് ഫ്ലോറിൽ റിസപ്ഷൻ, […]

Business

അദാനി ഗ്രൂപ്പ് ചെയർമാൻ‌ ഗൗതം അദാനി ചെയർമാൻ‌ സ്ഥാനത്തുനിന്ന് പടിയറങ്ങുന്നു

അദാനി ഗ്രൂപ്പ് ചെയർമാൻ‌ സ്ഥാനത്തുനിന്ന് 2030കളുടെ തുടക്കത്തോടെ പടിയിറങ്ങാൻ ഗൗതം അദാനി. നിലവില്‍ 62 വയസ്സുള്ള ഗൗതം അദാനി, 70 വയസ്സാകുമ്ബോഴേക്കും ഗ്രൂപ്പിന്റെ നിയന്ത്രണം പൂർണമായും മക്കളിലേക്കും അനന്തരവന്മാരിലേക്കും കൈമാറാനുള്ള ആലോചനയാണ് നടത്തുന്നത്. ബ്ലൂംബെർഗിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സോപ്പും എണ്ണയും ഹാൻഡ്‍വാഷും അരിയും കല്‍ക്കരിയും വൈദ്യുതിയും വില്‍ക്കുന്നത് മുതല്‍ റോഡ് നിർമാണം, വിമാനത്താവളങ്ങളുടെ പ്രവർത്തന നിയന്ത്രണം, തുറമുഖങ്ങളുടെ നിർമാണവും നിയന്ത്രണവും വരെ നിർവഹിക്കുന്ന ബിസിനസ് സാമ്രാജ്യമായ അദാനി ഗ്രൂപ്പിന്റെ അടുത്ത ചെയർമാനാകാൻ കൂടുതല്‍ […]