Chapparappadav

msf ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ പുതിയ നേതൃത്വം

ചപ്പാരപ്പടവ്:msf ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ പുതിയ നേതൃത്വം.തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഒരായിരം അഭിനന്ദനങ്ങൾ… “ഐക്യം അതിജീവനം അഭിമാനം” msf chapparappadav pc. 💚 STORY HIGHLIGHTS:msf chaparpadav higher secondary school new leadership

Kannur

മൊമൻ്റോ നൽകി ആദരിച്ചു

കുവൈത്ത് പാപ്പിനിശ്ശേരി മുസ്ലിം അസോസിയേഷൻ മൊമൻ്റോ നൽകി ആദരിച്ചു. പാപ്പിനിശ്ശേരി: SSLC, Plus Two പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ദീന ഫാത്തിമ, മുഹമ്മദ് സയാൻ സലീം എന്നിവരെ കുവൈത്ത് പാപ്പിനിശ്ശേരി മുസ്ലിം അസോസിയേഷൻ  ആദരിച്ചു കുവൈത്ത് പാപ്പിനിശ്ശേരി മുസ്ലിം അസോസിയേഷൻ എക്സിക്യുട്ടീവ് അംഗം അബ്ദുൾ നാസർ.സി, മുഹമ്മദ് റാഫി പി.എം, ഹബീബ് തങ്ങൾ കെ.പി എന്നിവർ ചേർന്ന് മൊമന്റോ കൈമാറി. പ്രസിഡണ്ട് അൻവർ കെ.പി.ബി, സെക്രട്ടറി സലീം പി.പി.പി, ട്രഷറർ ഹംസക്കുട്ടി കെ.പി എന്നിവർ ചേർന്ന് […]

Kannur

പാപ്പിനിശ്ശേരി HIS കമ്മിറ്റി നിർമ്മണ്ണം പൂർത്തിക്കരിച്ചക്വാർട്ടേഴ്സ് ഉൽഘാടനം നിർവ്വഹിച്ചു.

പാപ്പിനിശ്ശേരി HIS കമ്മിറ്റി നിർമ്മണ്ണം പൂർത്തിക്കരിച്ചക്വാർട്ടേഴ്സ് ഉൽഘാടനം നിർവ്വഹിച്ചു. പാപ്പിനിശ്ശേരി – ഖത്തർ പാപ്പിനിശ്ശേരി HIS കമ്മിറ്റി നിർമ്മാണ്ണം പൂർത്തിക്കരിച്ച  ക്യാർട്ടേഴ്സ് കേന്ദ്ര ഹിദായത്ത് കമ്മിറ്റിയ്ക്ക് കൈമാറ്റത്തിൻ്റെ ഉൽഘാടന കർമ്മം ഹിദായത്ത് ഇസ്ലാം സംഘത്തിൻ്റെ പ്രസിഡൻ്റ് കെ. പി. അബ്ദുറഷിദിൻ്റെ അദ്ധ്യക്ഷതയിൽ മഹല്ല് രക്ഷാധികാരി എ.കെ. അബ്ദുൽ ബാഖി ഉൽഘാടനം നിർവ്വഹിച്ചു താക്കോൽ കൈമാറ്റം ഖത്തർ HIS പ്രസിഡൻ്റ് കെ. ഹാരിസ് ഹാജി ഹിദായത്ത് പ്രസിഡൻ്റ് കെ.പി. അബദുൽറഷിദിന് നടത്തി സപ്ലിമൻ്റ് പ്രകാശനം ഹിദായത്ത് സംഘം ജനറൽ […]

Kannur

ചെമ്പേരി ലൂർദ് മാത പള്ളിയെ ബസിലിക്കയായി ഉയർത്തിയതിന്റെ ഔദ്യോഗിക പ്രഖ്യാപനവും സമർപ്പണവും 14-ന് നടക്കും.

ശ്രീകണ്ഠപുരം : ചെമ്പേരി ലൂർദ് മാത പള്ളിയെ ബസിലിക്കയായി ഉയർത്തിയതിന്റെ ഔദ്യോഗിക പ്രഖ്യാപനവും സമർപ്പണവും 14-ന് നടക്കും. കഴിഞ്ഞ മേയ് 11-നാണ് ഇതുസംബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ അറിയിപ്പ് ലഭിച്ചത്. ചെമ്പേരികൂടി ഉൾപ്പെട്ടതോടെ സിറോ മലബാർ സഭയിൽ അഞ്ച് ബസിലിക്കകളായി. 1948-ൽ സ്ഥാപിതമായ ചെമ്പേരി ഇടവകയിൽ 1400 കുടുംബങ്ങളുണ്ട്. മലയോരഹൈവേയിലാണ് ദേവാലയം. ബസിലിക്ക പ്രഖ്യാപനത്തിന്റെ മുന്നോടിയായി നവീകരിച്ച പള്ളിയുടെ ആശീർവാദ കർമം ഞായറാഴ്ച ഒൻപതിന് തലശ്ശേരി അതിരൂപത ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നിർവഹിക്കും. വികാരി ജനറാൾമാരായ മോൺ. […]

Thaliparamba

ഐ.പി.പി.എൽ.ഇ.ഡി. ക്ലബ്ബിന്റെ നേതൃത്വത്തിൽ പുസ്തകങ്ങളുടെ ആദ്യഘട്ട സമാഹരണം തുടങ്ങി.

തളിപ്പറമ്പ് : മണിപ്പുരിലെ ജനകീയ ലൈബ്രറിക്ക് വേണ്ടി തളിപ്പറമ്പ് കിലയിലെ ഐ.പി.പി.എൽ.ഇ.ഡി. ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പുസ്തകങ്ങളുടെ ആദ്യഘട്ട സമാഹരണം തുടങ്ങി. കുറുമാത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എ. അശോകൻ അധ്യക്ഷത വഹിച്ചു. ഇ.ടി.സി. പ്രിൻസിപ്പൽ വി.എം. രാജീവ് മുഖ്യാതിഥിയായി. കെ.എസ്. ബിനുരാജ്, സജിന മഠത്തിൽ, ടി.എ. ഫാത്തിമത്തുൽ ഫസ്ന, വിദ്യാർഥി യൂണിയൻ ചെയർമാൻ കെ. സ്നേഹ, കെ.ഗണേശൻ, സ്റ്റുഡന്റ് കോഡിനേറ്റർമാരായ അനിൽ പടവിൽ, കെ.പി. നിഖിൽ എന്നിവർ ചടങ്ങിൽ […]

Thaliparamba

ജീവകാരുണ്യ പദ്ധതി ‘സ്നേഹസ്പർശം’ ആരംഭിച്ചു.

തളിപ്പറമ്പ് : യൂത്ത് കോൺഗ്രസ്‌ തടിക്കടവ് നേതൃത്വം നൽകുന്ന ജീവകാരുണ്യ പദ്ധതി ‘സ്നേഹസ്പർശം’ ആരംഭിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി റോബർട്ട്‌ വെള്ളാംവെള്ളി ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങൾക്ക് സഹായം നൽകുന്ന നേത്രാവതി മംഗള ഫെഡറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.” ചടങ്ങിൽ നിർധന രോഗികൾക്കുള്ള വീൽച്ചെയർ കൈമാറി. യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ് റിൻസ് മാനുവൽ അധ്യക്ഷതവഹിച്ചു. ചപ്പാരപ്പടവ് പഞ്ചായത്തംഗം ആൻസി സണ്ണി, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ബ്ലെസ്സൻ ബെന്നി, ജോമി ദേവസ്യ, […]

Kannur

പാപ്പിനിശ്ശേരി മേൽപ്പാലത്തിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.

പാപ്പിനിശ്ശേരി : കെ.എസ്.ടി.പി. റോഡിൽപാപ്പിനിശ്ശേരി മേൽപ്പാലത്തിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പരിക്കേറ്റ പാപ്പിനിശ്ശേരി വെസ്റ്റ് ഹാജി റോഡിന് സമീപത്തെ കെ.ഫവാസ് (45) സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടി. പാപ്പിനിശ്ശേരി ഭാഗത്തുനിന്ന് ഹാജി റോഡ് ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. പാലത്തിലെ വൻ കുഴികൾ നിരവധി അപകടങ്ങൾക്കാണ് ഇടയാക്കുന്നത്. രാത്രി, പാലത്തിലെ തെരുവുവിളക്ക് കത്താത്തതും പ്രശ്നമാണ്. പാപ്പിനിശ്ശേരി മേൽപ്പാലത്തിന് പുറമേ കെ.എസ്.ടി.പി. റോഡിലും നൂറുകണക്കിന് കുഴികളാണുള്ളത്. പാപ്പിനിശ്ശേരി റെയിൽവേ പാലത്തിലെ വൻ കുഴി. […]

Pariyaram

സ്കൂളിൽ മെംബർഷിപ്പ് ക്യാപയിനിനെത്തിയ എംഎസ്എഫ് നേതാവിന് മർദ്ദനം: പോലിസ് കേസെടുത്തു

പരിയാരം:എംഎസ്‌എഫ് ജില്ലാ വൈസ് പ്രസിഡന്റ് തസ്ലീം അടിപ്പാലത്തെ എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ പരിയാരം പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടന്നപ്പള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപം വെച്ചാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ അക്രമം നടന്നത്. മെമ്ബര്‍ഷിപ്പ് ക്യാമ്ബയിന്റെ ഭാഗമായി പ്രവര്‍ത്തിച്ച എംഎസ്‌എഫ് പ്രവര്‍ത്തകരെ സ്‌ക്കൂളില്‍ തടഞ്ഞുവെച്ച വിവരമറിഞ്ഞാണ് തസ്ലിം സ്‌ക്കൂളിലെത്തിയത് ഈ സമയത്താണ് പുറത്തുനിന്നെത്തിയ എസ്‌എഫ്‌ഐ-ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന്ഹെ ല്‍മെറ്റ് കൊണ്ടും വടികൊണ്ടുമാണ് തസ്ലീമിനെ മര്‍ദ്ദിച്ചു വെന്നാണ് പരാതി. കണ്ണൂര്‍ […]

Kannur

മിസിസ് കാനഡ എർത്ത് പട്ടം നേടിയ കണ്ണൂരുകാരി

കണ്ണൂർ:യോഗയുടെ ശക്തി പുതിയ തലമുറയ്ക്ക് പകർന്ന് കൊടുക്കണമെന്നും അതിന് വലിയ മാറ്റം ഉണ്ടാക്കാനാകുമെന്നും മിസിസ് കാനഡ എർത്ത് പട്ടം നേടിയ കണ്ണൂരുകാരി മിലി ഭാസ്കർ. കാനഡയിലെ 39 ശതമാനം യുവതയും മാനസികപിരിമുറുക്കം കാരണം ബുദ്ധിമുട്ടുകയാണ്. 12-നും 19-നും ഇടയില്‍ പ്രായമുള്ളവരില്‍ ആത്മഹത്യാപ്രവണത കൂടുന്നു. യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടാനാകാത്തതും സാമൂഹികമാധ്യമങ്ങളുടെ അതിപ്രസരവുമാണ് ഇതിന് പിന്നിലെന്നും യോഗ പരിശീലനം വഴി ഒരു പരിധിവരെ പുതിയ തലമുറയെ നേർവഴിക്ക് നടത്താനാകുമെന്നും രണ്ട് കുട്ടികളുടെ അമ്മയായ മിലി അഭിപ്രായപ്പെടുന്നു. ജൂലായ് അവസാനം നടന്ന മത്സരത്തിലാണ് […]

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന.

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. പവന്‍ വിലയില്‍ 160 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 51,560 രൂപയാണ്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6445 രൂപയാണ്. ഇന്നലെ ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 51000 കടന്നത്. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ […]