പൊലീസ് ഉദ്യോഗസ്ഥരെ ടിപ്പറിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിലായി.
കണ്ണൂർ:പാപ്പിനിശ്ശേരി പാറക്കടവില്‍ അനധികൃത മണല്‍കടത്ത് തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ടിപ്പറിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിലായി. പാപ്പിനിശ്ശേരി സ്വദേശി കെ.പി. മുഹമ്മദ് ജാസിഫിനെയാണ് (38) വളപട്ടണം പൊലീസ് അറസ്റ്റുചെയ്തത്. ജൂലൈ 25ന് പുലർച്ച മൂന്നിനായിരുന്നു സംഭവം. സ്കൂട്ടറില്‍ മണല്‍കടത്ത് പിടികൂടാൻ എത്തിയ വളപട്ടണം സ്റ്റേഷനിലെ എസ്.ഐ ടി.എം. വിപിൻ, സി.പി.ഒ കിരണ്‍ എന്നിവരെയാണ് മണല്‍കടത്തുകാർ ടിപ്പർ ലോറിയിടിച്ച് കൊല്ലാൻ ശ്രമിച്ചത്. പൊലീസിനെ തിരിച്ചറിഞ്ഞതോടെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു. റോഡിലേക് തെറിച്ചുവീണ ഉദ്യോഗസ്ഥർക്ക് സാരമായി പരിക്കേറ്റു. ഇടിച്ച വാഹനവുമായി […]