Kerala Uncategorized

കനത്ത ചൂട്.അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി

കേരള:കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പത്തനംതിട്ട, പാലക്കാട്, മലപ്പുുറം എന്നീ മൂന്ന് ജില്ലകളില്‍ ഉയര്‍ന്ന തോതിലുള്ള അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ കോന്നി – 8, പാലക്കാട് ജില്ലയിലെ തൃത്താല -10, മലപ്പുറം ജില്ലയിലെ പൊന്നാനി – 10 എന്നിങ്ങനെയാണ് അള്‍ട്രാ വയലറ്റ് രശ്മികളുടെ അളവ് രേഖപ്പെടുത്തിയത് STORY HIGHLIGHT:Intense heat.Presence of ultra-violet rays was recorded

Kerala

മന്ത്രി എംബി രാജേഷും കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് മന്ത്രി മനോഹർലാൽ ഖട്ടറുമായി കൂടിക്കാഴ്ച

തിരുവനന്തപുര:കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് മന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എം ബി രാജേഷ്. ഏപ്രിലില്‍ തിരുവനന്തപുരത്ത് നടക്കുന്ന ‘വൃത്തി’ ശുചിത്വ കോണ്‍ക്ലേവിലേക്കും, മെയ് മാസത്തില്‍ കൊച്ചിയില്‍ നടക്കുന്ന അര്‍ബന്‍ കോണ്‍ക്ലേവിലേക്കും കേന്ദ്ര മന്ത്രിയെ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുന്ന കേരളത്തിലെ നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള 687 കോടി രൂപ എത്രയും വേഗം അനുവദിക്കണമെന്ന് കൂടിക്കാഴ്ചയില്‍ മന്ത്രിയോട് ആവശ്യപ്പെട്ടതായി എം ബി രാജേഷ് പറഞ്ഞു. STORY HIGHLIGHT:Meeting with Minister MB Rajesh […]

Kerala

ആശാവർക്കർമാർക്ക് പിന്തുണയുമായി  പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ താഴേതട്ടില്‍ നടത്തുന്നത് നിര്‍ണ്ണായക സേവനമെന്ന് ചൂണ്ടിക്കാട്ടി ആശ വര്‍ക്കര്‍മാര്‍ക്കുള്ള ധനസഹായം ഉയര്‍ത്തണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ശുപാര്‍ശ നല്‍കി. നിലവില്‍ 5000 മുതല്‍ 9000 വരെയാണ് ആശ വര്‍ക്കര്‍ക്ക് ധനസഹായം കിട്ടുന്നത്. ഇത് രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ലെന്ന് പാര്‍ലമെന്റി കമ്മിറ്റി ചൂണ്ടിക്കാട്ടി. ആരോഗ്യ ഗവേഷണ രംഗത്തും ആശമാരെ പ്രയോജനപ്പെടുത്തണമെന്നും ഇതിന് അധിക ധനസഹായം ഗവേഷണ ഫണ്ടില്‍ നിന്ന് നല്‍കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. രാം ഗോപാല്‍ യാദവ് അധ്യക്ഷനായ കമ്മിറ്റിയുടേതാണ് […]

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ പൊങ്കാല

തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ പൊങ്കാലയുമായി ആശാ വര്‍ക്കര്‍മാര്‍. ഒരു മാസമായി  സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരാണ് ഇന്ന് പ്രതിഷേധ പൊങ്കാലയിട്ട് സമരം നടത്തുന്നത്. സര്‍ക്കാരിന്റെ കനിവ് തേടിയുള്ള പൊങ്കാലയാണ് ഇടുന്നതെന്ന് ആശാ വര്‍ക്കര്‍ പ്രതികരിച്ചു. തങ്ങളുടെ 32 ദിനരാത്രിങ്ങളുടെ വ്രതമാണ് നേര്‍ച്ചയായി സമര്‍പ്പിക്കുന്നതെന്നും തങ്ങളുടെ ആവശ്യങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണ് തുറക്കുമെന്നാണ് പ്രതീക്ഷയെന്നും ആശമാര്‍ പറയുന്നു. STORY HIGHLIGHTS:Protest Pongal in front of Secretariat

Kerala

തലസ്ഥാന നഗരിയെ ഭക്തി സാന്ദ്രമാക്കി ആറ്റുകാല്‍ പൊങ്കാല.

തിരുവനന്തപുരം:തലസ്ഥാന നഗരിയെ ഭക്തി സാന്ദ്രമാക്കി ആറ്റുകാല്‍ പൊങ്കാല. ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല നിവേദിച്ചതോടെ, നഗരത്തില്‍ വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളില്‍ പുണ്യാഹം തളിച്ചു. ആറ്റുകാല്‍ ദേവിക്ക് പൊങ്കാല നിവേദിച്ച ശേഷം ഭക്തലക്ഷങ്ങള്‍ മടങ്ങുകയാണ്. വൈകീട്ട് 7.45-നാണ് കുത്തിയോട്ട നേര്‍ച്ചക്കാര്‍ക്കുള്ള ചൂരല്‍കുത്ത്. 582 ബാലന്മാരാണ് ഇക്കുറി കുത്തിയോട്ടത്തിനുള്ളത്. നാളെ രാത്രി 10-ന് കാപ്പഴിച്ച് കുടിയിളക്കിയശേഷം ഒരു മണിക്ക് നടക്കുന്ന കുരുതി സമര്‍പ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും. STORY HIGHLIGHT:attukal pongala turns the capital city into a place […]

Sports

സമനിലയിൽ ഹൈദരാബാദ് എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും

ഹൈദരാബാദ്:ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അവസാന മത്സരത്തിലെ സമനിലയിലൂടെ 28 പോയിന്റുമായി എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദിനെതിരെയാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്. ഏഴാം മിനിറ്റില്‍ ദുസാന്‍ ലഗാത്തോറിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും 45ാം മിനിറ്റില്‍ കണ്ണൂര്‍ സ്വദേശി സൗരവ് നേടിയ സീസണിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നിലൂടെ ഹൈദരാബാദ് എഫ്‌സി ഒപ്പം പിടിക്കുകയായിരുന്നു. STORY HIGHLIGHT:Hyderabad FC and Kerala Blasters in a draw

Entertainment

വീണ്ടും ഹോറർ ത്രില്ലറുമായി സിനിമ നടി ഭാവന

കോയമ്പത്തൂർ:10. വീണ്ടും ഹൊറര്‍ ത്രില്ലറുമായി ഭാവന. ഭാവന നായികയാകുന്ന ‘ദി ഡോര്‍’ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ എത്തി. ഭാവനയുടെ സഹോദരന്‍ ജയ്ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറില്‍ താരത്തിന്റെ ഭര്‍ത്താവ് നവീന്‍ രാജന്‍ ആണ്. ‘ഹണ്ട്’ എന്ന മലയാള ചിത്രത്തിന് ശേഷം എത്തുന്ന ഭാവനയുടെ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണിത്. 15 വര്‍ഷത്തിന് ശേഷം ഭാവന തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. അജിത്തിന്റെ നായികയായി ‘ആസല്‍’ എന്ന ചിത്രത്തില്‍ ആയിരുന്നു ഭാവന ഒടുവില്‍ അഭിനയിച്ചത്. […]

Entertainment

‘പ്രിൻസ് ആൻഡ് ഫാമിലി’ ദിലീപി ന്റെ പുതിയ ചിത്രം ഷൂട്ടിംഗ് പുർത്തിയായി

പാലക്കാട്‌:മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് ദിലീപ് നായകനാകുന്ന ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. ഹാര്‍ട്ട് ബീറ്റ് കൂടണ് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സനല്‍ ദേവിന്റേതാണ് സംഗീതം. അഫ്സല്‍ ആണ് പാടിയിരിക്കുന്നത്. ദിലീപിന്റെ 150-ാം ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രവും. 10 വര്‍ഷത്തിന് ശേഷം ഒരു ദിലീപ് ചിത്രത്തില്‍ അഫ്സല്‍ പാടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തില്‍ […]

health

മസ്തിഷ്ക്ക ജ്വരം. കാരണങ്ങളും ചികിത്സയും

തലച്ചോറിന്റെ ആവരണത്തില്‍ ഉണ്ടാകുന്ന വീക്കമാണ് മസ്തിഷ്‌ക ജ്വരം. കഠിനമായ തലവേദന, പനി, ഛര്‍ദ്ദി എന്നിങ്ങനെ പ്രധാനമായും മൂന്ന് ലക്ഷണങ്ങളാണ് മസ്തിഷ്‌ക ജ്വരത്തിനുള്ളത്. വൈറസ്, ബാക്ടീരിയ, ഫംഗല്‍, അബീബ ബാധയെ തുടര്‍ന്ന മസ്തിഷ്‌ക ജ്വരം ഉണ്ടാകാം. ചിലരില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെങ്കിലും ചിലരില്‍ രോഗം ഗുരുതരമാകാം. എന്ത് തരം രോഗാണുവാണ് ബാധിച്ചിരിക്കുന്നത്, രോഗിയുടെ പ്രതിരോധ ശേഷി എന്നിവയെ അടിസ്ഥാനപ്പെടുത്തിയിരിക്കും രോഗത്തിന്റെ തീവ്രത. മൂക്കിനുള്ളിലൂടെയാണ് പലപ്പോഴും രോഗാണുക്കള്‍ തലച്ചോറിന്റെ ആവരണത്തില്‍ എത്തുക. ചില ഘട്ടങ്ങളില്‍ രക്തത്തിലൂടെയും രോഗാണുക്കള്‍ തലച്ചോറിന്റെ ആവരണത്തില്‍ […]

Kerala

ചോദ്യ പേപ്പർ ചോർച്ച പ്രധാന അധ്യാപകനെ അറസ്റ്റ് ചെയ്തു

മലപ്പുറം:ചോദ്യപ്പേപ്പര്‍ സൂക്ഷിക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന പ്രാഥമിക വിലയിരുത്തലിന് പിന്നാലെ അധ്യാപകരെ സസ്പെന്റ് ചെയ്തു. അമരവിള എല്‍.എം.എസ് എച്ച്.എസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റോയ് ബി ജോണിനെയും പേരിക്കോണം എല്‍.എം.എസ് യു.പി സ്‌കൂള്‍ ഓഫീസ് അസിസ്റ്റന്റ് ലറിന്‍ ഗില്‍ബര്‍ടിനെയുമാണ് സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്. അമരവിള എല്‍.എം.എസ് എച്ച്.എസ്.എസില്‍, ചോദ്യപ്പേപ്പര്‍ സൂക്ഷിച്ച മുറിക്കു സമീപം കഴിഞ്ഞ രാത്രി 10 മണിക്ക് ശേഷം പ്രിന്‍സിപ്പലിനെയും മറ്റു രണ്ട് പേരെയും സംശയകരമായ സാഹചര്യത്തില്‍ കണ്ട സംഭവത്തിലാണ് നടപടി. STORY HIGHLIGHTS:Question paper leak head […]