Kerala

വാഹനാപകടം: അല്‍ഐനില്‍ കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം

അബുദാബി:പെരുന്നാള്‍ ആഘോഷിക്കാന്‍ അല്‍ഐനിലേക്ക് പോയ മലയാളികുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം. അജ്മാനില്‍ താമസമാക്കിയ കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി സജിന ബാനുവാണ് (54) മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനം റിസോര്‍ട്ടിന് സമീപം ഓഫ് റോഡില്‍ മറിയുകയായിരുന്നു. വാഹനമോടിച്ചിരുന്ന മകന്‍ ജര്‍വ്വീസ് നാസ്, ഭര്‍ത്താവ് പി.കെ നസീര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. മൃതദേഹം അല്‍ ഐന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു. ഡോ.ജാവേദ് നാസ് ആണ് സജിനയുടെ മറ്റൊരു മകന്‍. മരുമകള്‍- ഡോ. […]

Thaliparamba Uncategorized

പുന്നാട് വാഹനാപകടത്തില്‍ മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു.

ഇരിട്ടി:ഇരിട്ടിയിലെ പുന്നാട് വാഹനാപകടത്തില്‍ മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു. ഉളിയില്‍ സ്വദേശിയും മാപ്പിളപ്പാട്ട് ഗായകനുമായ ഫൈജാസ് ഉളിയില്‍ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ പുന്നാട് ടൗണിന് സമീപം കാറുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട വാഹനങ്ങളിലെ മറ്റ് യാത്രക്കാർക്കും പരിക്കേറ്റു. കാറില്‍ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയില്‍ നിന്നും അഗ്നിശമനസേന എത്തിയാണ് പുറത്തെടുത്തത്. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. STORY HIGHLIGHTS:Mappila song singer dies in Punnadu road accident

Uncategorized

തളിപ്പറമ്പ് കോഫിഹൗസ് ജീവനക്കാരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

തളിപ്പറമ്പ: ഇന്ത്യന്‍ കോഫിഹൗസ് ജീവനക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു. തളിപ്പറമ്പ് കോഫിഹൗസിലെ ജീവനക്കാരന്‍ തളിപ്പറമ്പ് പുഴക്കുളങ്ങരയിലെ മോഹനന്റെ മകന്‍ അമല്‍ ആണ് മരിച്ചത്.ശനിയാഴ്ച്ച പുലര്‍ച്ചെ ദേശീയപാതയില്‍ കണ്ണപുരം പോലീസ് പരിധിയിലെ കല്യാശേരി ഹാജിമൊട്ടയിലായിരുന്നു അപകടം. STORY HIGHLIGHTS:Taliparamba Coffeehouse employee dies in bike accident

Dharmashala

ധർമ്മശാലയിൽ സ്‌കൂട്ടിയും ഗുഡ്‌സ് ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു.

തളിപ്പറമ്പ്:ധർമ്മശാല- കണ്ണപ്പുരം റോഡിൽ കെൽട്രോണിന് സമീപം വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.ചേലേരി മുക്ക് സ്വദേശിയും, കല്യാശ്ശേരി ആംസ്ടെക് ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർത്ഥിയുമായ പി .സി മുഹമ്മദാണ്(19) മരിച്ചത്.കോളേജ് യൂണിയന്‍ ചെയര്‍മാനാണ് മരിച്ച മുഹമ്മദ്. ഒപ്പം സഞ്ചരിച്ച കൊളച്ചേരി സ്വദേശി സൽമാനെ പരിക്കുകളോടെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. STORY HIGHLIGHTS:A student died after a collision between a scooty and a goods auto in Dharamsala.

Kannur

എല്‍ഡിഎഫിന്റെ സമരപ്പന്തലിലേക്ക് കെഎസ്‌ആര്‍ടിസി ബസ് പാഞ്ഞുകയറി

കണ്ണൂർ:സമരത്തിനു വേണ്ടി റോഡില്‍ കെട്ടുന്ന പന്തലിലേക്ക് കെഎസ്‌ആർടിസി ബസ് പാഞ്ഞുകയറി തൊഴിലാളിക്ക് പരുക്കേറ്റു. വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസർക്കാർ സഹായം അനുവദിക്കുന്നില്ലെന്ന് ആരോപിച്ച്‌ എല്‍ഡിഎഫ് നാളെ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തുന്ന മാർച്ചിന്റെ ഭാഗമായി കെട്ടുന്ന സമരപ്പന്തലിലേക്കാണ് കെഎസ്‌ആർടിസി ബസ് പാഞ്ഞു കയറിയത്. കണ്ണൂർ പുതിയ ബസ് സ്റ്റാൻഡില്‍നിന്ന് വന്ന ബസാണ്, ഷീറ്റ് ഇടാൻ വേണ്ടി റോഡിന് കുറുകെ ഉയരത്തില്‍ കെട്ടുകയായിരുന്ന ഇരുമ്ബ് പൈപ്പില്‍ ഇടിച്ചത്. പെപ്പില്‍ കൊളുത്തി നിന്ന ബസ് പിന്നോട്ടോ […]

Uncategorized

കനത്ത മഴയില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കാര്‍ യാത്രികനായ യുവാവ് മരിച്ചു.

കണ്ണൂർ:കണ്ണൂരില്‍ കനത്ത മഴയില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കാര്‍ യാത്രികനായ യുവാവ് മരിച്ചു. കണ്ണൂര്‍ അങ്ങാടിക്കടവ് കുറിച്ചികുന്നേല്‍ ബെന്നിയുടെ മകൻ ഇമ്മാനുവല്‍ (24) ആണ് ദാരുണമായി മരണപ്പെട്ടത്. കണ്ണൂര്‍ അങ്ങാടിക്കടവില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം. കുളത്തിലേക്ക് കുത്തനെ മറിഞ്ഞ കാറില്‍ നിന്ന് യാത്രികനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശൂരില്‍ വിദ്യാര്‍ഥിയായ ഇമ്മാനുവല്‍ പരീക്ഷ കഴിഞ്ഞ് തിരിച്ച്‌ അങ്ങാടിക്കടവിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരിട്ടി മേഖലയില്‍ രാത്രിമുതല്‍ കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. റോഡിലൂടെ പോകുന്നതിനിടെ മരക്കൊമ്ബ് വീഴുന്നത് […]

Kannur

ഇന്നലെ രാത്രി ആലപ്പുഴയിൽ നടന്ന വാഹനാപകടത്തിൽ മാട്ടൂൽ സ്വദേശി മരണപ്പെട്ടു

കണ്ണൂർ:ഇന്നലെ രാത്രി ആലപ്പുഴയിൽ നടന്ന വാഹനാപകടത്തിൽ കണ്ണൂർ ജില്ലയിലെമാട്ടൂൽ നോർത്ത് സി.എം.അബ്ദുൽ ജബ്ബാറിന്റെയുംമുട്ടം എസ്.എൽ.പി ഫാസീലയുടെയും മകൻ മുഹമ്മദ് അബ്ദുൽ ജബ്ബാർ മരണപ്പെട്ടു എം.ബി.ബി.എസ്   ഒന്നാം വർഷ വിദൃാർത്ഥിയാണ്. ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ വിദ്യാർഥികള്‍ സിനിമ കാണാനായി പോകുമ്ബോഴാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ആലപ്പുഴ കൈചൂണ്ടിമുക്കിലെ പാൻ സിനിമാസില്‍ രാത്രി ഒൻപതരയ്ക്കും ഒൻപതേമുക്കാലിനുമുള്ള പുതിയ സിനിമകള്‍ കാണുകയായിരുന്നു ലക്ഷ്യം. ഇതിനായി ഒരു കാറില്‍ ചങ്ങനാശ്ശേരി റോഡില്‍നിന്ന് ഹൈവേയില്‍ക്കയറി വലതുഭാഗത്തേക്കു തിരിയുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടതെന്നും പറയുന്നു. ഹൈവേയുടെ തിരക്കില്‍ നിന്നൊഴിഞ്ഞ് […]

India

വാരണാസി റെയില്‍വേ സ്റ്റേഷനില്‍ തീപിടുത്തം

വാരണാസി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ വൻ തീപിടുത്തത്തില്‍ 200ലധികം വാഹനങ്ങള്‍ കത്തി നശിച്ചു. വാരണാസി കണ്‍വെൻമെന്റ് റെയില്‍വേ സ്റ്റേഷൻ പാർക്കിംഗില്‍ ആണ് തീപിടുത്തം ഉണ്ടായത്. ശനിയാഴ്ച പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. 12 ഓളം യൂണിറ്റ് അഗ്നിരക്ഷാസേ സേനാംഗങ്ങള്‍ എത്തിയാണ് തീയാണച്ചത്. ഗവണ്‍മെന്റ് റെയില്‍വേ പോലീസും റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സും ലോക്കല്‍ പോലീസും തീയ്യണക്കുന്നതില്‍ ഭാഗമായി. STORY HIGHLIGHTS:Fire breaks out at Varanasi railway station

Kannur

മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; അഞ്ചു പേർക്ക് പരിക്ക്

ഇരിട്ടി : മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്ക്. ജാർഖണ്ട് സ്വദേശി ബുദ്ധ റാം ആണ് മരിച്ചത്. ഡ്രൈവർ തെലങ്കാന സ്വദേശി നാഗേശ്വര റാവു, ജാർഖണ്ട് സ്വദേശികളായ സുരേഷ്, ജയമങ്കൽ, ആകാശ്, രാജേന്ദ്രക് എന്നിവർക്കാണ് പരിക്ക്. വിരാജ്പേട്ട ഭാഗത്തു നിന്നും കൂട്ടുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ലോറി മാക്കൂട്ടം പോലീസ് എയ്‌ഡ് പോസ്റ്റിന് സമീപത്തെ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു മറിയുകയായിരുന്നു. STORY HIGHLIGHTS:One dead, five injured in lorry overturning […]

Kannur

പാപ്പിനിശ്ശേരി-വേളാപുരം കവലയിൽ ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുകയും പരിക്ക് പറ്റുന്നതും പതിവാകുന്നു

വേളാപുരം : പാപ്പിനിശ്ശേരി – വേളാപുരം കവലയിൽ ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുകയും പരിക്ക് പറ്റുന്നതും പതിവാകുന്നു. ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി പൊടി ശല്യം രൂക്ഷമായതോടെ വെള്ളം തളിക്കുന്നതാണ് നിലവിലെ അപകടങ്ങൾക്ക് ഇടയാക്കുന്നത്. ദേശീയപാത നിർമാണത്തെ തുടർന്ന് സ്ഥലത്ത് പൊടി ശല്യം രൂക്ഷമായിരുന്നു. ഇതേ തുടർന്നാണ് ഇവിടെ വാഹനങ്ങളിൽ വെള്ളം കൊണ്ട് വന്ന് തളിക്കാൻ തുടങ്ങിയത്. എന്നാൽ പൊടി പടലത്തിൽ വലയുകയായിരുന്ന ജനങ്ങൾക്ക് ഇത് ഇരട്ടി ദുരിതമാണ് സൃഷ്ടിച്ചത്. പൊടിയും വെള്ളവും കലർന്ന് റോഡ് ചെളിയായതോ […]