India

ആഞ്ഞടിച്ച്‌ ഫെഞ്ചല്‍, ചുഴലിക്കാറ്റ് തീരം തൊട്ടു: ചെന്നൈ വിമാനത്താവളം അടച്ചു; നഗരം വെള്ളക്കെട്ടില്‍

ചെന്നൈ:ഫെഞ്ചല്‍ ചുഴലിക്കാറ്റ് കരതൊട്ടു. പുതുച്ചേരി തീരത്താണ് ചുഴലിക്കാറ്റ് കരതൊട്ടതെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അടുത്ത മൂന്ന് മുതല്‍ നാല് മണിക്കൂറില്‍ 80 മുതല്‍ 90 വരെ കിലോ മീറ്റർ വേഗതയില്‍ അതിശക്തമായ കാറ്റിന് സാധ്യയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ പുതുച്ചേരി, തമിഴ്നാടിന്റെ വടക്കന്‍ ജില്ലകളായ കാഞ്ചീപുരം, മഹാബലിപുരം, ചെങ്കല്‍പ്പേട്ട്, ചെന്നൈ എന്നിവിടങ്ങളിലും അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴയാണ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ലഭിച്ചുകൊണ്ടിരിക്കുന്നത്. മഴ ശക്തമായതോടെ ചെന്നൈ നഗരം […]

Kerala

ക്ലീനിങ്ങിനായി റോബോട്ടുകളെ ഉപയോഗിക്കുന്ന ആദ്യ വിമാനത്താവളമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം.

തിരുവനന്തപുരം:തിരുവനന്തപുരം: കേരളത്തില്‍ ക്ലീനിങ്ങിനായി റോബോട്ടുകളെ ഉപയോഗിക്കുന്ന ആദ്യ വിമാനത്താവളമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ഈ നേട്ടം വിമാനത്താവളത്തിന്റെ കരുത്തും മാനേജ്മെന്റ് കഴിവും ഉയർത്തുമെന്ന് വിമാനത്താവള ഡയറക്ടർ പറഞ്ഞു. ഒരു മണിക്കൂറില്‍ 10,000 ചതുരശ്ര അടി വരെ ശുചീകരിക്കാന്‍ ശേഷിയുള്ള മൂന്ന് റോബോട്ടുകളാണ് ഇനി ടെര്‍മിനലിനുള്ളിലെ ശുചിത്വം ഉറപ്പാക്കുക. ഓട്ടോമേറ്റഡ് സെന്‍സറുകള്‍ ഉപയോഗിച്ച്‌ 360 ഡിഗ്രിയില്‍ തടസ്സങ്ങള്‍ ഒഴിവാക്കി കെട്ടിടത്തിലെ എല്ലാ ഭാഗങ്ങളിലും എത്താനും സ്‌ക്രബിങ്, ഡ്രൈ മോപ്പിങ് എന്നിവ വഴി വൃത്തി ഉറപ്പാക്കാനും എസ്‌ഡി 45 ശ്രേണിയില്‍പ്പെട്ട […]