World

വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാകുമെന്ന പ്രതീക്ഷയില്‍ അമേരിക്ക

ദുബൈ:കൈറോ ചർച്ചയിലൂടെ ഗസ്സയില്‍ വെടിനിർത്തല്‍ കരാർ നടപ്പാകുമെന്ന പ്രതീക്ഷയില്‍ അമേരിക്ക. അടുത്തയാഴ്ച ആവസാനത്തോടെ കൈറോയില്‍ വെടിനിർത്തല്‍ കരാർ പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. ഇതാദ്യമായി കരാറിനോട് അടുത്തെത്തിയിരിക്കുകയാണെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. വെടിനിർത്തല്‍ ചർച്ചക്കുശേഷം ദോഹയില്‍നിന്ന് മടങ്ങിയെത്തിയ സംഘവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ആശയവിനിമയം നടത്തി. വെടിനിർത്തല്‍ നിർദേശങ്ങള്‍ അംഗീകരിക്കുമെങ്കിലും ആറാഴ്ചക്കുശേഷം ആക്രമണം പുനരാരംഭിക്കാൻ രേഖാമൂലമുള്ള ഉറപ്പ് വേണമെന്ന് നെതന്യാഹു അമേരിക്കയോട് ആവശ്യപ്പെട്ടതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. അതേസമയം, സൈന്യത്തെ ഇസ്രായേല്‍ പൂർണമായും […]