Aanthoor

സമഗ്ര മേഖലകൾക്കും ഊന്നൽ നല്കി ആന്തൂർ നഗരസഭ ബജറ്റ്.

കണ്ണൂർ: നഗരസഭയിലെ സമഗ്രമേഖലകൾക്കും ഊന്നൽ നല്കി ആന്തൂർ നഗരസഭ ബജറ്റ് അവതരിപ്പിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, പൊതുമരാമത്ത് മേഖലകളിലെ വികസന പ്രവർത്തനങ്ങൾക്ക് ബജറ്റിൽ പ്രാധാന്യം നല്കിയിട്ടുണ്ട്. 58,94,20,210 രൂപ വരവും 43,01,70,068 രൂപ ചെലവും 15,92,50,142 രൂപ നീക്കിയിരിപ്പുമുള്ള മതിപ്പ് ബജറ്റ് നഗരസഭ വൈസ് ചെയർപേഴ്സൺ വി. സതീദേവിയാണ് അവതരിപ്പിച്ചത്. STORY HIGHLIGHTS:Anthur municipal budget with emphasis on comprehensive areas.

Aanthoor

കെ-സ്മാർട്ട് വഴി ആദ്യ വിവാഹ സർട്ടിഫിക്കറ്റ് ആന്തൂർ നഗരസഭയിൽ

ആന്തൂർ:കെ-സ്മാർട്ട് വഴി കേരളത്തിലെ ആദ്യ വിവാഹ സർട്ടിഫിക്കറ്റ് ആന്തൂർ നഗരസഭയിൽ നിന്നും നൽകിയതായി നഗരസഭ അധികൃതർ അറിയിച്ചു. സർട്ടിഫിക്കറ്റ് നഗരസഭ ചെയർമാൻ പി. മുകുന്ദൻ കൈമാറി. നഗരസഭ സെക്രട്ടറി പി.എൻ. അനീഷ്, ക്ഷേമ കാര്യ സമിതി ചെയർമാൻ കെ.വി. പ്രേമരാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. STORY HIGHLIGHTS:First Marriage Certificate through K-Smart in Anthur Municipality

Aanthoor

നെയ്‌പായസം കൂടുതൽ പേരിലെത്തിക്കാൻ പദ്ധതിയുമായി ആന്തൂർ നഗരസഭ

ആന്തൂർ:രൂപീകൃതമായി എട്ട് വര്‍ഷത്തിനുള്ളില്‍ വികസനത്തില്‍ സംസ്ഥാനത്തിന് മാതൃകയായി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയ ആന്തൂര്‍ നഗരസഭയുടെ 2024-25 വര്‍ഷത്തെ ബജറ്റില്‍ ശ്രദ്ധേയങ്ങളായ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. പറശിനിക്കടവിന്റെ തനത് രൂചി ലോകത്തിന്റെ നാവിന്‍തുമ്പിലെത്തിക്കാന്‍ പറശിനിക്കടവ് നെയ്പായസം പദ്ധതിയുമായി നഗരസഭ രംഗത്ത്. അമ്പലപ്പുഴ പാല്‍പായസവും രാമശേരി ഇഡലിയും പോലെ പറശിനിക്കടവിന്റെ സ്വന്തം ബ്രാന്റായി നെയ്പായസത്തെ മാറ്റിയെടുക്കാനായി ഇതിനായി10 ലക്ഷം രൂപയാണ് പ്രാഥമികമായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. നഗരസഭാ വൈസ് ചെയര്‍മാന്‍ പി.സതീദേവി അവതരിപ്പിച്ച ബജറ്റില്‍ 59,49,79,921(അന്‍പത്തിയെട്ട് കോടി നാല്‍പ്പത്തിയൊമ്പത് ലക്ഷത്തി എഴുപത്തിയൊമ്പതിനായിരത്തി […]

Aanthoor

നികുതി പിരിവിൽ ആന്തൂർ നഗരസഭ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത്

ആന്തൂർ:തളിപ്പറമ്പ്: 2023-24 സാമ്പത്തിക വർഷത്തിൽ വസ്‌തു നികുതി പിരിവിൽ ആന്തൂർ നഗരസഭ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആകെ 2.28 കോടി രൂപയിൽ 1.87 കോടി രൂപ നഗരസഭ മാർച്ച് 31 വരെ പിരിച്ചെടുത്തു. നഗരസഭയുടെ ആകെ നികുതി പിരിവ് 82.28 ശതമാനമാണ്. മുഴുവൻ വീടുകളിലും ഡിമാന്റ് നോട്ടീസ് വിതരണം ചെയ്യുകയും വാർഡ് തോറും പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് നികുതി പിരിവ് ഊർജിതമാക്കുകയും ചെയ്‌തതിന്റെ ഫലമായാണ് നഗരസഭയ്ക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് ചെയർമാൻ പി.മുകുന്ദൻ അറിയിച്ചു. […]

Aanthoor

കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസ ധനസഹായം: അപേക്ഷ ക്ഷണിച്ചു

വനിതകള്‍ ഗൃഹനാഥരായുളള കുടുംബങ്ങളിലെ കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസ ധനസഹായം: അപേക്ഷ ക്ഷണിച്ചു                                   തിരുവനന്തപുരം: വനിതകള്‍ ഗൃഹനാഥരായുളള കുടുംബങ്ങളിലെ കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസ ധനസഹായം പ്രഖ്യാപിച്ച് വനിതാ-ശിശു വികസന മന്ത്രാലയം. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വിവാഹമോചിതരായവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവിനെ കാണാതായിഒരു വര്‍ഷം കഴിഞ്ഞ വനിതകള്‍, ഭര്‍ത്താവിന്റെ നട്ടെല്ലിന് ക്ഷതമേറ്റോ പക്ഷാഘാതം കാരണമോ ജോലി ചെയ്യാൻ കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകള്‍, നിയമപരമായ വിവാഹത്തിലൂടെ അല്ലാതെ അമ്മമാരായ വനിതകള്‍ എന്നിവർക്ക് പദ്ധതിയിലേയ്ക്ക് ഓൺലൈനായി അപേക്ഷ നൽകാം. സംസ്ഥാന സര്‍ക്കാര്‍/എയ്ഡഡ്‌ വിദ്യാലയങ്ങളില്‍ […]

Aanthoor

ആന്തൂർ ഏ.കെ.ജി അയലൻ്റിൽ തെങ്ങ് മുള നടീൽ ഉത്സവം നടത്തി

ആന്തൂർ ഏ.കെ.ജി അയലൻ്റിൽ തെങ്ങ് മുള നടീൽ ഉത്സവം നടത്തി. ആന്തൂർ നഗരസഭ കൃഷിഭവന്റെയും ജൈവ മാനേജ്മെൻ്റ് കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ആന്തൂർ ഏ.കെ.ജി അയലന്റ്റിൽ തെങ്ങ് മുള നടീൽ ഉത്സവം നടത്തി. 200 തെങ്ങിൻ തൈകളും 300 വിവിധയിനം മുളകളും, കുറ്റ്യാട്ടൂർ ഒട്ടുമാവ്, വിയറ്റ്നാം ഏർളി പ്ലാവ് തുടങ്ങിയ ഫല വൃക്ഷങ്ങളും നട്ടുപിടിപ്പിച്ചു.നടീൽ ഉത്സവം ഉൽഘാടനം നഗരസഭാ ചെയർമാൻ പി. മുകന്ദൻ നിർവ്വഹിച്ചു. വൈസ്. ചെയർപേഴ്സൺ വി. സതീദേവി അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ […]

Aanthoor

അതിഥി തൊഴിലാളികൾ മലയാളഭാഷ വശമാക്കി പരീക്ഷയെഴുതി

ആന്തൂർ: ജില്ലാ സാക്ഷരതാമിഷനും ആന്തൂർ നഗരസഭയും ചേർന്ന് അതിഥി തൊഴിലാളികൾക്ക് സാക്ഷരതാപദ്ധതിയുടെ ഭാഗമായി മികവുത്സവം നടത്തി. മലയാളം പരീക്ഷയിൽ 212 അതിഥിത്തൊഴിലാളികൾ മലയാളഭാഷ വശമാക്കി പരീക്ഷയെഴുതി. എല്ലാവരും ആന്തൂർ വ്യവസായമേഖലയിലെ തൊഴിലാളികളാണ്. മികവുത്സവം നഗരസഭാധ്യക്ഷൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കെ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. വികസന സ്ഥിരംസമിതി അധ്യക്ഷൻ കെ.വി. പ്രേമരാജൻ, സെക്രട്ടറി പി.എൻ. അനീഷ്, വി.പി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. STORY HIGHLIGHTS:The guest workers wrote the exam with Malayalam as the […]

Aanthoor

കേര കർഷക സംഗമവും മണ്ണ് പരിശോധനാ കാമ്പയിനും നടത്തി

ആന്തൂർ നഗരസഭാ കൃഷിഭവന്റെ നേതൃത്വത്തിൽ നഗരസഭാ തലത്തിൽ കേര കർഷക സംഗമവും മണ്ണ് പരിശോധനാ കാമ്പയിനും നടത്തി. ധർമശാല കൽക്കോ ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർമാൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. വി. സതീദേവി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് കൃഷി അസിസ്റ്റൻറ് ഡയറക്ടർ കെ. സതീഷ് കുമാർ പദ്ധതി വിശദീകരിച്ചു. കിസാൻ വിജ്ഞാന കേന്ദ്രം മേധാവി ഡോ. പി. ജയരാജ് ക്ലാസെടുത്തു. മണ്ണ് പരിപോഷണ പദ്ധതി പ്രകാരം കർഷകർക്കുള്ള സൂഷ്മമൂലകങ്ങളും പരിപാടിയാൽ വിതരണം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻമാരായ […]

Aanthoor

ആന്തൂർ നഗരസഭാ ഹരിതകർമസേനയുടെ കൈത്താങ്ങ്

ധർമശാല: വയനാട് ഉരുൾപൊട്ടലിൽ ദുരന്തമനുഭവിക്കുന്നവർക്ക് സഹായമായി ആന്തൂർ നഗരസഭാ ഭൂമികാ ഹരിതകർമസേനാംഗങ്ങൾ സ്വരൂപിച്ച 30,000 രൂപ നഗരസഭാധ്യക്ഷൻ പി.മുകുന്ദന് കൈമാറി. ഉപാധ്യക്ഷ വി.സതീദേവി, സ്ഥിരംസമിതി അധ്യക്ഷന്മാരായ എം.ആമിന, കെ.വി.പ്രേമരാജൻ, കെ.പി.ഉണ്ണികൃഷ്ണൻ, ഓമനാ മുരളീധരൻ, പി.കെ.മുഹമ്മദ്‌ കുഞ്ഞി, സെക്രട്ടറി പി.എൻ.അനീഷ് തുടങ്ങിയവർ പങ്കെടുത്തു. STORY HIGHLIGHTS:Andoor Municipality Green Karma Sena