Entertainment

ഹിറ്റടിക്കാന്‍ ബേസില്‍ ജോസഫ്; ‘പൊന്‍മാന്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി:മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം വിജയ ശതമാനമുള്ള നായക താരങ്ങളിലൊരാളാണ് ബേസില്‍ ജോസഫ്. സൂക്ഷ്മദര്‍ശിനിയാണ് ബേസില്‍ നായകനായെത്തിയ ഏറ്റവും ഒടുവിലത്തെ ചിത്രം. ഇപ്പോഴിതാ ബേസിലിന്‍റെ അടുത്ത ചിത്രവും റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ‘പൊൻമാൻ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2025 ഫെബ്രുവരി 6 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിർമ്മിക്കുന്ന പൊൻമാൻ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. ചിത്രത്തിന്റെ […]

Auto Mobile

ജനപ്രിയ ജാവ 42 എഫ്‌ജെ 350 മോഡലിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു.

ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് അതിന്റെ ജനപ്രിയ 42 മോഡലിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു. ജാവ 42 എഫ്‌ജെ 350 എന്ന പേരിലാണ് പുതിയ ബൈക്ക് അവതരിപ്പിച്ചത്. സ്റ്റാന്‍ഡേര്‍ഡ് 42 നെ അപേക്ഷിച്ച് അഗ്രസ്സീവ് ഡിസൈന്‍ ആണ് ഇതിന് നല്‍കിയിരിക്കുന്നത്. ടിയര്‍ ഡ്രോപ്പ് ഇന്ധന ടാങ്കില്‍ ജാവ ബ്രാന്‍ഡ് എടുത്തുകാണിച്ചിട്ടുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട എന്‍ജിനുമായാണ് എഫ്‌ജെ 350 വരുന്നത്. വില 1.99 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതല്‍ ആരംഭിക്കും. കാഴ്ചയിലും സാങ്കേതിക സവിശേഷതകളിലും പരിഷ്‌കരിച്ച ജാവ […]

Kerala

സെപ്റ്റംബർ മാസത്തെ റേഷൻ വിതരണ അറിയിപ്പ്

റേഷൻ അറിയിപ്പ്:- 1, 2024 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം ഇന്ന് (31.08.2024) അവസാനിക്കുന്നതാണ്. 2, 01.09.2024 (ഞായറാഴ്ച), 02.09.2024 (തിങ്കളാഴ്ച) തീയതികളിൽ റേഷൻ കടകൾ അവധി ആണ്. 3, 2024 സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം 03.09.2024 (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണ്. 4, എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2024 സെപ്റ്റംബർ മാസത്തെ റേഷൻ വിഹിതം ചുവടെയുള്ള ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു…(NB: ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി […]

Sports

വനിതാ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഡൽഹി:രണ്ടു മലയാളി താരങ്ങളെ ഉള്‍പ്പെടുത്തി ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ആശാ ശോഭന, സജന സജീവൻ എന്നിവരാണ് ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിലെ മലയാളികള്‍. സൂപ്പർതാരം സ്മൃതി മന്ഥനയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ഇവർ ഉള്‍പ്പെടുന്ന 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മൂന്നു പേരെ ട്രാവലിങ് റിസർവ് വിഭാഗത്തിലും രണ്ടു പേരെ നോണ്‍ ട്രാവലിങ് റിസർവ് വിഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ ട്വന്റി20 ലോകകപ്പിന്റെ ഒൻപതാം പതിപ്പ് ഇത്തവണ ഒക്ടോബർ മൂന്നു മുതല്‍ 20 വരെ […]

India

പ്രകൃതി ദുരന്തം : കേരളത്തിനും ത്രിപുരയ്ക്കും 20 കോടി വീതം ധനസഹായം പ്രഖ്യാപിച്ച്‌ മധ്യപ്രദേശ് മുഖ്യമന്ത്രി

പ്രകൃതി ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വന്ന കേരളത്തിനും ത്രിപുരയ്ക്കും 20 കോടി വീതം ധനസഹായം വാഗ്ദാനം ചെയ്ത് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചാണ് മുഖ്യമന്ത്രി ഇരു സംസ്ഥാനങ്ങള്‍ക്കും ധനസഹായം പ്രഖ്യാപിച്ചത്. പ്രതിസന്ധിയില്‍ നിന്ന് വേഗംകരയറാന്‍ ഇരു സംസ്ഥാനങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഈ വര്‍ഷം മധ്യപ്രദേശ് ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള നിരവധി സംസ്ഥാനങ്ങളെ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ത്രിപുരയിലും കേരളത്തിലും ശക്തമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. നിരവധി ആളുകളുടെ ജീവന്‍ […]

Kerala

മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു.

വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിൽ വീടുകളിലേക്ക് മടങ്ങുന്നവർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുമെന്ന് മുസ്ലീം ലീഗ്. ഒന്നര കോടി രൂപയുടെ ആവശ്യ വസ്തുക്കളുടെ സഹായം കളക്ഷൻ സെൻ്ററുകൾ വഴി ലീഗിന് ലഭിച്ചുവെന്ന് മുസ്ലിം ലീഗ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 27 കോടി രൂപയോളം രൂപ വയനാടിനായി സമാഹരിച്ചതായും ലീഗ് നേതാക്കൾ അറിയിച്ചു.അടിയന്തര സാമ്പത്തിക സഹായമായി 15,000 രൂപ വീതം വെള്ളിയാഴ്ച മുതൽ ഓരോ കുടുംബത്തിനും നൽകും. കച്ചവടക്കാർക്ക് 50,000 രൂപ വീതം 40 വ്യാപാരികൾക്ക് […]

India

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. ഏതൊക്കെ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളാണ് പ്രഖ്യാപിക്കുകയെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല. ജമ്മുകശ്മീരിന് പുറമെ ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിലവിലെ സര്‍ക്കാരിന്റെ കാലാവധി നവംബര്‍ 3 നും 26 നുമായി അവസാനിക്കും. ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ കാലാവധി 2025 ജനുവരി വരെ നീളും. STORY HIGHLIGHTS:Assembly election date will be announced today

Entertainment

അവതാര്‍ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

ലോക സിനിമാപ്രേമികളെ ഒന്നടങ്കം അമ്പരപ്പിച്ച സിനിമയാണ് ജയിംസ് കാമറൂണിന്റെ അവതാര്‍. ഇപ്പോള്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2025 ഡിസംബര്‍ 19ന് തിയറ്ററിലെത്തും. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തുവിട്ടു. പാണ്ടോറയിലേക്ക് തിരിച്ചുപോവാന്‍ തയാറായിക്കോളൂ എന്ന കുറിപ്പില്‍ ഡിസ്നിയാണ് പ്രഖ്യാപനം നടത്തിയത്. ആരാധകരെ ആവേശം കൊള്ളിക്കുകയാണ് റിലീസ് പ്രഖ്യാപനം. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. 2009ലാണ് ആദ്യത്തെ അവതാര്‍ സിനിമ […]

Sports

കേരള ക്രിക്കറ്റ് ലീഗിലെ ടീമുകളുടെ പേരുകളും ജില്ലകളും ഐക്കണ്‍ കളിക്കാരേയും പ്രഖ്യാപിച്ചു.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിലെ ടീമുകളുടെ പേരുകളും ജില്ലകളും ഐക്കണ്‍ കളിക്കാരേയും പ്രഖ്യാപിച്ചു. ആറ് ടീമുകളാണ് പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ മത്സരിക്കുന്നത്. ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശനും ജോസ് തോമസ് പട്ടാറയും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം തിരുവനന്തപുരം ജില്ലയുടേയും (ട്രിവാന്‍ഡ്രം റോയല്‍സ്) ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ സോഹന്‍ റോയിയുടെ ഏരീസ് ഗ്രൂപ്പ് കൊല്ലം ജില്ലയുടേയും (ഏരീസ് കൊല്ലം സെയ്ലേഴ്‌സ്) കണ്‍സോള്‍ ഷിപ്പിംഗ് സര്‍വീസസ് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ് ആലപ്പുഴ ജില്ലയുടേയും (ആലപ്പി റിപ്പിള്‍സ്) […]