ആന്തൂർ നഗരസഭയിലെ ഓവുചാലുകൾ മാലിന്യം തള്ളൽ കേന്ദ്രമായി
ആന്തൂർ നഗരസഭയിലെ ഓവുചാലുകൾ മാലിന്യം തള്ളൽ കേന്ദ്രമായി. ആന്തൂർ ക്ഷീരവ്യവസായ സഹകരണ സംഘം ഓഫീസിനുസമീപത്തുനിന്ന് ആരംഭിക്കുന്ന ഓവുചാലിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വിവിധതരത്തിലുള്ള മാലിന്യമാണ് തള്ളിയത്. സമൂഹവിരുദ്ധർ ഓവുചാലിൽ തള്ളുന്ന മാലിന്യം മഴക്കാലത്ത് ഒഴുകി ഓവുചാൽ അവസാനിക്കുന്ന ഭാഗത്ത് തങ്ങിനിൽക്കുകയാണ്. ഇത് ജീർണിച്ച് ദുർഗന്ധം വമിക്കുന്നതുകാരണം പരിസരവാസികൾ രോഗഭീഷണിയിലാണ്. ഓവുചാലുകളിലൂടെ ഒഴുകി വരുന്ന ഖരമാലിന്യങ്ങൾ തടഞ്ഞുനിർത്താൻ നേരത്തേ താത്കാലിക ഇരുമ്പുവേലി സ്ഥാപിച്ചിരുന്നു. ഇപ്പോൾ ഇരുമ്പുവേലി കാണാനില്ല. ഇതാണ് മാലിന്യം അടിഞ്ഞുകൂടാൻ കാരണം. നാപ്കിൻ പാഡുകളും മദ്യകുപ്പികളും ഉൾപ്പെടെയുള്ള […]