Aanthoor

ആന്തൂർ നഗരസഭയിലെ ഓവുചാലുകൾ മാലിന്യം തള്ളൽ കേന്ദ്രമായി

ആന്തൂർ നഗരസഭയിലെ ഓവുചാലുകൾ മാലിന്യം തള്ളൽ കേന്ദ്രമായി. ആന്തൂർ ക്ഷീരവ്യവസായ സഹകരണ സംഘം ഓഫീസിനുസമീപത്തുനിന്ന് ആരംഭിക്കുന്ന ഓവുചാലിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വിവിധതരത്തിലുള്ള മാലിന്യമാണ് തള്ളിയത്. സമൂഹവിരുദ്ധർ ഓവുചാലിൽ തള്ളുന്ന മാലിന്യം മഴക്കാലത്ത് ഒഴുകി ഓവുചാൽ അവസാനിക്കുന്ന ഭാഗത്ത് തങ്ങിനിൽക്കുകയാണ്. ഇത് ജീർണിച്ച് ദുർഗന്ധം വമിക്കുന്നതുകാരണം പരിസരവാസികൾ രോഗഭീഷണിയിലാണ്. ഓവുചാലുകളിലൂടെ ഒഴുകി വരുന്ന ഖരമാലിന്യങ്ങൾ തടഞ്ഞുനിർത്താൻ നേരത്തേ താത്കാലിക ഇരുമ്പുവേലി സ്ഥാപിച്ചിരുന്നു. ഇപ്പോൾ ഇരുമ്പുവേലി കാണാനില്ല. ഇതാണ് മാലിന്യം അടിഞ്ഞുകൂടാൻ കാരണം. നാപ്കിൻ പാഡുകളും മദ്യകുപ്പികളും ഉൾപ്പെടെയുള്ള […]

Aanthoor

ആന്തൂരില്‍ വയോജന സൗഹൃദ പരിപാടി നടന്നു.

തളിപ്പറമ്പ:ആന്തൂർ നഗരസഭ കുടുംബശ്രീ സി ഡി.എസ്.ജി.ആർ.സിയുടെ ആഭിമുഖ്യത്തില്‍ വയോജന സൗഹൃദ പരിപാടി “പാട്ടും പറച്ചിലും മുതിർന്ന പൗരന്മാരുടെ ദിനാചരണ പരിപാടിയുടെ ഭാഗമായി നടന്നു. കെല്‍കോ ഹാളില്‍ നടന്ന സംഗമം ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം.ആമിനയുടെ അദ്ധ്യക്ഷതയില്‍ നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എം.വി. ജനാർദ്ദനൻ മുഖ്യാതിഥിയായിരുന്നു. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, പി.കെ.മുഹമ്മദ് കുഞ്ഞി, ഓമന മുരളിധരൻ, കെ.പി.ഉണ്ണികൃഷ്ണൻ, സി ഡി.എസ് ചെയർപേർസണ്‍ കെ.പി.ശ്യാമള, സെക്രട്ടറി പി.എൻ.അനീഷ്, വാർഡ് കൗണ്‍സിലർ എം.പി. നളിനി എന്നിവർ സംസാരിച്ചു. […]