ഭര്‍ത്താവിനെ വെടിവെച്ച് കൊന്നത് കാമുകൻ; കണ്ണൂരിലെ ബിജെപി വനിതാ നേതാവ് അറസ്റ്റില്‍
കണ്ണൂർ:കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കെ കെ രാധാകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ വി വി മിനി നമ്ബ്യാരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗമാണ് അറസ്റ്റിലായ മിനി നമ്ബ്യാർ. രാധാകൃഷ്ണന്റെ കൊലപാതകത്തില്‍ ഗൂഢാലോചനയില്‍ മിനി നമ്ബ്യാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെ ചോദ്യം ചെയ്യാനായി മിനി നമ്ബ്യാരെ പരിയാരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് […]