Kannur

കാറിന് മുകളില്‍ നിന്ന് ഓണാഘോഷം; മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് റദ്ദാക്കി

ഓടുന്ന കാറിന് മുകളിലിരുന്ന് അതിരുവിട്ട ഓണാഘോഷം നടത്തിയ മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദ് ചെയ്തു. കാഞ്ഞിരോട് നെഹര്‍ ആര്‍ട്‌സ് കോളജിലെ ഏതാനും വിദ്യാര്‍ഥികളാണ് കാറിന്റെ ഡോറിലും റൂഫിന് മുകളിലുമായ അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്. വിദ്യാര്‍ഥികളുടെ സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംഭവത്തില്‍ പങ്കാളികളാണ്. വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആര്‍ടിഒ തലത്തില്‍ അന്വേഷണം നടത്തി. തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കല്‍ നടപടിയുണ്ടായത്. STORY HIGHLIGHTS:Onam celebration from the top […]

Kerala

സുഭദ്ര കൊലപാതകം : ശര്‍മിളയും മാത്യൂസും ഒളിവില്‍ കഴിഞ്ഞത് കൊച്ചിയില്‍

കൊച്ചി:കടവന്ത്ര സ്വദേശിനി സുഭദ്രയെ കലവൂരില്‍ വെച്ച്‌ കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചിട്ട കേസിലെ പ്രതികളായ മാത്യൂസും ശര്‍മിളയും ഒളിവില്‍ കഴിഞ്ഞിരുന്നത് കൊച്ചിയില്‍. കൊലപാതകത്തിന് പിന്നാലെ കര്‍ണാടകയിലെ ഉഡുപ്പിയിലേക്ക് കടന്ന ഇവര്‍ പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തുകയും കൊച്ചിയില്‍ തങ്ങുകയുമായിരുന്നു. കേസില്‍ കാട്ടൂര്‍ പള്ളിപ്പറമ്ബില്‍ മാത്യൂസ് ( നിഥിന്‍ -35), ഭാര്യ കര്‍ണാടക ഉഡുപ്പി സ്വദേശിനി ശര്‍മിള ( 52) എന്നിവരെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുഭദ്രയെ കാണാനില്ലെന്ന പരാതിയില്‍ കഴിഞ്ഞ മാസം ഏഴിനാണ് കടവന്ത്ര പൊലീസ് കേസെടുത്തത്. അന്വേഷണം […]

Thaliparamba

വീട്ടുമുറ്റത്ത് എത്തിയ മയിലിനെ കൊന്ന് കറിവെച്ചയാൾ അറസ്റ്റിൽ

വീട്ടുമുറ്റത്ത് എത്തിയ മയിലിനെ കൊന്ന് കറിവെച്ചയാൾ അറസ്റ്റിൽ                                                               തളിപ്പറമ്പ്: തളിപ്പറന്പിലെ തോമസിന്‍റെ വീട്ടില്‍ കഴിഞ്ഞ ദിവസം ഒരു മയിലെത്തി. കാലിന് ചെറിയ പരുക്കുണ്ടായിരുന്നു. ആ മയിലിനെ കണ്ടപ്പോള്‍ കൊന്ന് കറി വെച്ചാലോ എന്നായി തോമസ്. ആ തോന്നല്‍ തോമസിനെ കൊണ്ടെത്തിച്ചത് ഊരാക്കുടുക്കിലാണ്. വനം വകുപ്പ് തോമസിനെ കയ്യോടെ പിടികൂടി. കാലിന് പരിക്കുണ്ടായിരുന്ന മയിലിനെ മരക്കമ്ബുകൊണ്ട് എറിഞ്ഞിട്ടാണ് തോമസ് പിടികൂടിയത്. ഞായറാഴ്ച ഉച്ചക്ക് തോമസിന്റെ വീടിന് മുന്നിലൊരു മയിലെത്തി.കാലിന് പരിക്കുള്ളതിനാല്‍ നടക്കാൻ പ്രയാസം. തക്കം നോക്കി മരക്കൊമ്ബെടുത്ത് […]

Thaliparamba

അക്രമത്തിന് പിന്നില്‍ കഞ്ചാവ്-ലഹരി വിപണനം സംബന്ധിച്ച തര്‍ക്കങ്ങളാണെന്ന് പോലീസ് പറഞ്ഞു

തളിപ്പറമ്പ്: അക്രമത്തിന് പിന്നില്‍ കഞ്ചാവ്-ലഹരി വിപണനം സംബന്ധിച്ച തര്‍ക്കങ്ങളാണെന്ന് പോലീസ് പറഞ്ഞു. പുളിമ്പറമ്പില്‍ നിന്നും മുയ്യത്തെ ഒരു യുവാവിന്റെ വീട്ടില്‍ അസമയത്ത് ചിലര്‍ വരുന്നതിനെ അബ്ദുവിന്റെ മക്കള്‍ ഉള്‍പ്പെടയുള്ള നാട്ടുകാരുടെ സംഘം ചോദ്യം ചെയ്തിരുന്നു. ഈ സംഘത്തിലെ ചിലരെ പുളിമ്പറമ്പ് സംഘം ഫോണില്‍ വിളിച്ച് ഭീഷണിമുഴക്കിയത് ചോദിക്കാനായി മുയ്യത്ത് നിന്നും മഷ്ഹൂക്ക് ഉള്‍പ്പെടെയുള്ള സംഘം കഴിഞ്ഞ ദിവസം പുളിമ്പറമ്പില്‍ പോയിരുന്നു. ഇതില്‍ പ്രകോപിതരായാണ് എട്ടംഗസംഘം രണ്ട് കാറുകളിലായി മുയ്യത്തെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വീട്ടില്‍ കയറി അക്രമം നടത്തുകയും […]

Pariyaram

പരിയാരത്ത് കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

പരിയാരം: പരിയാരത്ത് അമ്മാനപ്പാറയില്‍ വെത്യസ്ഥ സംഭവങ്ങളിലായി മൂന്ന് പേർ കഞ്ചാവുമായി പിടിയില്‍. കഴിഞ്ഞ ദിവസം രാത്രിയാണ് ഇവർ പിടിയിലായത് രാത്രി പത്തേകാലിന് അമ്മാനപ്പാറയില്‍ വച്ച്‌ പരിയാരം കുണ്ടപ്പാറയിലെ വാഴപ്പറമ്ബ് ഹൗസിലെ വി.ശോഭിത്ത് (24) നേയാണ് ആറ് ഗ്രാം കഞ്ചാവുമായി പോലീസ് പട്രോളിങ്ങിനിടെ എം പി വിനീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.’ കഴിഞ്ഞ ദിവസം രാത്രി തന്നെ അമ്മാനപ്പാറയില്‍ വച്ച്‌ പതിനാല് ഗ്രാം കഞ്ചാവുമായി പരിയാരം മുടിക്കാനത്തെ പുന്നത്തിരിയില്‍ ഹൗസില്‍ അഖില്‍ സെബാസ്റ്റ്യൻ (24) നേയും, […]

Entertainment

അറസ്റ്റ് പേടിച്ച് നടൻ ജയസൂര്യ ന്യൂയോർക്കിൽ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടിമാരുടെ ലൈംഗികാതിക്രമ പരാതിയിൽ അറസ്റ്റ് ഭയന്ന് നടൻ ജയസൂര്യ ന്യൂയോർക്കിൽ തന്നെ തുടരാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ന്യൂയോർക്കിൽ നിന്നു കൊണ്ട് മുൻകൂർ ജാമ്യം തേടാനും ജയസൂര്യ ശ്രമം തുടങ്ങിയിട്ടുണ്ട്. കടമറ്റത്ത് കത്തനാർ എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് ജയസൂര്യ ഇപ്പോൾ. ഏതാനും ദിവസം കൂടി ന്യൂയോർക്കിൽ താമസിച്ച ശേഷം ദുബൈയിലേക്ക് പോകാനാണ് നടന്റെ പദ്ധതിയെന്നും റിപ്പോർട്ടുണ്ട്. ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയത് എന്നതിനാൽ നാട്ടിൽ മടങ്ങിയെത്തിയാലുടൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന ഭീതിയും നടൻ സുഹൃത്തുക്കളോട് […]

Aanthoor

13കാരിയെ പീഡിപ്പിച്ച മധ്യവയസ്ക്കന് 23 വർഷം തടവും പിഴയും

13കാരിയെ പീഡിപ്പിച്ച മധ്യവയസ്ക്കന് 23 വർഷം തടവും പിഴയും തളിപ്പറമ്പ: 13കാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ ഇരുപത്തിമൂന്നര വർഷം തടവിനും ഒന്നേകാൽ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കണ്ണൂർ പരിയാരം കുണ്ടപ്പാറ സ്വദേശി കെ.ജെ യേശുമിത്രനെയാണ് (54) തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്‌ജി ആർ. രാജേഷ് ശിക്ഷിച്ചത്. നാല് വകുപ്പുകളിലായാണ് ഇരുപത്തിമൂന്നര വർഷം തടവ് ശിക്ഷ വിധിച്ചത്. 2022 സപ്തംബർ 15ന് രാവിലെ 10.15നാണ് കേസിനാ സ്പദമായ സംഭവം. പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് […]

Kannur

കഞ്ചാവുമായി എത്തിയ രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി

ഇരിട്ടി :കർണാടകയിൽ നിന്നും ബുള്ളറ്റിൽ കഞ്ചാവുമായി എത്തിയ രണ്ട് യുവാക്കളെ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടി. കൊയിലാണ്ടി സ്വദേശികളായ എം.പി.മുഹമ്മദ് റാഫി ,ആർ. അഖിലേഷ് എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ  വി.ആർ. രാജീവിൻ്റെ നേതൃത്വത്തിൽ വാഹന പരിശോധനയ്ക്കിടയിൽ പിടികൂടിയത്. ഇവരിൽ നിന്നും 240 ഗ്രാം കഞ്ചാവും  കടത്താൻ ഉപയോഗിച്ചവാഹനവും പിടികൂടി. ഓണം സ്പെഷ്യൽ ഡ്രൈവ് പ്രമാണിച്ച് ശക്തമായ പരിശോധനയാണ് കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ എക്സൈസ് നടത്തുന്നത്.ആഗസ്റ്റ് 14 നു ആരംഭിച്ച സ്പെഷ്യൽ ഡ്രൈവിൽ ചെക്പോസ്റ്റിൽ ഇതുവരെ […]

Chapparappadav

ബാറ്ററി മോഷ്ടിച്ച രണ്ടു പേർ അറസ്റ്റിൽ

ആലക്കോട്: സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിർത്തിയിട്ട ലോറി യുടെ ബാറ്ററി മോഷ്ടിച്ചു കടന്നു കളഞ്ഞ രണ്ടു പേർ പിടിയിൽ. ആലക്കോട് ന െല്ലിപ്പാറ സ്വദേശി പി.എ.സനൂപ് (29), പൂപ്പറമ്പ് കീച്ചേരിയിലെ കെ.ജെയിംസ് (57)എന്നിവരെയാണ് എസ്.ഐ എം.പി. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്.വെള്ളാട് ആനക്കുഴി സ്വദേശി കുന്നലോട്ട് ഹൗസിൽ മനോജ് ജോസഫിൻ്റെ ഉടമസ്ഥതയിലുള്ള കെ. എൽ.05.എ.ആർ. 1617 നമ്പർ ലോറിയുടെ രണ്ട് ബാറ്ററികളാണ് പ്രതികൾ മോഷ്ടിച്ചത്. കരുവഞ്ചാലിൽ സ്വകാര്യവ്യക്തിയുടെ പറമ്പിൽ ലോറി നിർത്തിയിട്ടത്.  15,000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന […]

Entertainment

7 പേർക്കെതിരെ കേസെടുക്കും,തുടർ നടപടികളുമായി പൊലീസ്

കൊച്ചി: നടിയുടെ പരാതിയിൽ നാല് താരങ്ങൾ അടക്കം ഏഴുപേർക്കെതിരെ പൊലീസ് കേസ് എടുക്കും. മുകേഷ്, ഇടവേള ബാബു, മണിയൻ പിളള രാജു എന്നിവർക്കെതിരെ കൊച്ചിയിലും ജയസൂര്യക്കെതിരെ തിരുവനന്തപുരത്തുമാകും എഫ് ഐ ആർ രജിസ്റ്റർ ചെയ്യുക. നടിയുടെ വിശദമായ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തി. പത്തു മണിക്കൂര്‍ നീണ്ടുനിന്ന മൊഴിയെടുക്കല്‍ രാത്രി എട്ടരയോടെയാണ് പൂര്‍ത്തിയായത്. മൊഴികള്‍ പരിശോധിച്ചശേഷമായിരിക്കും അന്വേഷണ സംഘം തുടര്‍ നടപടികളിലേക്ക് കടക്കുക. ഇന്ന് രാവിലെ പത്തരയോടെയാണ് ഡിഐജി അജിതാബീഗം, എ.ഐ.ജി ജി.പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിലുള്ള […]