Dharmashala

എം.ഡി.എം.എയും കഞ്ചാവുമായി കമ്പിൽ സ്വദേശി എക്‌സൈസ് പിടിയിലായി.

തളിപ്പറമ്പിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിലായി. കമ്പില്‍ കുമ്മായക്കടവിലെ ആച്ചിത്തറവിട വീട്ടില്‍ എ.ഷഹല്‍(26) നെയാണ് തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി:എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷറഫ് മലപ്പട്ടവും സംഘവും ചേര്‍ന്ന് പിടികൂടിയത്. എക്‌സൈസ് സംഘം തളിപ്പറമ്പ്, ധര്‍മ്മശാല, പറശ്ശിനിക്കടവ് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ പറശ്ശിനിക്കടവ് പാലത്തിന് സമീപം വെച്ചാണ് 150 മില്ലിഗ്രാം എം. ഡി. എം. എ യും 10 ഗ്രാം കഞ്ചാവും സഹിതം ഇയാള്‍ പിടിയിലാത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.വി.വിജിത്ത്, പി.പി.റെനില്‍ കൃഷ്ണന്‍, എം.വി.ശ്യാംരാജ്, […]

Tech

Telegram സിഇഒയെ അറസ്റ്റ് ചെയ്തു

Telegram CEO, സ്ഥാപകനുമായ പവേല്‍ ദുരേവിന്റെ അറസ്റ്റില്‍ കമ്ബനിയുടെ പ്രതികരണം. ടെലഗ്രാം സിഇഒയ്ക്ക് ഒന്നും ഒളിയ്ക്കാനോ മറയ്ക്കാനോ ഇല്ലെന്നാണ് ആപ്പ് പ്രതികരിച്ചത്. എയർപോർട്ടില്‍ നിന്ന് ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിലാണ് ടെലഗ്രാം കമ്ബനി അഭിപ്രായം പങ്കുവച്ചത്. ആപ്ലിക്കേഷനിലെ ഉള്ളടക്കം മോഡറേഷൻ ചെയ്യുന്നതില്‍ കമ്ബനി പരാജയപ്പെട്ടു എന്നതാണ് കുറ്റം. ടെലഗ്രാമില്‍ ക്രിമിനല്‍ പ്രവർത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് മതിയായ പ്രതിരോധം കമ്ബനി സ്വീകരിച്ചില്ല. പവല്‍ ദുറോവിനെ പാരീസിന് വടക്കുള്ള ലെ ബൂർഗെറ്റ് എയർപോർട്ടില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി […]

Kurumathoor

മദ്യവുമായി ബിഹാര്‍ സ്വദേശിയായ യുവാവ് പിടിയില്‍

കുറുമത്തൂർ:ഇന്ത്യൻ നിർമിത പുതുച്ചേരി വിദേശമദ്യവുമായി ബിഹാർ സ്വദേശി പിടിയില്‍. എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ്‌ മലപ്പട്ടവും സംഘവും കുറുമത്തൂർ, കൂനം, പൊക്കുണ്ട് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കൂനം പ്രദേശത്തുനിന്ന് വിജയ് റായ് (46) പിടിയിലായത്. ഇയാളില്‍ നിന്ന് 21. 250 ലിറ്റർ (34 കുപ്പി) മദ്യവും പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. എഇഐ (ജി) കെ. രാജേഷ്, സിവില്‍ എക്സൈസ് ഓഫീസമാരായ ടി.വി. വിജിത്ത് ,എം.വി. ശ്യാം രാജ്, പി.പി. റെനില്‍ […]

Kannur

മോഷണക്കേസില്‍ പ്രതി പിടിയില്‍, മോഷ്ടിച്ചത് ബാങ്കിലടക്കാനുള്ള പണം

പയ്യന്നൂർ:പയ്യന്നൂരിലെ കുടുംബശ്രീ കോഫി ബങ്കിലെ മോഷണക്കേസില്‍ പ്രതി പിടിയില്‍. അന്നൂർ സ്വദേശി രാധാകൃഷ്ണനാണ് പിടിയിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയിലാണ് കോഫി ബങ്കില്‍ മോഷണം നടന്നത്. പൂട്ട് പൊളിച്ച്‌ അകത്ത് കയറിയ മോഷ്ടാവ് ബാങ്ക് വായ്‌പ തിരിച്ചടവിനായി സൂക്ഷിച്ചിരുന്ന 8,000 രൂപയാണ് ഇയാള്‍ കവർന്നത്. രാവിലെ കട തുറക്കാനെത്തിയവരാണ് മോഷണ ശ്രമം ആദ്യം അറിഞ്ഞത്. പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് കടയ്ക്കുള്ളില്‍ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു. ചിത്രലേഖ, എം.വിജി എന്നീ കുടുംബശ്രീ പ്രവർത്തകരാണ് സ്ഥാപനം […]

Thaliparamba

ഞാറ്റുവയൽ സ്വദേശി എം.ഡി.എം.എയുമായി ഇരിട്ടിയില്‍ പിടിയിലായി.

ഇരിട്ടി: തളിപ്പറമ്പ് സ്വദേശിയായ എം.ഡി.എം.എ കടത്തുകാരന്‍ പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടിയല്‍ വീണ് പരിക്കേറ്റു. ഞാറ്റുവയലിലെ മീത്തലെപാത്ത് വീട്ടില്‍ എം.പി.മന്‍സൂറിനാണ്(35)പരിക്കേറ്റത്. ഉടന്‍തന്നെ ഇരിട്ട് താലൂക്ക്ആശുപത്രിയില്‍ എത്തിച്ച പ്രതിയെ പിന്നീട് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളില്‍ നിന്ന് 53.239 ഗ്രാം നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം 5.11 നാണ് കൂട്ടുപുഴ ചെക്ക്‌പോസ്റ്റില്‍ പോലീസ് ഇയാളെ തടഞ്ഞുവെച്ചത്. വിവരമറിഞ്ഞ്ഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. ദേഹപരിശോധന നടത്തുന്നതിനിടയിലാണ് മന്‍സൂര്‍ പോലീസുകാരില്‍ […]

Kannur

ഇരിട്ടിയിലെ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ യുവാവിനെ അറസ്റ്റു ചെയ്തു

ഇരിട്ടി:യുവാവിന്റെ വെട്ടേറ്റ് ഭാര്യാ മാതാവും ഭാര്യയും മരിച്ച സംഭവം കണ്ണൂര്‍ ജില്ലയെ നടുക്കി. മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് പാറക്കണ്ടം തൊണ്ടന്‍കുഴിയില്‍ ചെറുവോട് സ്വദേശിനി പനിച്ചിക്കടവത്ത് അലീമ (55), മകള്‍ സല്‍മ (36) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 തോടെയാണ് നാടിനെ നടുക്കിയ അതി ക്രൂരമായ കൊലപാതകം നടന്നത്. അലീമയുടെ മകള്‍ സല്‍മയുടെ ഭര്‍ത്താവ് മലപ്പുറം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശാഹുല്‍ ഹമീദ് (46) ആണ് കൊലപാതകം നടത്തിയതെന്ന് മുഴക്കുന്ന് പൊലീസ് പറഞ്ഞു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ […]

Thaliparamba

കഞ്ചാവും എം.ഡി.എം.എയും മായി യുവാവ് പിടിയിൽ.

തളിപ്പറമ്പ്: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റേഞ്ച് അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ രാജീവന്‍ പച്ചകൂട്ടത്തിലിന്റെ നേതൃത്വത്തില്‍ റേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങിനിടയിലാണ് തളിപ്പറമ്പ് കോട്ടക്കുന്ന് എന്ന സ്ഥലത്ത് വച്ച് 3-ഗ്രാം കഞ്ചാവും 100 മില്ലിഗ്രാം എം ഡി എം എ യുമായി ഉണ്ടപ്പറമ്പിന് സമീപത്തെ ആനപ്പന്‍ ഹൌസില്‍ മുഹമ്മദ് മുഫാസിനെ (27)അറസ്റ്റ് ചെയ്തത്. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.രാജേഷ്, പ്രിവെന്റ്റീവ് ഓഫീസര്‍ ഉല്ലാസ് ജോസ്സ സിവില്‍ എക്സൈസ് […]

Kannur

സെൻട്രല്‍ ജയിലില്‍ കൊലപാതകം:സഹതടവുകാരൻ അറസ്റ്റില്‍

കണ്ണൂർ:സെൻട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുകാരൻ കോളയാട് സ്വദേശി കരുണാകരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹതടവുകാരൻ അറസ്റ്റില്‍. പാലക്കാട് കോട്ടായി സ്വദേശി വേലായുധനെയാണ് (78) കണ്ണൂർ ടൗണ്‍ ഇൻസ്പെക്ടർ ശ്രീജിത്ത് കൊ‌ടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കൊലക്കേസ് പ്രതികളായ കരുണാകരനും വേലായുധനും ജൂണ്‍ മുതല്‍ പത്താം ബ്ലോക്കിലെ സെല്ലിലാണ് കഴിയുന്നത്. വാക്കുതർക്കത്തെ തുടർന്ന് കരുണാകരന്‍റെ വാക്കിങ് സ്റ്റിക്കുകൊണ്ട് തലക്കും മുഖത്തുമടിച്ച്‌ വേലായുധൻ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കോളയാട് ആലച്ചേരി എടക്കോട്ട് പിതായരത്ത് ഹൗസില്‍ […]

Kannur

കുപ്രസിദ്ധ മോഷ്ടാവിനെ പൊലിസ് പിടികൂടി

കണ്ണൂർ:ക്ഷേത്ര കവർച്ച ഉള്‍പ്പെടെ നടത്തിയകുപ്രസിദ്ധ മോഷ്ടാവിനെ പൊലിസ് പിടികൂടി. പയ്യന്നൂർ കാനായി മുക്കൂട് സ്വദേശി തെക്കില്‍ ബാബു (51) വിനെയാണ് പയ്യന്നൂർ ഡിവൈ.എസ്.പി.കെ.വിനോദ് കുമാറിൻ്റെ നേതൃത്വത്തില്‍ പഴയങ്ങാടി എസ്.ഐ.പി.യദു കൃഷ്ണനും സംഘവും പിടികൂടിയത്. ഈക്കഴിഞ്ഞ ഏപ്രില്‍ 15ന് രാത്രി പഴയങ്ങാടി ബസ് സ്റ്റാൻ്റിന് സമീപത്തെ മാടായി പള്ളിയിലെ അഞ്ച് ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന കേസിലാണ് ഇയാളെ പോലീസ് പിടികൂടിയത്. ഒളിവില്‍ കഴിയുന്നതിനിടെ ബുധനാഴ്ച്ച വൈകുന്നേരത്തോടെ തലശേരിയില്‍ വെച്ചാണ് മോഷ്ടാവ് പോലീസ് പിടിയിലായത്.കഴിഞ്ഞമെയ് മാസത്തില്‍ ചന്തേര കാലിക്കടവ് കരക്കക്കാവ് ക്ഷേത്രത്തിലും […]

Kerala

പൊലീസ് ഉദ്യോഗസ്ഥരെ ടിപ്പറിടിച്ച്‌ കൊല്ലാൻ ശ്രമിച്ച സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിലായി.

കണ്ണൂർ:പാപ്പിനിശ്ശേരി പാറക്കടവില്‍ അനധികൃത മണല്‍കടത്ത് തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ടിപ്പറിടിച്ച്‌ കൊല്ലാൻ ശ്രമിച്ച സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിലായി. പാപ്പിനിശ്ശേരി സ്വദേശി കെ.പി. മുഹമ്മദ് ജാസിഫിനെയാണ് (38) വളപട്ടണം പൊലീസ് അറസ്റ്റുചെയ്തത്. ജൂലൈ 25ന് പുലർച്ച മൂന്നിനായിരുന്നു സംഭവം. സ്കൂട്ടറില്‍ മണല്‍കടത്ത് പിടികൂടാൻ എത്തിയ വളപട്ടണം സ്റ്റേഷനിലെ എസ്.ഐ ടി.എം. വിപിൻ, സി.പി.ഒ കിരണ്‍ എന്നിവരെയാണ് മണല്‍കടത്തുകാർ ടിപ്പർ ലോറിയിടിച്ച്‌ കൊല്ലാൻ ശ്രമിച്ചത്. പൊലീസിനെ തിരിച്ചറിഞ്ഞതോടെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു. റോഡിലേക് തെറിച്ചുവീണ ഉദ്യോഗസ്ഥർക്ക് സാരമായി പരിക്കേറ്റു. ഇടിച്ച വാഹനവുമായി […]