Kannur Thaliparamba

മദ്യവുമായി തളിപ്പറമ്പ സ്വദേശി അറസ്റ്റില്‍

കണ്ണൂർ:കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ എക്‌സൈസ് വകുപ്പും ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധയില്‍ 34.560 ലിറ്റർ കർണാടക മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. 192 ടെട്രാ പായ്ക്കറ്റ് മദ്യവുമായി തളിപ്പറമ്ബ് കൂവേരിയിലെ കെ.എം.ഗോവിന്ദനാണ് അറസ്റ്റിലായത്. കണ്ണൂർ എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്‌സൈസ് ഇൻസ്‌പെക്ടർ എം.കെ.സന്തോഷിന്റെയും ആർ.പി.എഫ് ,എസ്‌.ഐ എൻ.കെ. ശശിയുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മൂന്നാം നമ്ബർ പ്ലാറ്റ് ഫോമില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. കർണാടകയില്‍ നിന്നും ട്രെയിനില്‍ കടത്തി കൊണ്ടുവന്നതായിരുന്നു മദ്യം. പരിശോധകസംഘത്തില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ഗ്രേഡ് […]

Thaliparamba

തളിപ്പറമ്പിൽ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട.

തളിപ്പറമ്പ:കണ്ണൂര്‍ ജില്ലയിലെ തളിപറമ്ബില്‍ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്ബില്‍ അത്യന്തം മാരകമായ സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയുമായി കാറില്‍ വരികയായിരുന്ന നാല് വടകര സ്വദേശികളാണ് അറസ്റ്റിലായത്. കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും തളിപ്പറമ്ബ് എസ്.ഐ. ദിനേശന്‍ കൊതേരി, എസ്.ഐ. കെ.വി.സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ തളിപ്പറമ്ബ് പൊലിസുമാണ് യുവാക്കളെ പിടികൂടിയത്. വടകര സ്വദേശികളായ നഫ്നാസ്, ഇസ്മായില്‍, ശരത്ത്, മുഹമ്മദ് ഷാനില്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍-58 എ.ബി […]