12 കാരിയെ പീഡിപ്പിച്ച 23കാരി അറസ്റ്റിൽ
തളിപ്പറമ്പ:പുളിമ്പറംബ 12 വയസ്സുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായ 23 കാരിയായ സ്നേഹ മെർലിൻ സ്ഥിരം ക്രിമിനിലെന്ന് സൂചന. സ്നേഹ ഈ 12 വയസ്സുകാരിയെ കൂടാതെ 14 വയസ്സുള്ള ഒരു ആണ്‍കുട്ടിയെയും പീഡിപ്പിച്ചിരുന്നതായി വിവരമുണ്ട്. കഴിഞ്ഞ മാസം നടന്ന പീഡനത്തിലാണ് സ്നേഹയ്ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ബാഗില്‍ നിന്ന് ലഭിച്ച ഫോണില്‍ സംശയാസ്പദമായ വിവരങ്ങള്‍ കണ്ടെത്തിയ അധ്യാപകർ രക്ഷിതാക്കളെ വിവരമറിയിക്കുകയും തുടർന്ന് ചൈല്‍ഡ് ലൈൻ അധികൃതർ കൗണ്‍സിലിങ് നടത്തുകയുമായിരുന്നു. ഈ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. […]