ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവരെ വെറുതെ വിടില്ല; ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ്
ധാക്ക: ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി എം. ശഖവാത് ഹുസൈൻ. ആക്രമണത്തിനും കലാപത്തിനും വിദ്വേഷത്തിനും രാജ്യത്ത് സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇൻറർനാഷനല്‍ സൊസൈറ്റി ഫോർ കൃഷ്ണ കോണ്‍ഷ്യസ്‌നെസിന്റെ (ഇസ്‌കോണ്‍) പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം ഉറപ്പുനല്‍കിയത്. സാമുദായിക സൗഹാർദമുള്ള രാജ്യമാണ് ബംഗ്ലാദേശ്. എല്ലാ മതവിഭാഗങ്ങളും വിവേചനമില്ലാതെയാണ് ഇവിടെ വളരുന്നത്. സമാധാനത്തിലാണ് രാജ്യം വിശ്സിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ സുരക്ഷക്ക് ഇസ്‌കോണ്‍ സമർപ്പിച്ച നിർദേശങ്ങള്‍ക്ക് അദ്ദേഹം പൂർണ […]