World

ബഹ്‌റൈനില്‍ തണുപ്പ് കാലം; ക്യാമ്ബിങ് സീസണ് തുടക്കം

ബഹ്‌റൈൻ:ബഹ്‌റൈനില്‍ തണുപ്പ് കാലം സമാഗതമായതോടെ ടെന്റുകളില്‍ രാപ്പാർക്കുന്ന ക്യാമ്ബിങ് സീസണ് തുടക്കം. അടുത്തവർഷം ഫെബ്രുവരി 20 വരെയായിരിക്കും ക്യാമ്ബിംഗ് സീസണ്‍. ഈ മാസം 25 വരെ രജിസ്‌ട്രേഷൻ നടത്താം. തണുപ്പ് കാലാവസ്ഥ എത്തിത്തുടങ്ങിയതോടെ അവാലി മുതല്‍ സാഖിർ വരെയുള്ള പ്രദേശത്ത് നിരവധി ടെന്റുകള്‍ ഉയർന്നുകഴിഞ്ഞു. തണുപ്പ് ശക്തമാകുന്നതോടെ ശൈത്യമകറ്റാൻ അറബ് സ്വദേശികളും പ്രവാസികളും ടെന്റുകളിലെത്തുന്ന രീതിക്കും തുടക്കമാകും. 2,600ലധികം ക്യാമ്ബ് സൈറ്റുകള്‍ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കാലയളവിനുള്ളില്‍ 10,000 രജിസ്‌ട്രേഷനാണ് പ്രതീക്ഷിക്കുന്നത്. ഓരോ വർഷവും ക്യാമ്ബിംഗ് […]