Dharmashala

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

ധർമ്മശാല:ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കല്യാശ്ശേരിയിലെ ബൂത്ത് പ്രസിഡന്റായിരുന്ന ബാബുവിനാണ് വെട്ടേറ്റത്. കണ്ണൂര്‍ കണ്ണപുരത്ത് വച്ചാണ് സംഭവം നടന്നത്. തലയ്ക്ക് പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ ഡിവൈഎഫ്‌ഐ ആരോപണങ്ങള്‍ നിഷേധിച്ചു. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര കഴിഞ്ഞു മടങ്ങവെയാണ് ബാബുവിന് വെട്ടേറ്റത്. ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് രാവിലെ ഒരു സംഘര്‍ഷമുണ്ടായിരുന്നു. STORY HIGHLIGHTS:A BJP worker was stabbed

India

ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: ഒന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി

ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള ഒന്നാംഘട്ട തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പട്ടിക മാത്രം പുറത്തുവിട്ട് ബി.ജെ.പി. സെപ്റ്റംബർ 18ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഒന്നാം ഘട്ടത്തിലെ 16 സ്ഥാനാർഥികളുടെ വിവരങ്ങളാണ് പുതിയ പട്ടികയിലുള്ളത്. ഒന്നാം ഘട്ടത്തില്‍ 24 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. പാംപോർ- സഈദ് ഷൗക്കത്ത് ഗയൂർ അന്ദ്രാബി, രാജ്പോറ- അർഷിദ് ഭട്ട്, ഷോപ്പിയാൻ- ജാവേദ് അഹമ്മദ് ഖാദ്രി, അനന്ത്‌നാഗ് വെസ്റ്റ് – റഫീഖ് വാനി, അനന്ത്‌നാഗ് – സഈദ് വാസഹത്ത്, ഷാംഗസ്-അനന്ത്നാഗ് ഈസ്റ്റ് – വീർ സറഫ്, ശ്രീഗുഫ്‌വാര-ബിജ്‌ബെഹാറ- സോഫി […]

India

ജമ്മുകശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പ്: ഒരു സഖ്യവും രൂപീകരിക്കില്ല, ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിജെപി

ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. തെരഞ്ഞെടുപ്പിന് പാർട്ടി സജ്ജമെന്നും ഒരു സഖ്യവും രൂപീകരിക്കില്ലെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി. സ്ഥാനാർത്ഥി പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രവീന്ദർ റെയ്‌ന പറഞ്ഞു. പ്രചാരണ പദ്ധതികള്‍ അടുത്തവാരം ആരംഭിക്കാൻ പാർട്ടിയുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള റാലികള്‍ നടക്കും. മൂന്നു ഘട്ടങ്ങളായി നടക്കുന്ന ജമ്മു കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കുകയാണ് ബിജെപി. സഖ്യ സാധ്യതകള്‍ ഉപേക്ഷിച്ച്‌ ഒറ്റയ്ക്ക് മത്സരിക്കുവാനാണ് പാർട്ടിയുടെ തീരുമാനം. എന്നാല്‍ പ്രാദേശിക പാർട്ടികളുമായി […]

India

കൊല്‍ക്കത്തയിലെ ആശുപത്രി തകര്‍ത്തതിന് പിന്നില്‍ ബി.ജെ.പിയും ഇടത് പാര്‍ട്ടികളും: മമതാ ബാനര്‍ജി

കൊല്‍ക്കത്തയിലെ ആശുപത്രി തകര്‍ത്തതിന് പിന്നില്‍ ബി.ജെ.പിയും ഇടത് പാര്‍ട്ടികളും: മമതാ ബാനര്‍ജി കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വിദ്യാർഥികള്‍ അല്ല ആക്രമണം നടത്തിയത്, അന്വേഷണം നടക്കുന്നുണ്ടെന്നും ഡോക്ടർമാർ സമരം അവസാനിപ്പിക്കണമെന്നും മമത ആവശ്യപ്പെട്ടു. ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തില്‍ ഒമ്ബത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസിനെ അക്രമിച്ച രീതി […]